നിലവിലെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് മുഷ്ഫിക്വർ റഹിം (ബംഗാളി: মুশফিকুর রহিম; ജനനം: 1 സെപ്തംബർ 1988).

മുഷ്ഫിക്വർ റഹിം
মুশিফকুর রহিম
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മുഹമ്മദ് മുഷ്ഫിക്വർ റഹിം
ജനനം (1988-09-01) സെപ്റ്റംബർ 1, 1988  (36 വയസ്സ്)
ബോഗ്ര, ബംഗ്ലാദേശ്
ഉയരം5 അടി (1.524 മീ)*
ബാറ്റിംഗ് രീതിവലംകൈ
റോൾവിക്കറ്റ്-കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 41)26 മെയ് 2005 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്4 ഫെബ്രുവരി 2014 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 80)6 ഓഗസ്റ്റ് 2006 v സിംബാവെ
അവസാന ഏകദിനം6 മാർച്ച് 2014 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.15
പ്രാദേശിക തലത്തിൽ
വർഷംടീം
2006രാജഷാഷി ഡിവഷൻ ക്രിക്കറ്റ് ടീം
2007Sylhet Division
2008–Rajshahi Division
2012ഡ്യുറണ്ടോ രാജഷാഷി
2012നാഗഹിര നഗാസ്
2013–Sylhet Royals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 38 129 71 169
നേടിയ റൺസ് 2,173 2,780 3,798 4,174
ബാറ്റിംഗ് ശരാശരി 32.43 28.08 33.91 32.60
100-കൾ/50-കൾ 2/13 2/14 5/23 4/23
ഉയർന്ന സ്കോർ 200 117 200 145*
എറിഞ്ഞ പന്തുകൾ 60
വിക്കറ്റുകൾ 1
ബൗളിംഗ് ശരാശരി 23.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a
മികച്ച ബൗളിംഗ് 1/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 60/10 91/34 116/18 130/50

1988 സെപ്റ്റംബർ 1ന് ബംഗ്ലാദേശിലെ ബോഗ്രയിൽ മഹ്ബൂബ് ഹബീബിന്റെയും റഹിമ ഖട്ടൂണിന്റെയും മകനായി ജനിച്ചു.[1]

ബോഗ്ര സില്ല സ്ക്കൂളിലും ജഹാംഗീർനഗർ യൂണിവേഴ്സിറ്റിയിലും പഠിച്ചു.[2] ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നും ക്രിക്കറ്റ് പഠിച്ചു.

കായികജീവിതം

തിരുത്തുക

തുടക്കം

തിരുത്തുക

ബംഗ്ലാദേശ് അണ്ടർ-19 ക്രിക്കറ്റ് ടീമിൽ നിന്നാണ് മുഷ്ഫിക്വർ ദേശീയ ടീമിലെത്തിയത്. അണ്ടർ-19 ക്രിക്കറ്റ് ടീമിനുവേണ്ടി 3 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ചു. 31.75ഉം 36.00ഉം ആണ് ശരാശരി. 2005 ജൂണിൽ ഇംഗലണ്ടിനെതിരെയുള്ള ബംഗ്ലാദേശ് സീനിയർ ടീമിൽ ഇടംനേടി. ഒരു വിക്കറ്റ് കീപ്പർ കൂടിയാണ് മുഷ്ഫിക്വർ. 2006ൽ ശ്രീലങ്കയിൽ നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശ് ടീമിനെ നയിച്ചത് മുഷ്ഫിക്വറായിരുന്നു. ലോകകപ്പിൽ ബംഗ്ലാദേശ് ക്വാർട്ടർ ഫൈനലിൽ എത്തി.[3] ശേഷം വീ​ണ്ടും സീനിയർ ടീമിൽ ഇടം നേടി. 2006ലെ സിംബാവെക്കെതിരായ ക്രിക്കറ്റ് പരമ്പരയിലും മുഷ്ഫിക്വർ കളിച്ചിരുന്നു. 2007ൽ നടന്ന ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തന്റെ മികച്ച സ്കോറുകളിലൊന്നായ 80 റൺസ് നേടി.

വൈസ് ക്യാപ്റ്റൻ

തിരുത്തുക

2009ലെ സിംബാവെക്കെതിരായ പരമ്പരയിൽ മുഷ്ഫിക്വർ ആദ്യമായി വൈസ് ക്യാപ്റ്റനായി. ഷക്കിബ് അൽ ഹസന് പകരക്കാരനായിട്ടായിരുന്നു.[4] മുഷ്ഫിക്വർ വൈസ് ക്യാപ്റ്റനായത്. പരമ്പര 4-1ന് ബംഗ്ലാദേശ് ജയിച്ചു. 2010 ജനുവരിയിൽ ഇന്ത്യയ്ക്കെതിരായി നടന്ന പരമ്പയിൽ മുഷ്ഫിക്വർ വീണ്ടും വൈസ് ക്യാപ്റ്റനായി. പരമ്പരയിലെ മത്സരത്തിൽ തന്റെ ആദ്യ സെഞ്ച്വറി മുഷ്ഫിക്വർ നേടി. തുടർന്ന് നടന്ന ഇംഗ്ലണിനെതിരായ പരമ്പരയിൽ 2 അർധസെഞ്ച്വറി നേടി. 2011ലെ അകദിന ലോകകപ്പിലും 2010ലെ ഏഷ്യാകപ്പിലും റഹിം കളിച്ചിരുന്നു.

ക്യാപ്റ്റൻ

തിരുത്തുക

2001 സെപ്റ്റംബറിൽ ഷക്കിബ് അൽ ഹസന് പകരക്കാരനായി ബംഗ്ലാദേശ് ടീമിന്റെ ക്യാപ്റ്റനായി. നിലവിലെ ക്യാപ്ററനും മുഷ്ഫിക്വറാണ്.[അവലംബം ആവശ്യമാണ്]

ബാറ്റിങ് ശൈലി

തിരുത്തുക

ബാറ്റ് മുറുകെ പിടിച്ചുകൊണ്ടാണ് ബാറ്റ് ചെയ്യുന്നത്. മിഡ്-ഓണിൽ റോക്കറ്റിനെപ്പോലെ പന്ത് പായിക്കാനാണ് കൂടുതൽ ഇഷ്ടം.ടെസ്റ്റിൽ 200റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനും മുഷ്ഫിക്വറാണ്.[അവലംബം ആവശ്യമാണ്]

വിക്കറ്റ് കീപ്പിംഗ് ശൈലി

തിരുത്തുക

നിലവിലെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പറാണ് മുഷ്ഫിക്വർ. ട്വന്റി20യിൽ കൂടുതൽ തവണ സ്റ്റമ്പ് ചെയ്തതും മുഷ്ഫിക്വറാണ്.

  1. Amin, Khairul (17 October 2011), Parents happy with Mushfiq's batting, Priyo.com, archived from the original on 2012-03-22, retrieved 2012-04-19
  2. Education matters for Mahmudullah, Priyo.com, 26 February 2011, archived from the original on 2012-07-14, retrieved 2012-04-19
  3. McGlashan, Andrew (21 February 2006), The world at their feet, Cricinfo, retrieved 2011-09-24
  4. Mushfiqur named vice-captain for Zimbabwe tour, Cricinfo, 28 July 2009, retrieved 2009-08-01

പുറം കണ്ണികൾ

തിരുത്തുക
മുൻഗാമി ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ്ടീം ക്യാപ്റ്റൻ
2011–present
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മുഷ്ഫിക്വർ_റഹിം&oldid=4092745" എന്ന താളിൽനിന്ന് ശേഖരിച്ചത്