ബ്രണ്ടൻ മക്കല്ലം

ന്യൂസിലാൻഡിലെ ഒരു ക്രിക്കറ്റ് താരം

ന്യൂസിലാൻഡിലെ ഒരു ക്രിക്കറ്റ് താരമാണ് ബ്രണ്ടൻ മക്കല്ലം. ഒരു വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാനാണ്. ട്വന്റി 20യിൽ ഏറ്റവുമധികം റൺസ് ഇദ്ദേഹത്തിന്റെ പേരിലാണ്. ട്വന്റി 20യിൽ 2 സെഞ്ച്വറികൾ നേടിയ ഒരേയൊരു കളിക്കാരനുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് താരമാണ്. കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബ്രണ്ടൻ മക്കല്ലത്തിന്റെ സഹോദരൻ നഥാൻ മക്കല്ലവും ന്യൂസിലാൻഡിലെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. 2016 ഫെബ്രുവരി 24ന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും മക്കല്ലം വിരമിച്ചു[1][2] . നിലവിൽ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായ ബിഗ് ബാഷിലും ഐ.പി.എല്ലിലുമാണ് മക്കല്ലം കളിക്കുന്നുണ്ട്. യഥാക്രമം ബ്രിസ്ബെൻ ഹീറ്റ് ,ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്കു വേണ്ടിയാണ് മക്കല്ലം കളിക്കുന്നത്.

ബ്രണ്ടൻ മക്കല്ലം
ബ്രണ്ടൻ മക്കല്ലം 2015ൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ബ്രണ്ടൻ ബാരീ മക്കല്ലം
വിളിപ്പേര്ബാസ്സ്
ഉയരം1.70 m (5 ft 7 in)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ മീഡിയം
റോൾവിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ
ബന്ധങ്ങൾനഥാൻ മക്കല്ലം (സഹോദരൻ)
സ്റ്റുവാർട്ട് മക്കല്ലം (പിതാവ്)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്10 മാർച്ച് 2004 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്18 ഫെബ്രുവരി 2014 v ഇന്ത്യ
ആദ്യ ഏകദിനം17 ജനുവരി 2002 v ആസ്ട്രേലിയ
അവസാന ഏകദിനം31 ജനുവരി 2014 v ഇന്ത്യ
ഏകദിന ജെഴ്സി നം.42
പ്രാദേശിക തലത്തിൽ
വർഷംടീം
1999–2003ഒട്ടാഗോ വോൾട്ട്സ്
2003–2006കാന്റർബറി വിസാർഡ്സ്
2006ഗ്ലാമോർഗൻ കൗണ്ടി ക്രിക്കറ്റ് ക്ലബ്
2007–presentഒട്ടാഗോ വോൾട്ട്സ്
2009ന്യൂ സൗത്ത് വെയ്ൽസ്
2008-2010, 2012-കൊൽക്കത്ത നൈറ്റ് റൈഡേർസ്
2010സസക്സ് കൗണ്ടി ക്രിക്കറ്റ് ക്ലബ്
2011കൊച്ചി ടസ്കേഴ്സ് കേരള
2011–presentബ്രിസ്ബെൻ ഹീറ്റ്
2012-15ചെന്നൈ സൂപ്പർ കിങ്ങ്‌സ്
2015വാർവിക്ക്ഷെയർ
2016ഗുജറാത്ത് ലയൺസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ്ക്ലാസ് ലിസ്റ്റ് എ
കളികൾ 84 229 113 247
നേടിയ റൺസ് 5,219 5,172 6,664 5,602
ബാറ്റിംഗ് ശരാശരി 38.09 30.24 35.63 30.44
100-കൾ/50-കൾ 9/28 4/26 11/38 7/26
ഉയർന്ന സ്കോർ 302 166 225 170
എറിഞ്ഞ പന്തുകൾ 36 0 36 0
വിക്കറ്റുകൾ 0 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 0/18 0/18
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 172/11 231/15 279/19 274/17
ഉറവിടം: Cricinfo, 2 സെപ്റ്റംബർ 2012

അന്താരാഷ്ട്ര കരിയർ തിരുത്തുക

ടെസ്റ്റ് തിരുത്തുക

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ട്രിപ്പിൾ സെഞ്ചുറി നേടുന്ന ന്യൂസിലൻഡ് താരം എന്ന ബഹുമതി ബ്രണ്ടൻ മക്കല്ലത്തിന് സ്വന്തമാണ്. 2014 ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെ വെല്ലിങ്ടണിൽ വെച്ചായിരുന്നു മക്കല്ലത്തിന്റെ ഈ നേട്ടം[3] [4][5].2016ൽ തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മൽസരത്തിൽ ഏറ്റവും വേഗമേറിയ ടെസ്റ്റ് ശതകം മക്കല്ലം തന്റെ പേരിലാക്കി[6][7]. ഓസ്ട്രേലിയക്കെതിരെ ഹാഗ്ലീ ഓവലിൽ നടന്ന മൽസരത്തിൽ 54 പന്തിലാണ് മക്കല്ലം സെഞ്ച്വറി തികച്ചത്[8].

ഏകദിനം തിരുത്തുക

മക്കല്ലത്തിന്റെ നേതൃത്വത്തിൽ 2015 ക്രിക്കറ്റ് ലോക കപ്പിൽ ന്യൂസിലൻഡ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ എത്തി.നേരത്തെ ആറു തവണ സെമി ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും അതിനപ്പുറത്തേക്കു കുതിക്കാൻ ന്യൂസിലന്റിനു കഴിഞ്ഞിരുന്നില്ല. ഫൈനലിൽ ഓസ്ട്രേലിയയോട് 7 വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലുടനീളം ആക്രമണോത്സുകതയോടെ ടീമിനെ നയിച്ച മക്കല്ലത്തിന്റെ നായകത്വം ക്രിക്കറ്റ് ലോകത്ത് ഏറെ പ്രശംസിക്കപ്പെട്ടു[9] .

ട്വന്റി 20 തിരുത്തുക

ട്വന്റി 20 യിൽ ഏറ്റവും അധികം റൺസ് നേടിയ കളിക്കാരനാണ് മക്കല്ലം. ശ്രീലങ്കയിൽ നടന്ന ട്വന്റി 20 ലോക കപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സെഞ്ച്വറി നേടി 3 റെക്കോഡുകളാണ് അദ്ദേഹം സ്ഥാപിച്ചത്. 58 പന്തിൽ 123 റൺസ് നേടി അന്താരാഷ്ട്ര ട്വന്റി 20യിലെയും ട്വന്റി 20 ലോക കപ്പിലെയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടം കൈവരിച്ചു. അന്താരാഷ്ട്ര ട്വന്റി 20യിൽ 2 സ്വെഞ്ചുറികൾ നേടുന്ന ഏക കളിക്കാരനാണ് മക്കല്ലം. ഈ സ്വെഞ്ചുറിയിലൂടെ അന്താരാഷ്ട്ര ട്വന്റി 20യിൽ 1500 റൺസ് നേടുന്ന ആദ്യ കളിക്കാരനുമായി.[10]

ട്വന്റി 20-യിൽ നൂറോ അതിലധികമോ സ്‌കോർ ഏറ്റവും കൂടുതൽ തവണ നേടിയിട്ടുള്ള താരം (11), ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി (9) ഏറ്റവും കൂടുതൽ സിക്‌സർ (64), ഏറ്റവും കൂടുതൽ ബൗണ്ടറി (150) എന്നിവയും മക്കല്ലത്തിന്റെ പേരിലാണ്.[10]

അവലംബം തിരുത്തുക

  1. "Most runs by a captain in farewell Test". ESPNCricinfo. Retrieved 22 February 2016.
  2. "Captain in farewell Test". ESPNCricinfo. Retrieved 22 February 2016.
  3. "Records – Test Matches – Partnership Records". ESPN Cricinfo. Retrieved 18 February 2014.
  4. "Records – Test Matches – Team Records". ESPN Cricinfo. Retrieved 18 February 2014.
  5. "Brendon McCullum hits 302 as New Zealand draw with India". BBC Sport. 18 February 2014. Retrieved 17 February 2014.
  6. http://www.bbc.co.uk/sport/cricket/35620560 Brendon McCullum: New Zealand captain breaks fastest Test century record
  7. "Cricket: Brendon McCullum announces retirement". New Zealand Herald (in ഇംഗ്ലീഷ്). 2015-12-22. ISSN 1170-0777. Retrieved 2015-12-22.
  8. "McCullum announces retirement date". cricket.com.au. Retrieved 2015-12-22.
  9. http://www.espncricinfo.com/icc-cricket-world-cup-2015/content/story/856485.html
  10. 10.0 10.1 "എല്ലൊടിക്കും മെക്കല്ലം ,മാതൃഭൂമി". Archived from the original on 2012-09-22. Retrieved 2012-09-22.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്രണ്ടൻ_മക്കല്ലം&oldid=4074871" എന്ന താളിൽനിന്ന് ശേഖരിച്ചത്