യൂണിവേഴ്സിറ്റി ഓവൽ , ഡുനെഡിൻ
ന്യൂസിലൻഡിലെ ഡുനെഡിനിലെ ലോഗൻ പാർക്കിലുള്ള ഒരു ക്രിക്കറ്റ് മൈതാനമാണ് യൂണിവേഴ്സിറ്റി ഓവൽ. ഒട്ടാഗോ സർവകലാശാലയുടെ ഉടമസ്ഥതയിലായിരുന്ന യൂണിവേഴ്സിറ്റി ഓവൽ 2001 ൽ ഡുനെഡിൻ നഗരസഭ വിലയ്ക്കുവാങ്ങി. ഡുനെഡിനിലെ പ്രശസ്തമായ കാരിസ്ബ്രൂക്ക് സ്റ്റേഡിയം മൽസരങ്ങൾക്ക് അനുയോജ്യമല്ലാതെയായതോടെ റഗ്ബി , ഫുട്ബോൾ മൽസരങ്ങൾ ഡുനെഡിനിലെ തന്നെ മറ്റൊരു സ്റ്റേഡിയമായ ഫോർസയ്ത് ബാർ സ്റ്റേഡിയത്തിലേക്കും, ക്രിക്കറ്റ് മൽസരങ്ങൾ യൂണിവേഴ്സിറ്റി ഓവലിലേക്കും മാറ്റുകയായിരുന്നു. ഒട്ടാഗോ ക്രിക്കറ്റ് അസോസിയേഷന്റെ ഹോം ഗ്രൗണ്ടാണിത്. 2008 ൽ ന്യൂസിലന്റും ബംഗ്ലാദേശും തമ്മിൽ നടന്ന ടെസ്റ്റ് മൽസരത്തിനാണ് ഈ മൈതാനം ആദ്യമായി ആതിഥേയത്വം വഹിച്ചത്. ടെസ്റ്റ്, ഏകദിന മൽസരങ്ങൾക്ക് വേദിയാകാറുള്ള യൂണിവേഴ്സിറ്റി ഓവൽ ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. 2015 ക്രിക്കറ്റ് ലോകകപ്പിൽമൂന്ന് ഗ്രൂപ് മൽസരങ്ങൾക്ക് യൂണിവേഴ്സിറ്റി ഓവൽ വേദിയായിരുന്നു.
"വാഴ്സിറ്റി ഓവൽ" | |
Former names | ലോഗൻ പാർക്ക് |
---|---|
സ്ഥാനം | ഡുനെഡിൻ, ന്യൂസിലൻഡ് |
നിർദ്ദേശാങ്കം | 45°51′57″S 170°31′31″E / 45.86583°S 170.52528°E |
ഉടമ | ഡുനെഡിൻ നഗരസഭ |
ശേഷി | 3500 (can be increased to 6000 by use of temporary seating) |
ഉപരിതലം | പുല്ല് |
Construction | |
Broke ground | 1913 |
തുറന്നുകൊടുത്തത് | 1920 |
നവീകരിച്ചത് | 1979 |
വിപുലീകരിച്ചത് | 2004, 2012 |
Tenants | |
Otago Cricket Association Otago Volts |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- University Oval Test match highest totals - ESPN Cricinfo
- University Oval എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)