ന്യൂസിലന്റിലെ ഓക്‌ലൻഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്പോർട്ട്സ് സ്റ്റേഡിയമാണ് ഈഡൻ പാർക്ക്. 1900ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. ന്യൂസിലന്റിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്.1930 മുതൽ ടെസ്റ്റ് ക്രിക്കറ്റ് മൽസരങ്ങൾ ഈ ഗ്രൗണ്ടിൽ നടന്നിട്ടുണ്ട്.റഗ്‌ബി, ക്രിക്കറ്റ്,ഫുട്ബോൾ മൽസരങ്ങൾ നടക്കാറുള്ള ഈഡൻ പാർക്ക് 1987ലും 2011 ലും റഗ്ബി ലോകകപ്പിനും 1992 ക്രിക്കറ്റ് ലോകകപ്പിനും ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിച്ച 2015 ക്രിക്കറ്റ് ലോകകപ്പിനും ഈഡൻ പാർക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ഈഡൻ പാർക്ക്
ഗാർഡൻ ഓഫ് ഈഡൻ[1]
പ്രമാണം:Eden Park logo.png
ഈഡൻ പാർക്ക്
സ്ഥാനംകിങ്സ്ലാൻഡ്, ഓക്‌ലൻഡ്, ന്യൂസിലൻഡ്
ഉടമഈഡൻ പാർക്ക് ട്രസ്റ്റ് ബോർഡ്
ഓപ്പറേറ്റർഈഡൻ പാർക്ക് ട്രസ്റ്റ് ബോർഡ്
ശേഷി50,000. (60,000 താത്കാലിക ഇരിപ്പിടങ്ങൾ ഉൾപ്പെടെ)[2]
ഉപരിതലംപുല്ല്
തുറന്നുകൊടുത്തത്1900
  1. "Garden of Eden to make us proud". 6 April 2008. Retrieved 7 November 2011.
  2. Ihaka, James (9 September 2010). "Stadium has World Cup experience wrapped up". Retrieved 29 September 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഈഡൻ_പാർക്ക്&oldid=3699217" എന്ന താളിൽനിന്ന് ശേഖരിച്ചത്