റോഡ് ടക്കർ (ജനനം: 28 ഓഗസ്റ്റ് 1964, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ ന്യൂ സൗത്ത് വെയിൽസ് ടീമിലെ ഒരു ഓൾ റൗണ്ടറായാണ് ടക്കർ തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് ടാസ്മാനിയ, എ.സി.റ്റി. കോമറ്റ്സ് എന്നീ ടീമുകൾക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 103 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ നിന്ന് 5000ലേറെ റൺസും 123 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പിന്നീട് കളിയിൽ നിന്ന് വിരമിച്ച ശേഷം അമ്പയറിങ്ങിലേക്ക് അദ്ദേഹം തിരിഞ്ഞു.[1] ഇപ്പോൾ ഐ.സി.സി.യുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട ഒരു അമ്പയറാണ് അദ്ദേഹം.

റോഡ് ടക്കർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്റോഡ്നി ജെയിംസ് ടക്കർ
ജനനം (1964-08-28) 28 ഓഗസ്റ്റ് 1964  (59 വയസ്സ്)
ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾഓൾ റൗണ്ടർ
പ്രാദേശിക തലത്തിൽ
വർഷംടീം
1986 – 1988ന്യൂ സൗത്ത് വെയിൽസ്
1988 – 1999ടാസ്മാനിയൻ ടൈഗേഴ്സ്
1999 – 2000എ.സി.റ്റി. കോമറ്റ്സ്
Umpiring information
Tests umpired23 (2010–തുടരുന്നു)
ODIs umpired28 (2009–തുടരുന്നു)
FC umpired52 (2004–2013)
LA umpired58 (2004–2012)
T20 umpired57 (2006–2012)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 103 65
നേടിയ റൺസ് 5076 1255
ബാറ്റിംഗ് ശരാശരി 36.25 24.13
100-കൾ/50-കൾ 7/28 0/7
ഉയർന്ന സ്കോർ 165 85
എറിഞ്ഞ പന്തുകൾ 10050 2492
വിക്കറ്റുകൾ 123 69
ബൗളിംഗ് ശരാശരി 41.40 28.72
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 4/56 4/30
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 69/- 20/-
ഉറവിടം: ക്രിക്കറ്റ് ആർക്കൈവ്, 1 ഫെബ്രുവരി 2013

അവലംബം തിരുത്തുക

  1. "ടക്കർ ഓസ്ട്രേലിയൻ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ". ക്രിക്കിൻഫോ. 2008-06-03. Retrieved 2008-06-03.
"https://ml.wikipedia.org/w/index.php?title=റോഡ്_ടക്കർ&oldid=1785101" എന്ന താളിൽനിന്ന് ശേഖരിച്ചത്