ശിഖർ ധവൻ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(ശിഖർ ധവാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്ററാണ്‌ ശിഖർ ധവൻ (ജനനം : 1985 ഡിസംബർ 5). അക്രമണോത്സുകനായ ഇടം കയ്യൻ ബാറ്റ്സ്മാനും, വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ് ശിഖർ ധവൻ. തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം 2010-ലും ആദ്യ ടെസ്റ്റ് മത്സരം 2013-ലുമാണ് ശിഖർ ധവൻ കളിച്ചത്.[1] ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി ടീമിന് വേണ്ടിയാണ് ശിഖർ ധവൻ കളിക്കുന്നത്.[2]

ശിഖർ ധവൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ശിഖർ ധവൻ
ജനനം (1985-12-05) 5 ഡിസംബർ 1985  (39 വയസ്സ്)
ദില്ലി, ഇന്ത്യ
ഉയരം5 അടി (1.52400000000 മീ)*
ബാറ്റിംഗ് രീതിഇടം കയ്യൻ
ബൗളിംഗ് രീതിവലം കയ്യൻ ഓഫ്‌ ബ്രേക്ക്‌
റോൾഓപ്പണിംഗ് ബാറ്റ്സ്മാൻ
ബന്ധങ്ങൾഅയീഷ മുഖർജീ (ഭാര്യ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്14 മാർച്ച് 2013 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്14 മാർച്ച് 2013 v ഓസ്ട്രേലിയ
ആദ്യ ഏകദിനം20 ഒക്ടോബർ 2010 v ഓസ്ട്രേലിയ
അവസാന ഏകദിനം16 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
ഏക ടി20 (ക്യാപ് 36)4 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
2005-presentഡൽഹി
2008ഡെൽഹി ഡെയർഡെവിൾസ്
2009–2010മുംബൈ ഇന്ത്യൻസ്
2011–2012ഡെക്കാൻ ചാർജേഴ്സ്
2013-presentസൺറൈസേഴ്സ് ഹൈദരാബാദ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ്‌ ഏക
ദിനം
ഫസ്റ്റ്
ക്ലാസ്സ്
ട്വന്റി 20
കളികൾ 1 5 80 78
നേടിയ റൺസ് 187 69 5616 2096
ബാറ്റിംഗ് ശരാശരി 187.00 13.80 46.03 30.82
100-കൾ/50-കൾ 1/1 0/1 16/23 0/16
ഉയർന്ന സ്കോർ 187 51 224 95*
എറിഞ്ഞ പന്തുകൾ - 244 48
വിക്കറ്റുകൾ - 3 4
ബൗളിംഗ് ശരാശരി 41.33 16.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a
മികച്ച ബൗളിംഗ് n/a 2/30 1/7
ക്യാച്ചുകൾ/സ്റ്റം‌പിംഗ് -/– 1/- 82/- 34/-
ഉറവിടം: Cricinfo, 23 January 2013

അന്താരാഷ്ട്ര മത്സരങ്ങൾ

തിരുത്തുക

ഓസ്ട്രേലിയക്കെതിരെ 2010-ൽ ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. കളിയുടെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുംവേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി.[3] മൂന്നാം ദിവസം കളി നിർത്തുമ്പോൾ പുറത്താകാതെ 185 നേടിയ ശിഖർ, അടുത്ത ദിവസം 187 റൺസിന് പുറത്തായി. ഈ മൽസരത്തിൽ ശിഖർ ധവാന് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ലഭിച്ചു. 2013 ജൂൺ 6-ന് ദക്ഷിണാഫ്രിക്കക്കെതിരെ കാർഡിഫിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ധവാൻ തന്റെ പ്രഥമ ഏകദിന ക്രിക്കറ്റ് സെഞ്ച്വറി നേടി.

2013 ഓഗസ്റ്റ്‌ 12-ആം തിയതി പ്രിട്ടോറിയയിൽ ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ ഏകദിന മത്സരത്തിൽ ശിഖർ ധവാൻ ഡബിൾ സെഞ്ചുറി (150 പന്തിൽ 248 റൺ) നേടി. എ ക്ലാസ് മത്സരങ്ങളിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. [4] 2013ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് വിസ്ഡന്റെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ശിഖർ ധവാൻ സ്ഥാനം പിടിച്ചു.[5]

അന്താരാഷ്ട്ര ശതകങ്ങൾ

തിരുത്തുക
ടെസ്റ്റ്‌ ശതകങ്ങൾ
ശിഖർ ധവന്റെ ടെസ്റ്റ്‌ ശതകങ്ങൾ
നം. റൺസ് ബോളുകൾ 4s 6s എതിർ ടീം വേദി വർഷം മത്സരഫലം
1 187 174 33 2   ഓസ്ട്രേലിയ പി.സി.എ. സ്റ്റേഡിയം, മൊഹാലി, ചണ്ഡീഗഢ് 2013   ഇന്ത്യ ആറ് വിക്കറ്റുകൾക്ക് വിജയിച്ചു
ഏകദിന ശതകങ്ങൾ
ശിഖർ ധവന്റെ ഏകദിന ശതകങ്ങൾ
നം. റൺസ് ബോളുകൾ 4s 6s എതിർ ടീം വേദി വർഷം മത്സരഫലം
1 114 94 12 1   ദക്ഷിണാഫ്രിക്ക സോഫിയ ഗാർഡൻസ്, കാർഡിഫ്, വെയിൽസ് 2013   ഇന്ത്യ 26 റൺസിന് വിജയിച്ചു[6]
2 102* 107 10 1   വെസ്റ്റ് ഇൻഡീസ് The Oval, London, England 2013 Won
3 116 127 11 2   സിംബാബ്‌വെ Harare Sports Club, Harare, Zimbabwe 2013 Won

ഇന്ത്യൻ പ്രീമിയർ ലീഗ്

തിരുത്തുക

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2008-ൽ ശിഖർ ഡെൽഹി ഡെയർഡെവിൾസിന് വേണ്ടിയും 2009–2010 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും 2011–2012 വർഷങ്ങളിൽ ഡെക്കാൻ ചാർജേഴ്സ് ടീമിന് വേണ്ടിയും കളിച്ചു. ഡെക്കാൻ ചാർജേഴ്സിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പുറത്താക്കിയ ശേഷം 2013-മുതൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന് വേണ്ടി കളിക്കുന്നു.

ഐ പി എൽ സ്ഥിതിവിവരങ്ങൾ

തിരുത്തുക
ഐപിഎല്ലിലെ ശിഖർധവാന്റെ ബാറ്റിങ് പ്രകടനം
വർഷം ടീം Inns Runs HS Ave SR 100 50 4s 6s
2008 ഡെൽഹി ക്യാപ്പിറ്റൽസ് [7] 14 340 68* 37.77 115.25 0 4 35 8
2009 മുംബൈ ഇന്ത്യൻസ് [8][9] 4 40 22 10.00 88.88 0 0 3 0
2010 10 191 56 19.10 112.35 0 2 23 3
2011 ഡെക്കാൺ ചാർജ്ജേഴ്സ് [10][11] 14 400 95* 33.33 129.03 0 2 47 7
2012 15 569 84 40.64 129.61 0 5 58 18
2008–2012 Total [12] 57 1540 95* 31.42 122.31 0 13 166 36
  1. Players / India / Shikhar Dhawan - espncricinfo.com
  2. "ശിഖർ ധവാൻ".
  3. "ശിഖർ ധവന് അരങ്ങേറ്റക്കാരന്റെ വേഗമാർന്ന സെഞ്ച്വറി - mb4sports.com". Archived from the original on 2013-03-18. Retrieved 2013-03-18.
  4. ശിഖർ ധവാന് ഏകദിന ഡബിൾ; 150 പന്തിൽ 248 റൺസ്[പ്രവർത്തിക്കാത്ത കണ്ണി]
  5. "ശിഖർ ധവാന് വിസ്ഡൻ താരം". മാതൃഭൂമി. 10 ഏപ്രിൽ 2014. Archived from the original on 2014-04-10. Retrieved 10 ഏപ്രിൽ 2014.
  6. "ഇന്ത്യ vs. ദക്ഷിണാഫ്രിക്ക, സോഫിയ ഗാർഡൻസ്, കാർഡിഫ്, ജൂൺ 6, 2013". ക്രിക്കിൻഫോ. Retrieved 2013-06-07. {{cite web}}: line feed character in |title= at position 52 (help)
  7. "Indian Premier League, 2007/08 / Records / Most runs". Retrieved May 20, 2012.
  8. "Indian Premier League, 2009 / Records / Most runs". Retrieved May 20, 2012.
  9. "Indian Premier League, 2009/10 / Records / Most runs". Retrieved May 20, 2012.
  10. "Indian Premier League, 2011 / Records / Most runs". Retrieved May 20, 2012.
  11. "Indian Premier League, 2012 / Records / Most runs". Retrieved May 31, 2012.
  12. "Indian Premier League / Records / Most runs". Retrieved May 20, 2012.
"https://ml.wikipedia.org/w/index.php?title=ശിഖർ_ധവൻ&oldid=3800265" എന്ന താളിൽനിന്ന് ശേഖരിച്ചത്