ഈ ലേഖനം 2015-ലെ ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക.
ഓരോ പരമ്പര കഴിയും തോറും മാധ്യമ പിന്തുണ കൂടിക്കൂടി വരുന്ന ഒരു പരമ്പരയായി ക്രിക്കറ്റ് ലോകകപ്പ് മാറി. 2015 ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേഷണാവകാശം ഏകദേശം 2 ബില്ല്യൺ യു.എസ്. ഡോളറുകൾക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ഇ.എസ്.പി.എൻ. സ്റ്റാർ സ്പോർട്സ്, സ്റ്റാർ ക്രിക്കറ്റ് എന്നീ ചാനലുകൾക്കായി വിറ്റത്. ആഗോളതലത്തിൽ 220 ഓളം രാജ്യങ്ങളിൽ 2015 ക്രിക്കറ്റ് ലോകകപ്പ് സംപ്രേഷണം ചെയ്യപ്പെട്ടു.
ഫ്രീ റ്റു എയർ: ഡി.ഡി. നാഷനൽ (ഇന്ത്യയുടെ മത്സരങ്ങളു ഫൈനലും)
കേബിൾ/സാറ്റലൈറ്റ്: സ്റ്റാർ സ്പോർട്സ്[5](ഇംഗ്ലീഷ്, ഹിന്ദി) , ജൽഷ മൂവീസ്(ബംഗാളി), ഏഷ്യാനെറ്റ് മൂവീസ് (മലയാളം),സ്റ്റാർ വിജയ് (തമിഴ്), സുവർണ പ്ലസ് (കന്നഡ).
ഈ ടൂർണമെന്റിലാകെ $10 മില്യൻ ഡോളറിന്റെ (ഏകദേശം 60 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുക ഐ.സി.സി. പ്രഖ്യാപിച്ചിട്ടുണ്ട്, 2011 ലോകകപ്പിനെക്കാൾ 20 ശതമാനം കൂടുതലാണിത്. ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ് സമ്മാനത്തുക നിശ്ചയിക്കുന്നത്:[7]