വാഴുന്നോർ(ചലച്ചിത്രം)

മലയാള ചലച്ചിത്രം

1999ൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് വാഴുന്നോർ. ജെ പി വിജയകുമാർ നിർമ്മിച്ച ഈ സിനിമക്ക് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്ആണ്. സുരേഷ് ഗോപി,ജനാർദ്ദനൻ,ജഗതി ശ്രീകുമാർ,സംഗീത തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിക്കുന്നു.[1][2][3] ആ വർഷത്തെ ഏറ്റവും ജനപ്രിയം നേടിയ രണ്ടാമത്തെ ചിത്രം വാഴുന്നോർ ആയിരുന്നു.(പത്രം ഒന്നാം സ്ഥാനത്ത്)

വാഴുന്നോർ
സംവിധാനംജോഷി
നിർമ്മാണംജി. പി. വിജയകുമാർ
രചനബെന്നി പി. നായരമ്പലം
തിരക്കഥബെന്നി പി. നായരമ്പലം
അഭിനേതാക്കൾസുരേഷ് ഗോപി
ജനാർദ്ദനൻ
ജഗതി ശ്രീകുമാർ
സംഗീത
സംഗീതംഎസ്.പി. വെങ്കിടേഷ്(Score)
ഔസേപ്പച്ചൻ(Songs)
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസെവൻ ആർട്ട്സ് ഇന്റർനാഷണൽ ലി.
വിതരണംസെവൻ ആർട്ട്സ് ഇന്റർനാഷണൽ ലി.
റിലീസിങ് തീയതി
  • 20 ഒക്ടോബർ 1999 (1999-10-20)
രാജ്യംഭാരതം
ഭാഷമലയാളം

കഥാതണ്ടു

തിരുത്തുക

മദ്ധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ആഢ്യകുടുംബമാണ് തേവർകാട്ടിൽ വീട്. അവറാച്ചൻ (ജനാർദ്ദനൻ) ഒരു നല്ല ബിസിനസ് കാരൻ കൂടിയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ ആറുമക്കളും കൂടി തറവാടിത്തത്തോടെ ആ നാട് ഭരിക്കുന്നു. ഏറ്റവും ചെറിയ മകനായ കുട്ടപ്പായി (സുരേഷ് ഗോപി) എടുത്തുചാട്ടക്കാരനാണ്.ഇവരുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പുതുതായി വന്ന റ്റീച്ചറുമായി (സംഗീത) കുട്ടപ്പായി അടുക്കുന്നു. കുടുംബം വിവാഹം തീരുമാനിക്കുന്നു.

പഴയവൈരാഗ്യം വച്ച പി കെ ഗ്രൂപ്പ് നടപടികൾ തുടങ്ങുന്നിടത്താണ് കഥ മുറുകുന്നത്. ആ യുദ്ധത്തിൽ കൊച്ചൗസേപ്പ് (നരേന്ദ്രപ്രസാദ്), അലോഷി (സായികുമാർ), അന്റ്രൂസ് (സ്ഫടികം ജോർജ്ജ്) എന്നിവർ മരണമടയുന്നു. മാത്തച്ചന്റെ (ജഗതി) കാലും കുരുവിളക്ക് (എൻ. എഫ്. വർഗീസ്) ജീവനും നഷ്ടപ്പെടുന്നു. കുട്ടപ്പായി അവരുടെ പടക്കനിർമാണശാലയ്ക്ക് തീക്കൊടുത്ത് പ്രതികാരം വീട്ടുന്നു.

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി കുട്ടപ്പായി
സംഗീത റബേക്ക
സംയുക്ത വർമ്മ റാണി
ജനാർദ്ദനൻ തേവർകാട്ടിൽ അവറാച്ചൻ
എൻ.എഫ്. വർഗ്ഗീസ് കുരുവിള
ജഗതി ശ്രീകുമാർ മാത്തച്ചൻ
സിദ്ദീഖ് പോളച്ചൻ
ശ്രീവിദ്യ കൊച്ചമ്മിണി
ശ്രീനാഥ് സൈമൺ
സിദ്ദീഖ് പൗലോച്ചൻ
കൊച്ചിൻ ഹനീഫ വടക്കേത്തല ശിവദാസ്
അസീസ് റബേക്കയുടെ അച്ഛൻ
നാറായണൻ കുട്ടി യൂസഫ്
കവിയൂർ രേണുക ചേച്ചിയമ്മ
എം.എസ്. തൃപ്പൂണിത്തുറ സ്കൂൾ ഹെഡ് മാസ്റ്റർ
നരേന്ദ്രപ്രസാദ് പാറക്കാടൻ കൊച്ചൗസേപ്പ്
സായികുമാർ അലോഷി
സ്ഫടികം ജോർജ്ജ് അന്ദ്രൂസ്
മോഹൻ ജോസ് എസ് ഐ
മച്ചാൻ വർഗ്ഗീസ് ക്ലീറ്റസ്
ചാന്ദ്നി പൗലോച്ചന്റെ ഭാര്യ
പൊന്നമ്മ ബാബു മേരിക്കുഞ്ഞ്

പാട്ടരങ്ങ്

തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.[4]

പാട്ട് ഗായകർ രാഗം
അഴകേ എം.ജി. ശ്രീകുമാർ ,കെ. എസ്. ചിത്ര
അഴകേ അന്നൊരാ വനിയിൽ എം.ജി. ശ്രീകുമാർ
മതിമുഖി ശ്രീനിവാസ്
പൊന്നാന എം.ജി. ശ്രീകുമാർ
സാന്ധ്യയും ഈ ചന്ദ്രിക കെ. ജെ. യേശുദാസ്
സാന്ധ്യയും ഈ ചന്ദ്രിക സുജാത മോഹൻ


  1. "Vaazhunnor". www.malayaപശ്ൿlachalachithram.com. Retrieved 2014-10-13.
  2. "Vaazhunnor". malayalasangeetham.info. Retrieved 2014-10-13.
  3. "Vaazhunnor". spicyonion.com. Retrieved 2014-10-13.
  4. http://malayalasangeetham.info/m.php?3202

പുറംകണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

വാഴുന്നോർ 1999

"https://ml.wikipedia.org/w/index.php?title=വാഴുന്നോർ(ചലച്ചിത്രം)&oldid=3708440" എന്ന താളിൽനിന്ന് ശേഖരിച്ചത്