ബ്രെന്റ് ഫ്രേസർ 'ബില്ലി' ബൗഡൻ (ജനനം: 11 ഏപ്രിൽ 1963, ഹെൻഡേഴ്സൺ, ന്യൂസിലൻഡ്) ഒരു ന്യൂസിലൻഡ് ക്രിക്കറ്റ് അമ്പയറും, മുൻ ക്രിക്കറ്ററുമാണ്. ഒരു ക്രിക്കറ്ററായി കരിയർ ആരംഭിച്ച അദ്ദേഹം ആർത്രെറ്റിസ് എന്ന രോഗം പിടിപെട്ട് കളി തുടരാനാവാതെ അമ്പയറിങ് രംഗത്തേക്ക് തിരിയുകയായിരുന്നു. വ്യത്യസ്തമായ അമ്പയറിങ് സിഗ്നലിങ്ങിലൂടെ അദ്ദേഹം വളരെയധികം ശ്രദ്ധ ആകർഷിച്ചു.[1] 1995 മാർച്ചിലാണ് ബൗഡൻ തന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നിയന്ത്രിച്ചത്. 2000 മാർച്ചിൽ അദ്ദേഹം തന്റെ ആദ്യ ടെസ്റ്റ് മത്സരവും നിയന്തിച്ചു. 2007 ജനുവരിയിൽ 100 ഏകദിന മത്സരങ്ങൾ നിയന്ത്രിച്ച ഏറ്റവും പ്രായം കുറഞ്ഞ അമ്പയർ എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കി. ഇപ്പോൾ ഐ.സി.സി.യുടെ അമ്പയർമാരുടെ എലൈറ്റ് പാനലിലെ ഒരംഗമാണ് അദ്ദേഹം.

ബില്ലി ബൗഡൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ബ്രെന്റ് ഫ്രേസർ ബൗഡൻ
ജനനം (1963-04-11) 11 ഏപ്രിൽ 1963  (61 വയസ്സ്)
ഹെൻഡേഴ്സൺ, ന്യൂസിലൻഡ്
വിളിപ്പേര്ബില്ലി
Umpiring information
Tests umpired70 (2000–തുടരുന്നു)
ODIs umpired172 (1995–തുടരുന്നു)
കരിയർ സ്ഥിതിവിവരങ്ങൾ
ഉറവിടം: ക്രിക്കിൻഫോ, 4 ഫെബ്രുവരി 2012
  1. "Billy Bowden Signaling Style Photos". Archived from the original on 2011-12-24. Retrieved 2013-06-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബില്ലി_ബൗഡൻ&oldid=3639105" എന്ന താളിൽനിന്ന് ശേഖരിച്ചത്