രോഹിത് ശർമ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍




1987 ഏപ്രിൽ 30 ന്‌ ഗുരുനാഥ്‌ ശർമ്മയുടെയും പൂർണ്ണിമ ശർമ്മയുടെയും മകൻ ആയി നാഗ്പൂരിൽ ജനിച്ചു . അമ്മയുടെ ജന്മനാട്‌ വിശാഖപട്ടണം ആയിരുന്നു . അധികം വരുമാനം ഇല്ലാത്ത ജോലി ചെയ്തിരുന്ന പിതാവിന്‌ സാമ്പത്തികമായി വളരെ താഴ്‌ന്ന നിലയിൽ ആയിരുന്നു. അതിനാൽ രോഹിത്‌ അമ്മാവന്മാർക്ക്‌ ഒപ്പം നിന്ന് ആണ്‌ പഠിച്ചത്‌. വിശാൽ ശർമ്മ എന്ന ഇളയ സഹോദരൻ ഉണ്ട്‌. . 2015 റിതിക ശർമ്മയെ വിവാഹം ചെയ്തു. ഒരു മകൾ ഉണ്ട്‌ .

3 ഡബിൾ സെഞ്ച്വറി നേടിയ രോഹിതിനെ "hitman" എന്ന പേരിൽ ആണ്‌ അറിയപ്പെടുന്നത്‌. 2020 ജനുവരിയിൽ അദ്ദേഹം ക്രിക്കറ്റർ ഓഫ്‌ ദി ഇയർ ആയി (ഐ സി സി ) തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആണ്‌ .

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=രോഹിത്_ശർമ&oldid=3819802" എന്ന താളിൽനിന്ന് ശേഖരിച്ചത്