ബംഗ്ലാദേശിലെ ക്രിക്കറ്റ് താരമാണ് ഷക്കീബ് അൽ ഹസൻ. ഒരു ഓൾ റൗണ്ടറാണ്. ബംഗ്ലാദേശിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ റൺസ് നേടിയിട്ടുള്ളത് ഷക്കീബ് അൽ ഹസനാണ്. മാത്രമല്ല ബംഗ്ലാദേശിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരവും ഹസൻ തന്നെ. 3 താരങ്ങളാണ് ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനുവേണ്ടി 1000 റൺസും 100 വിക്കറ്റും നേടിയിട്ടുള്ളത്. അവരിൽ ഏറ്റവും കുറച്ച് കളികളിൽ നിന്ന് ഈ നേട്ടം കൈവരിച്ചത് ഷക്കീബ് അൽ ഹസനാണ്. 88 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഷക്കീബ് അൽ ഹസനാണ് കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യ ബംഗ്ലാദേശ് താരം.[1]

ഷക്കീബ് അൽ ഹസൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഷക്കീബ് അൽ ഹസൻ
ബാറ്റിംഗ് രീതിഇടം കൈ
ബൗളിംഗ് രീതിSlow left arm orthodox
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 46)18 മെയ് 2007 v ഇന്ത്യ
അവസാന ടെസ്റ്റ്17 ഡിസംബർ 2011 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 81)6 ആഗസ്റ്റ് 2006 v സിംബാബ്വെ
അവസാന ഏകദിനം22 മാർച്ച് 2012 v പാകിസ്താൻ
ഏകദിന ജെഴ്സി നം.75
ആദ്യ ടി20 (ക്യാപ് 11)28 നവംബർ 2006 v സിംബാബ്വെ
അവസാന ടി2026 ജൂലൈ 2012 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
2004–presentKhulna Division
2010–2011Worcestershire
2011–presentകൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2012–presentKhulna Royal Bengals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് LA
കളികൾ 26 126 60 153
നേടിയ റൺസ് 1,630 3,635 3,496 4,285
ബാറ്റിംഗ് ശരാശരി 34.68 35.63 34.61 33.74
100-കൾ/50-കൾ 2/9 5/25 5/19 5/30
ഉയർന്ന സ്കോർ 144 134* 144 134*
എറിഞ്ഞ പന്തുകൾ 6,381 6,452 12,234 7,567
വിക്കറ്റുകൾ 96 160 192 189
ബൗളിംഗ് ശരാശരി 31.36 28.85 29.30 28.40
ഇന്നിംഗ്സിൽ 5 വിക്കറ്റ് 9 0 14 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 7/36 4/16 7/32 4/16
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/– 35/– 30/– 46/–
ഉറവിടം: Cricinfo, 28 മാർച്ച് 2012

2008ൽ ചിറ്റഗോങ്ങിൽ ന്യൂസിലാൻഡിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ 36 റൺസ് വഴങ്ങി 7 വിക്കറ്റുകൾ നേടി. ടെസ്റ്റ് ക്രിക്കറ്റിലെ ഏതെങ്കിലും ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2010ൽ ന്യൂസിലാൻഡിനെതിരെ 4-0ത്തിന് ഏകദിന പരമ്പര നേടുമ്പോൾ 11 വിക്കറ്റുകളും 1 സെഞ്ച്വറിയുമായി ഷക്കീബ് അൽ ഹസൻ തിളങ്ങി.[1]

  1. 1.0 1.1 ICC
"https://ml.wikipedia.org/w/index.php?title=ഷക്കീബ്_അൽ_ഹസൻ&oldid=2832403" എന്ന താളിൽനിന്ന് ശേഖരിച്ചത്