ഇയാൻ ജെയിംസ് ഗൗൾഡ് (ജനനം: 19 ഓഗസ്റ്റ് 1957, ബെക്കിങ്ഹാംഷൈർ, ഇംഗ്ലണ്ട്) ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയറും, മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനുമാണ്. 1983 ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. മിഡിൽസെക്സ്, സസെക്സ് എന്നീ ടീമുകൾക്കുവേണ്ടി കൗണ്ടി ക്രിക്കറ്റിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം അമ്പയറിങ് രംഗത്തേക്ക് തിരിഞ്ഞ ഗൗൾഡ്, 2002ൽ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് അമ്പയർമാരുടെ പാനലിൽ ഇടം നേടി. 4 വർഷങ്ങൾക്കുശേഷം അമ്പയർമാരുടെ അന്താരാഷ്ട്ര പാനലിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലെ ഒരു അംഗമാണ് അദ്ദേഹം.[1] ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ബേൺഹാമിന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.[2].

ഇയാൻ ഗൗൾഡ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഇയാൻ ജെയിംസ് ഗൗൾഡ്
ജനനം (1957-08-19) 19 ഓഗസ്റ്റ് 1957  (63 വയസ്സ്)
ടാപ്ലോ, ബെക്കിങ്ഹാംഷൈർ, ഇംഗ്ലണ്ട്
വിളിപ്പേര്ഗണ്ണർ
ബാറ്റിംഗ് രീതിഇടംകൈയ്യൻ
റോൾവിക്കറ്റ് കീപ്പർ, അമ്പയർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 69)15 ജനുവരി 1983 v ന്യൂസിലൻഡ്
അവസാന ഏകദിനം22 ജൂൺ 1983 v ഇന്ത്യ
Umpiring information
Tests umpired34 (2008–തുടരുന്നു)
ODIs umpired86 (2006–തുടരുന്നു)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 18 298 315
നേടിയ റൺസ് 155 8756 4377
ബാറ്റിംഗ് ശരാശരി 12.91 26.05 19.11
100-കൾ/50-കൾ 0/0 4/47 0/20
ഉയർന്ന സ്കോർ 42 128 88
എറിഞ്ഞ പന്തുകൾ 478 20
വിക്കറ്റുകൾ 7 1
ബൗളിംഗ് ശരാശരി 52.14 16.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a
മികച്ച ബൗളിംഗ് 3/10 1/0
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 15/3 536/67 242/37
ഉറവിടം: ക്രിക്കിൻഫോ, 17 ഓഗസ്റ്റ് 2013

അമ്പയറിങ് സ്ഥിതിവിവരങ്ങൾതിരുത്തുക

17 ഓഗസ്റ്റ് 2013 പ്രകാരം:

ആദ്യം അവസാനം ആകെ
ടെസ്റ്റ്   ദക്ഷിണാഫ്രിക്ക v   ബംഗ്ലാദേശ് - ബ്ലോംഫോണ്ടെയ്ൻ, നവംബർ 2008   സിംബാബ്‌വെ v   ബംഗ്ലാദേശ് - ഹരാരെ, ഏപ്രിൽ 2013 34
ഏകദിനം   ഇംഗ്ലണ്ട് v   ശ്രീലങ്ക - ദി ഓവൽ, ജൂൺ 2006   ഇന്ത്യ v   ശ്രീലങ്ക - കിങ്സ്റ്റൺ, ജൂലൈ 2013 86
ട്വന്റി20   ഇംഗ്ലണ്ട് v   ശ്രീലങ്ക - സതാംപ്റ്റൺ, ജൂൺ 2006   Australia v   പാകിസ്താൻ - കൊളംബോ, ഒക്ടോബർ 2012 20

അവലംബംതിരുത്തുക

  1. ഇയാൻ ഗൗൾഡ്: ഇ.എസ്.പി.എൻ.ക്രിക്കിൻഫോയിൽ നിന്ന്
  2. ക്രിക്കറ്റ് വേൾഡ്. "അമ്പയർ ഇയാൻ ഗൗൾഡ് ഫുട്ബോൾ ക്ലബ്ബിന്റെ ചെയർമാൻ സ്ഥാനത്തേക്ക്". ശേഖരിച്ചത് 6 ഫെബ്രുവരി 2010.


"https://ml.wikipedia.org/w/index.php?title=ഇയാൻ_ഗൗൾഡ്&oldid=2311236" എന്ന താളിൽനിന്ന് ശേഖരിച്ചത്