മാർച്ച് 29
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 29 വർഷത്തിലെ 88 (അധിവർഷത്തിൽ 89)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1799 - സംസ്ഥാനത്ത് അടിമത്തം ക്രമേണ നിർത്തലാക്കുന്നതിനുള്ള നിയമം ന്യൂ യോർക്ക് പാസാക്കി.
- 1807 - വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
- 1849 - പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.
- 1857 - ശിപായി ലഹള എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരത്തിന്റെ ആരംഭം - മംഗൽ പാണ്ഡേ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു.
- 1973 - വിയറ്റ്നാം യുദ്ധം: അവസാന അമേരിക്കൻ സൈനികനും തെക്കൻ വിയറ്റ്നാം വിട്ടു പോയി.
- 1974 - നാസയുടെ മറൈനെർ 10, ബുധനിലെത്തുന്ന ആദ്യ ശൂന്യാകാശപേടകമായി. 1973 നവംബർ 3-നാണ് ഇത് വിക്ഷേപിച്ചത്.
- 1993 - എഡോവാർഡ് ബല്ലഡർ, ഫ്രഞ്ചുപ്രധാനമന്ത്രിയായി.
- 2004 - ബൾഗേറിയ, എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ നാറ്റോ അംഗരാജ്യങ്ങളായി.
- 2004 - മദ്യശാലകളും ഭക്ഷണശാലകളും അടക്കമുള്ള എല്ലാ തൊഴിത്സ്ഥലങ്ങളിലും പുകവലി നിരോധിച്ച ആദ്യരാജ്യമായി അയർലന്റ് മാറി.