ഹാഗ്ലീ ഓവൽ
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള ഹാഗ്ലീ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് മൈതാനമാണ് ഹാഗ്ലീ ഓവൽ. ക്രൈസ്റ്റ്ചർച്ചിലെ പ്രധാന സ്റ്റേഡിയമായിരുന്ന ലങ്കാസ്റ്റർ പാർക്ക് 2011 ലെ ഭൂകമ്പത്തിൽ തകർന്നതിനെത്തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ ഹാഗ്ലീ ഓവലിലേക്ക് മാറ്റിയത്.2014ൽ സ്കോട്ട്ലൻഡും കാനഡയും തമ്മിലാണ് ഹാഗ്ലീ ഓവലിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മൽസരം കളിച്ചത് . 2014 ഡിസംബറിൽ ന്യൂസിലൻഡും ശ്രീലങ്കയും തമ്മിൽ നടന്ന ടെസ്റ്റ് മൽസരത്തിനു ആതിഥേയത്വം വഹിച്ചതോടെ ന്യൂസിലൻഡിലെ എട്ടാമത്തെ ടെസ്റ്റ് ക്രിക്കറ്റ് വേദിയായി ഹാഗ്ലീ ഓവൽ മാറി[1][2] . 2015 ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മൽസരം ഉൾപ്പെടെ മൂന്ന് മൽസരങ്ങൾക്കു ഹാഗ്ലീ ഓവൽ വേദിയായി.
[[File:|275px]] | |
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ക്രൈസ്റ്റ്ചർച്ച്, കാന്റർബറി |
നിർദ്ദേശാങ്കങ്ങൾ | 43°32′02″S 172°37′08″E / 43.534°S 172.619°E |
സ്ഥാപിതം | c1886 |
ഇരിപ്പിടങ്ങളുടെ എണ്ണം | 20,000 |
End names | |
n/a | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 26 December 2014: ന്യൂസിലൻഡ് v ശ്രീലങ്ക |
ആദ്യ ഏകദിനം | 23 January 2014: കാനഡ v സ്കോട്ട്‌ലൻഡ് |
അവസാന ഏകദിനം | 11 January 2015: ന്യൂസിലൻഡ് v ശ്രീലങ്ക |
Domestic team information | |
Canterbury (1886 –) | |
As of 20 June 2014 Source: CricketArchive |
അവലംബം
തിരുത്തുക- ↑ cricket returns to Christchurch[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Hadlee's pride at Christchurch rebuild". ESPN Cricinfo. Archived from the original on 2014-12-25. Retrieved 26 December 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Hagley Oval, Christchurch at Cricinfo
- Hagley Oval, Christchurch at Cricket Archive