രാജഹംസം (ചലച്ചിത്രം)
1974ൽ ഹരിഹരൻ സംവിധാനം ചെയ്ത് ഹരി പോത്തൻ നിർമിച്ച ഒരു മലയാളചലച്ചിത്രമാണ് രാജഹംസം (രാജകുടുംബം)[1]. പ്രേം നസീർ, ജയഭാരതി, ശ്രീവിദ്യ, കെ പി എ സി ലളിത എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[2] [3][4]
രാജഹംസം | |
---|---|
![]() | |
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ഹരി പോത്തൻ |
രചന | കെ.ടി മുഹമ്മദ് |
തിരക്കഥ | കെ.ടി മുഹമ്മദ് |
സംഭാഷണം | കെ.ടി മുഹമ്മദ് |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി അടൂർ ഭാസി ശ്രീവിദ്യ ബഹദൂർ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സുപ്രിയ |
വിതരണം | വിമല റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
താരനിര[5] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | ചന്ദ്രൻ |
2 | ജയഭാരതി | രാധ |
3 | ബഹദൂർ | വാച്ചർ കേശവൻ നായർ |
4 | ടി.ആർ. ഓമന | ജാനകി (വാച്ചറുടെ ഭാര്യ) |
5 | എം.ജി. സോമൻ | നാണുക്കുട്ടൻ |
6 | അടൂർ ഭാസി | കൃഷ്ണൻ കുട്ടി |
7 | രാഘവൻ | ജനാർദ്ദനൻ |
8 | ശ്രീവിദ്യ | സരസ രാധയുടെ ചേച്ചി |
9 | കെ.പി. ഉമ്മർ | സോമൻ |
10 | ടി.എസ്. മുത്തയ്യ | ചന്ദ്രന്റെ അച്ഛൻ |
11 | ശങ്കരാടി | ശങ്കരൻ നായർ |
12 | ജമീല മാലിക് | ശകുന്തള |
13 | പറവൂർ ഭരതൻ | പത്മനാഭൻ |
14 | പി ആർ മേനോൻ | |
15 | വിധുബാല | രാധ 1 (ചന്ദ്രന്റെ ആദ്യകാമുകി) |
16 | കെ.പി.എ.സി. ലളിത | ശ്യാമള |
17 | മാസ്റ്റർ രഘു | രാജൻ |
18 | മീന | ദേവകി (ചന്ദ്രന്റെ അമ്മ) |
19 | ഷംസുദ്ദീൻ | |
20 | ജെ എ ആർ ആനന്ദ് |
പാട്ടരങ്ങ്[6] തിരുത്തുക
ഗാനങ്ങൾ :വയലാർ രാമവർമ്മ
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചെമ്പകം പൂക്കുന്ന | പി. മാധുരി | |
2 | കേശഭാരം കബരിയിൽ | പി.കെ. മനോഹരൻ | ശങ്കരാഭരണം |
3 | പച്ചിലയും കത്രികയും | പി. ജയചന്ദ്രൻ | |
4 | പ്രിയേ നിൻ ഹൃദയമൊരു | കെ ജെ യേശുദാസ് | |
5 | സന്യാസിനി | കെ ജെ യേശുദാസ് | കാപ്പി |
6 | ശകുന്തളേ | അയിരൂർ സദാശിവൻ |
കഥാതന്തു തിരുത്തുക
വേദനിക്കുന്ന കോടീശ്വരൻ എന്ന സങ്കല്പം ഭംഗിയായി അവതരിപ്പിച്ച ഒരു ചിത്രം. ഇതിലെ നായകനു (ചന്ദ്രൻ പ്രേം നസീർ)താൻ പ്രേമിച്ച സുന്ദരികൾ ഒക്കെ തന്റെ സമ്പന്നത ഒരു വിവാഹ തടസ്സമായി വരുന്നു. രണ്ട് കാമുകിമാരും രാധമാരാണ്. ഒന്നാം രാധ (വിധുബാല) ഒരു പാവപ്പെട്ടവളായതുകൊണ്ട് രാജന്റെ അച്ഛൻ ഉയർത്തിയ ഭീഷണിയാൽ ആത്മഹത്യ ചെയ്യുന്നു. രണ്ടാം രാധ(ജയഭാരതി) തന്റെ ചേച്ചിയെ ഒരു സമ്പന്നൻ ചതിച്ചതുകൊണ്ട് പണക്കാരെ സ്നേഹിക്കില്ലെന്ന് ചേച്ചിക്ക് വാക്ക് നൽകിയവളാണ്. എന്തെല്ലാം തെളിവുകളൂണ്ടായിട്ടും ചേച്ചിക്കുകൊടുത്തവാക്കിൽ ഉറച്ചുനിൽക്കാൻ വാശിപിടിക്കുന്ന രാധ രണ്ടാമത്തവൾ ആണ് ഈ സിനിമയുടെ കാതൽ. ഇതിനിടയിൽ ശാകുന്തളത്തിന്റെ ഒരു ഹാസ്യാനുകരണം അടൂർഭാസി- ജമീലാ മാലിക് ജോടി അവതരിപ്പിച്ച ദുഷ്ഷന്ത-ശകുന്തളാ കഥയും നടക്കുന്നു.
അവലംബം തിരുത്തുക
- ↑ "രാജഹംസം (1974)". www.m3db.com. ശേഖരിച്ചത് 2018-10-16.
- ↑ "രാജഹംസം (1974)". www.malayalachalachithram.com. ശേഖരിച്ചത് 2018-10-02.
- ↑ "രാജഹംസം (1974)". malayalasangeetham.info. ശേഖരിച്ചത് 2018-10-02.
- ↑ "രാജഹംസം (1974) [1974]". en.msidb.org. ശേഖരിച്ചത് 2018-10-02.
- ↑ "രാജഹംസം (1974)". malayalachalachithram. ശേഖരിച്ചത് 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "രാജഹംസം (1974)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.