ഉമർ അക്മൽ (ഉർദു: عمر اکمل; ജനനം 26 മേയ് 1990) ഒരു പാകിസ്താനി ക്രിക്കറ്റ് കളിക്കാരനാണ്. 2009 ഓഗസ്റ്റ് 1ന് ശ്രീലങ്കയ്ക്കെതിരെയാണ് ഉമർ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2009 നവംബർ 23ന് ന്യൂസിലാന്റിനെതിരേയായിരുന്നു. ഉമർ അക്മൽ ഒരു വലങ്കയ്യൻ ബാറ്റ്സ്മാനും ഒരു പാർട്ട് ടൈം സ്പിന്നറുമാണ്. പാകിസ്താൻ വിക്കറ്റ് കീപ്പർമാരായ കമ്രാൻ അക്മലിന്റെയും, അദ്നാൻ അക്മലിന്റെയും സഹോദരനാണ് ഉമർ അക്മൽ .

ഉമർ അക്മൽ
عمر اکمل
Umar Akmal in December 2010
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഉമർ അക്മൽ
ബാറ്റിംഗ് രീതിവലങ്കയ്യൻ ബാറ്റ്സ്മാൻ
റോൾബാറ്റ്സ്മാൻ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി-20
കളികൾ 16 56 26
നേടിയ റൺസ് 1,003 1,612 641
ബാറ്റിംഗ് ശരാശരി 35.82 38.38 30.52
100-കൾ/50-കൾ 1/6 1/12 0/4
ഉയർന്ന സ്കോർ 129 102* 64
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 12/– 18/– 18/1
ഉറവിടം: Cricinfo, 18 February 2012
"https://ml.wikipedia.org/w/index.php?title=ഉമർ_അക്മൽ&oldid=2787321" എന്ന താളിൽനിന്ന് ശേഖരിച്ചത്