ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ പ്രഥമ മത്സരം നടന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു.2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ് ഓസ്ട്രേലിയ.അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ മൂന്ന് സ്ഥാപക അംഗങ്ങളിൽ ഒന്ന് ഓസ്ട്രേലിയയയാണ്.
ഓസ്ട്രേലിയ 7 തവണ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്, അതിൽ 5 തവണ കപ്പ് നേടുകയും ചെയ്തു. 1987, 1999, 2003 , 2007 &2015 എന്നീ വർഷങ്ങളിൽ ആണ് കപ്പ് നേട്ടം.ഓസ്ട്രേലിയ രണ്ട് തവണ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി നേടിയിട്ടുണ്ട് ഈ നേട്ടം 2006ലും 2009ലും ആയിരുന്നു. ആദ്യമായാണ് ഒരു ടീം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്നത്.
2007 ഏപ്രിൽ 28 വരെയുള്ള കണക്കനുസരിച്ച് ഓസ്ട്രേലിയയ്ക്ക് ലോകകപ്പിൽ തുടർച്ചയായി 29 ജയങ്ങളുണ്ട്.
ഓസ്ട്രേലിയ | |
ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം ലോഗൊ | |
ടെസ്റ്റ് പദവി ലഭിച്ചത് | 1877 |
ആദ്യ ടെസ്റ്റ് മത്സരം | v England at Melbourne Cricket Ground, Melbourne, 15–19 March 1877 |
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 3rd (Test), 1st (ODI) [1] |
ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം |
719 2 |
അവസാന ടെസ്റ്റ് മത്സരം | v Pakistan at Bellerive Oval, Hobart, Australia, 14–18 January 2010 |
നായകൻ | ആരോൺ ഫിഞ്ച് ടിം പെയിൻ |
പരിശീലകൻ | ജസ്റ്റിൻ ലാംഗർ |
വിജയങ്ങൾ/തോൽവികൾ - ഈ വർഷം |
337/186 2/0 |
19 January 2010 [2]-ലെ കണക്കുകൾ പ്രകാരം |
കായികാഭ്യാസപ്രകടന ചരിത്രം
തിരുത്തുക
അവലംബംതിരുത്തുക1. ഐ. സി. സി Archived 2009-11-24 at the Wayback Machine. പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക |