നൈട്രജൻ
നിറം,മണം,രുചി എന്നിവയില്ലാത്ത ഒരു മൂലകമാണ് നൈട്രജൻ അഥവാ പാക്യജനകം. സാധാരണ പരിതഃസ്ഥിതികളിൽ ദ്വയാണുതന്മാത്രകളായി വാതകരൂപത്തിലാണ് ഇത് നില കൊള്ളുന്നത്. അന്തരീക്ഷവായുവിന്റെ 78.1% ഭാഗവും നൈട്രജനാണ്. ജീവനുള്ള കലകളിലേയും, അമിനോ അമ്ലങ്ങളിലേയും ഒരു ഘടകമാണ് നൈട്രജൻ. അമോണിയ, നൈട്രിക് അമ്ലം, സയനൈഡുകൾ എന്നീ വ്യാവസായിക പ്രധാന്യമുള്ള സംയുക്തങ്ങളിൽ നൈട്രജൻ അടങ്ങിയിരിക്കുന്നു.
Nitrogen | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
രൂപാന്തരങ്ങൾ | see § Allotropes | ||||||||||||||
Appearance | colorless gas, liquid or solid | ||||||||||||||
Nitrogen ആവർത്തനപ്പട്ടികയിൽ | |||||||||||||||
| |||||||||||||||
ഗ്രൂപ്പ് | group 15 (pnictogens) | ||||||||||||||
പിരീഡ് | period 2 | ||||||||||||||
ബ്ലോക്ക് | p-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [He] 2s2 2p3 | ||||||||||||||
Electrons per shell | 2, 5 | ||||||||||||||
Physical properties | |||||||||||||||
Phase at STP | gas | ||||||||||||||
ദ്രവണാങ്കം | (N2) 63.15 K (−210.00 °C, −346.00 °F) | ||||||||||||||
ക്വഥനാങ്കം | (N2) 77.355 K (−195.795 °C, −320.431 °F) | ||||||||||||||
ഘനത്വം (STP-യിൽ) | 1.2506 g/L[1] at 0 °C, 1013 mbar | ||||||||||||||
when liquid (at b.p.) | 0.808 g/cm3 | ||||||||||||||
ത്രിക ബിന്ദു | 63.151 K, 12.52 kPa | ||||||||||||||
Critical point | 126.21 K, 3.39 MPa | ||||||||||||||
ദ്രവീകരണ ലീനതാപം | (N2) 0.72 kJ/mol | ||||||||||||||
Heat of vaporization | (N2) 5.56 kJ/mol | ||||||||||||||
Molar heat capacity | (N2) 29.124 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | −3, −2, −1, +1, +2, +3, +4, +5 (a strongly acidic oxide) | ||||||||||||||
Electronegativity | Pauling scale: 3.04 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
കൊവാലന്റ് റേഡിയസ് | 71±1 pm | ||||||||||||||
Van der Waals radius | 155 pm | ||||||||||||||
Spectral lines of nitrogen | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | ||||||||||||||
ശബ്ദവേഗത | 353 m/s (gas, at 27 °C) | ||||||||||||||
താപചാലകത | 25.83×10−3 W/(m⋅K) | ||||||||||||||
കാന്തികത | diamagnetic | ||||||||||||||
സി.എ.എസ് നമ്പർ | 17778-88-0 7727-37-9 (N2) | ||||||||||||||
History | |||||||||||||||
Discovery | Daniel Rutherford (1772) | ||||||||||||||
Named by | Jean-Antoine Chaptal (1790) | ||||||||||||||
Isotopes of nitrogen | |||||||||||||||
Template:infobox nitrogen isotopes does not exist | |||||||||||||||
ഗുണങ്ങൾ
തിരുത്തുകനൈട്രജന്റെ അണുസംഖ്യ 7-ഉം, പ്രതീകം N -ഉം ആണ്. നൈട്രജന്റെ ഇലക്ട്രോ നെഗറ്റിവിറ്റി 3.04 (പോളിങ് പട്ടികയിൽ) ആണ്. ഇതിന്റെ ബാഹ്യതമ അറയിൽ 5 ഇലക്ട്രോണുകൾ ഉള്ളതുകൊണ്ട് മിക്ക സംയുക്തങ്ങളിലും സംയോജകത 3 ആണ് പ്രകടമാക്കുന്നത്.
ദ്വയാണുതന്മാത്രകളായാണ് നൈട്രജൻ പ്രകൃതിയിൽ കാണപ്പെടുന്നത്. നൈട്രജൻ തന്മാത്രയിലെ (N2) ത്രിബന്ധം പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ തന്മാത്രാബന്ധനങ്ങളിൽ ഒന്നാണ്. അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല. പക്ഷേ മറ്റു നൈട്രജൻ സംയുക്തങ്ങളെ നൈട്രജൻ തന്മാത്രയാക്കി മാറ്റുന്നത് താരതമ്യേന എളുപ്പവുമാണ്. ഇതൊക്കെയാണ് നൈട്രജൻ പ്രകൃതിയിൽ സുലഭമാകാനുള്ള കാരണങ്ങൾ. ഹീലിയം|ദ്രാവകഹീലിയത്തിൽ മുക്കിയാണ് നൈട്രജനെ ഖരാവസ്ഥയിലെത്തിക്കുന്നത്. അന്തരീക്ഷമർദ്ദത്തിൽ 77 കെൽവിൻ താപനിലയിൽ നൈട്രജൻ സാന്ദ്രീകരിക്കപ്പെടുന്നു.63 കെൽവിനിൽ ഉറയുകയും ചെയ്യുന്നു. ദ്രവനൈട്രജൻ വെള്ളം പോലെയുള്ള ഒരു ദ്രാവകമാണ്. അതിന്റെ സാന്ദ്രത വെള്ളത്തിന്റെ 81% വരും. അതിശീതശാസ്ത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ദ്രവ നൈട്രജൻ.
ചരിത്രം
തിരുത്തുകനീത്രോജനിയം എന്ന ലത്തീൻ വാക്കിൽ നിന്നാണ് നൈട്രജൻ എന്ന പേരുണ്ടായത്. നിത്രും എന്നത്, ഗ്രീക്ക് പദമായ നിറ്റ്രോൻ (നാടൻ കാരം എന്നർത്ഥം)എന്നതിൽ നിന്നും ജെന് എന്നത് ജേനുസ് എന്ന ‘ജനിപ്പിക്കുന്നത്‘ എന്നർത്ഥമുള്ള(ലത്തീൻ)പദത്തിൽ നിന്നുമാണ് ഉരുത്തിരിഞ്ഞത്. 1772-ൽ ഡാനിയൽ റൂഥർഫോർഡ് ആണ് ഈ വാതകം കണ്ടെത്തിയത് എന്നാണ് പൊതുവേയുള്ള വിശ്വാസം. അദ്ദേഹം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്നു വിളിച്ചു. വായുവിലെ ഒരു നല്ല ശതമാനം ജ്വലനത്തെ സഹായിക്കുന്നില്ല എന്ന് 18-ആം നൂറ്റാണ്ടിലേ രസതന്ത്രജ്ഞർക്ക് അറിവുണ്ടായിരുന്നു. കാൾ വില്യം ഷീൽ, ഹെൻറി കാവെൻഡിഷ്, ജോസഫ് പ്രീസ്റ്റ്ലി മുതലായ ശാസ്ത്രകാരന്മാരും നൈട്രജനെക്കുറിച്ച് ഇക്കാലയളവിൽ പഠനം നടത്തി. കത്തിയ വാതകം എന്ന രീതിയിലാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.
നൈട്രജന്റെ ഈ നിർവീര്യസ്വഭാവം മൂലം ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലാവോസിയെർ, ഗ്രീക്ക് ഭാഷയിൽ ജീവനില്ലാത്തത് എന്നർത്ഥം വരുന്ന അസോട്ടെ (azote) എന്നു വിളിച്ചു. ഇതു തന്നെയാണ് നൈട്രജന്റെ ഫ്രഞ്ച് ഭാഷയിലെ നാമം. പിന്നീട് ഈ നാമം മറ്റു പല ഭാഷകളിലേക്കും പകർന്നിട്ടുണ്ട്.
നൈട്രജന്റെ സംയുക്തങ്ങളെക്കുറിച്ച് പണ്ടുകാലം മുതലേ ആളുകൾക്ക് അറിയാമായിരുന്നു. ആൽകെമിസ്റ്റുകൾ കരുത്തനായ ജലം എന്ന അർത്ഥത്തിൽ അക്വാ ഫോർട്ടിസ് എന്നായിരുന്നു നൈട്രിക് അമ്ലത്തെ വിളിച്ചിരുന്നത്. നൈട്രിക് അമ്ലത്തിന്റേയും ഹൈഡ്രോക്ലോറിക് അമ്ലത്തിന്റേയും മിശ്രിതമായ രാജദ്രാവകം അഥവാ അക്വാറീജിയയും പണ്ടു മുതലേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു നൈട്രജൻ സംയുക്തമാണ്. രാജലോഹമായ സ്വർണത്തെ അലിയിക്കുന്നതിനാലാണ് ഇതിന് രാജദ്രാവകം എന്ന പേരു വന്നത്. വെടിയുപ്പും (പൊട്ടാസ്യം നൈട്രറ്റ്) സോഡിയം നൈട്രേറ്റും ആണ് വ്യാവസായികരംഗത്തും കാർഷിക രംഗത്തും ആദ്യമായി ഉപയോഗിച്ച നൈട്രജൻ സംയുക്തങ്ങൾ (സാൾട്ട്‌പീറ്റർ എന്നാണ് ഈ രണ്ടു സംയുക്തങ്ങൾക്കും പൊതുവായുള്ള പേര്). ആദ്യം വെടിമരുന്നിനായും പിന്നീട് വളമായുമാണ് ഇവ ഉപയോഗിച്ചു പോന്നത്.
ലഭ്യത
തിരുത്തുകഅന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന ഘടകമാണ് നൈട്രജൻ(വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ 78.084%-വും, ഭാരത്തിന്റെ അടിസ്ഥാനത്തിൽ 75.5%-വും)
നക്ഷത്രങ്ങളിലെ ആണവ സംയോജനപ്രക്രിയ മൂലമാണ് ആണവ ഭാരം 14 ഉള്ള നൈട്രജൻ(14N) ഉണ്ടാകുന്നത്. പിണ്ഡത്തെ അടിസ്ഥാനമായി പ്രപഞ്ചത്തിൽ ഏറ്റവും അധികമുള്ള ഏഴാമത്തെ മൂലകമാണ് ഇത്.
അൾട്രാവയലറ്റ് സ്പെക്ട്രോസ്കോപ്പി ഉപകരണങ്ങൾ ഉപയോഗിച്ച് നൈട്രജൻ തന്മാത്രകളേയും സംയുക്തങ്ങളേയും നക്ഷത്രങ്ങൾക്കിടയിലുള്ള ഇടങ്ങളിൽ (interstellar space) കണ്ടെത്തിയിട്ടുണ്ട്. ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ അന്തരീക്ഷത്തിലെ ഒരു പ്രധാന ഘടകമാണ് നൈട്രജൻ തന്മാത്ര. മറ്റു ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലും ഇത് കണ്ടു വരുന്നു.
മാംസ്യം (പ്രോട്ടീൻ), ന്യൂക്ലിക് അമ്ലങ്ങൾ എന്നിങ്ങനെയുള്ള തന്മാത്രകളുടെ രൂപത്തിൽ എല്ലാ ജീവജാലങ്ങളിലും നൈട്രജൻ കാണപ്പെടുന്നു. ജന്തുക്കളുടെ വിസർജ്ജ്യത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന ഘടകവും നൈട്രജൻ (യൂറിയ, യൂറിക് അമ്ലം തുടങ്ങിയ രൂപങ്ങളിൽ) ആണ്. ചെടികളുടേയും ജന്തുക്കളുടേയും ശരീരഭാഗങ്ങൾ ചീഞ്ഞു നശിക്കുമ്പോഴും നൈട്രജൻ ഉണ്ടാകുന്നുണ്ട്.
നിർമ്മാണം
തിരുത്തുകദ്രവവായുവിനെ ആംശികസ്വേദനം(fractional distillation) നടത്തിയാണ് വ്യാവസായികമായി നൈട്രജൻ വേർതിരിച്ചെടുക്കുന്നത്. വാതകരൂപത്തിലുള്ള വായുവിൽ നിന്നും മർദ്ദം പ്രയോഗിച്ചും (pressure swing adsorption) ഇത് വേർതിരിക്കാറുണ്ട്. സ്റ്റീൽ നിർമ്മാണത്തിനും മറ്റും വേണ്ടി ഓക്സിജൻ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോൽപ്പന്നമായാണ് നൈട്രജൻ വ്യാവസായികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത്.
ഉപയോഗങ്ങൾ
തിരുത്തുകനൈട്രജന്റെ ഉപയോഗങ്ങൾ നിരവധിയാണ്.
- വായുവിന്റെ സാന്നിധ്യം ഓക്സീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾക്ക്, വായുവിനു പകരമായി നൈട്രജനെ ഉപയോഗിക്കുന്നു. നൈട്രജൻ പൊതുവേ നിർവീര്യമായതിനാൽ ഓക്സീകരണം നടക്കുകയില്ല.
- മരുന്നുകളുടെ നിർമ്മാണത്തിന് വ്യാപകമായി ഇത് ഉപയോഗിക്കുന്നു.
- ഓക്സീകരണം മുഖേനെ കേടാകുന്നത് തടഞ്ഞ് പുതുമ നിലനിർത്താനായി പൊതിഞ്ഞ ഭക്ഷണപദാർത്ഥങ്ങളിൽ (packeged food) നൈട്രജൻ ഉപയോഗിക്കുന്നു.
- സുരക്ഷിതത്വത്തിനായി, ദ്രവരൂപത്തിലുള്ള സ്ഫോടകവസ്തുക്കളുടെ മുകളിൽ നൈട്രജൻ നിറക്കുന്നു.
- ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ, സംയോജിത പരിപഥങ്ങൾ (integrated circuits) മുതലായ ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മിതിക്ക്.
- ഈർപ്പം പൂർണ്ണമായി നീക്കം ചെയ്ത്, ഉന്നതമർദ്ദത്തിലുള്ള നൈട്രജൻ വാതകത്തെ ഉന്നത വോൾട്ടതാ ഉപകരണങ്ങളിൽ, ഡൈഇലക്ട്രിക് ആയി ഉപയോഗിക്കുന്നു.
- സ്റ്റെയിൻലെസ്സ് സ്റ്റീലിന്റെ നിർമ്മിതിക്ക്.
- തീപിടിത്തം ഒഴിവാക്കുന്നതിനായി, വ്യോമസേനാ വിമാനങ്ങളിലെ ഇന്ധനവ്യൂഹങ്ങളിൽ ഉപയോഗിക്കുന്നു.
- സാധാരണ വായുവിനെ അപേക്ഷിച്ച് ഈർപ്പം, തീപിടിത്തം ഓക്സീകരണം എന്നിവക്കുള്ള സാധ്യത കുറവാണെന്നതിനാൽ, വിമാനങ്ങളുടേയും മറ്റു ചില വാഹനങ്ങളുടേയും ചക്രത്തിൽ നിറക്കാനായി നൈട്രജൻ ഉപയോഗിക്കുന്നു. നൈട്രജൻ തന്മാത്ര, വായുവിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ഘടകമായ ഓക്സിജന്റെ തന്മാത്രയേക്കാൾ വലിപ്പമേറിയതായതിനാൽ ഇത് റബർ ചക്രങ്ങളിൽ നിറക്കുന്നത് സാധാരണ വായുവിനെ അപേക്ഷിച്ച് എളുപ്പമാണ്. മേൽപ്പറഞ്ഞ കാരണം കൊണ്ടുതന്നെ ചക്രത്തിൽ നിറച്ച നൈട്രജൻ അതിൽ നിന്നും പോകാനുള്ള കാലദൈർഘ്യവും സാധാരണ വായുവിനെ അപേക്ഷിച്ച് കൂടുതലാണ്.
- കെഗ് ബിയറുകളുടെ നിർമ്മാണത്തിൽ കാർബൺ ഡൈ ഓക്സൈഡിനു പകരമായും അതിനോടൊപ്പം ചേർത്തും ഉപയോഗിക്കുന്നു. ഇത്തരം പാനീയങ്ങളെ കുപ്പിയിലും പാട്ടയിലും ഉയർന്ന മർദ്ദത്തിൽ നിറക്കുന്നതിന് ദ്രവനൈട്രജൻ ഉപയോഗിക്കുന്നു.
ദ്രവനൈട്രജൻ
തിരുത്തുകഅതിശീതശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദ്രാവകമാണ് ദ്രവനൈട്രജൻ. LN2, N2(l) എന്നീ സൂചകങ്ങളാണ് ഇതിനെ കാണിക്കാനായി ഉപയോഗിക്കുന്നത്. ചുറ്റുപാടുകളിൽ നിന്നുള്ള താപവ്യതിയാനങ്ങളെ ഒഴിച്ചു നിർത്തിയാൽ, മർദ്ദം ചെലുത്തിയില്ലെങ്കിലും ദ്രവനൈട്രജൻ ദ്രാവകരൂപത്തിൽ തന്നെ തുടരും. വളരെ കൂടിയ അളവിൽ നൈട്രജനെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനു പറ്റിയ രൂപമാണ് ഇത്.
ജലത്തിന്റെ താപനില അതിന്റെ ഖരാങ്കത്തേക്കാൾ വളരെ താഴ്ന്ന ഒരു താപനിലയിൽ നിലനിർത്താൻ ദ്രവനൈട്രജൻ ഉപയോഗിക്കുന്നു. അതിനാൽ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു.
- ഭക്ഷണപദാർത്ഥങ്ങളെ ശീതീകരിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടു പോകാൻ
- രക്തം, പ്രത്യുല്പാദനകോശങ്ങൾ, ശരീരാവയവങ്ങൾ, മറ്റു ജൈവ വസ്തുക്കൾ മുതലായവയെ കാലങ്ങളോളം കേടു കൂടാതെ സൂക്ഷിക്കുന്നതിന്.
- ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിന്.
- അതിശീതശാസ്ത്രപഠനത്തിന്
- വളരെ സംവേദനത്വമുള്ള വൈദ്യുതോപകരണങ്ങളെ തണുപ്പിക്കുന്നതിന്.
- ത്വൿരോഗചികിത്സയിൽ ഗുരുതരമായി അസുഖം ബാധിച്ച ത്വക്കിന്റെ ഭാഗങ്ങളെ നീക്കം ചെയ്യുന്നതിന്
- കമ്പ്യൂട്ടറിന്റെ സി.പി.യു., ഗ്രാഫിക് പ്രോസസർ മുതലായ ഘടകങ്ങളിൽ വേഗത കൂട്ടാനായി ഓവർ ക്ലോക്കിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂടിനെ കുറക്കാനായി ദ്രവനൈട്രജൻ ഉപയോഗിക്കാറുണ്ട്.
- കടുപ്പമേറിയ വസ്തുക്കളെ കടയുമ്പോൾ(machining or turning) തണുപ്പിക്കുന്നതിനുള്ള മാധ്യമമായി.
- ശവസംസ്കാരത്തിന് - ദ്രവനൈട്രജനിൽ ശവശരീരം മുക്കിയാൽ, അത് പൊട്ടുന്ന രീതിയിൽ കട്ടിയാകുന്നു (brittle). ഒരു ചെറിയ വിറപ്പിക്കൽ കൊണ്ട് അത് പൊട്ടിച്ചിതറുന്നു. അവശിഷ്ടത്തിന്റെ ഭാരം നേരത്തെയുണ്ടായിരുന്നതിന്റെ 30% ആയി കുറയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സംസ്കാരത്തിന് പ്രൊമേഷൻ എന്നാണ് പറയുക.
സംയുക്തങ്ങൾ
തിരുത്തുകഅന്തരീക്ഷത്തിലെ നൈട്രജൻ തന്മാത്ര അതിലെ ശക്തിയേറിയ ബന്ധനം മൂലം താരതമ്യേന രാസപ്രവർത്തനശേഷി കുറഞ്ഞ ഒന്നാണ്. മനുഷ്യശരീരത്തിലും ഇത് നിർവീര്യമായ ഒന്നാണ്. ബാക്റ്റീരിയ പോലുള്ള ചില ജീവികളുടെ പ്രവർത്തനം മൂലം നൈട്രജൻ വളരെ പതുക്കെ ഉപയോഗപ്രദമായ സംയുക്തങ്ങളായി മാറുന്നുണ്ട്.
നൈട്രജന്റെ ജൈവ അജൈവ സംയുക്തങ്ങൾ (organic & inorganic compounds) രാസോർജ്ജത്തിന്റെ കലവറ എന്ന നിലയിൽ ചരിത്രപരമായിത്തന്നെ വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. പ്രധാന സംയുക്തങ്ങൾ താഴെപറയുന്നു.
- അമോണിയ (NH3)
- പൊട്ടാസ്യം നൈട്രേറ്റ് (KNO3) അഥവാ വെടിയുപ്പ് - വെടിമരുന്നായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.
- പൊട്ടാസ്യം സയനൈഡ് (KCN) - ഉഗ്രവിഷം, ഗോൾഡ് മൈനിങ്, ഇലക്ട്രോപ്ലേറ്റിങ്.
- അമോണിയം നൈട്രേറ്റ് - വളം, ശക്തികുറഞ്ഞ സ്ഫോടകവസ്തു.
- നൈട്രോഗ്ലിസറിൻ, ട്രൈ നൈട്രോ ടോള്യൂൻ, നൈട്രോ സെല്ലുലോസ്, ആർ.ഡി.എക്സ് തുടങ്ങിയവ ശക്തിയേറിയ സ്ഫോടകവസ്തുക്കളാണ്. വെടിക്കോപ്പുകളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു.
- നൈട്രിക് അമ്ലം (HNO3) - ശക്തിയേറിയ ഓക്സീകാരിയാണ്. മിക്കവാറും ലോഹങ്ങൾ ഇതിൽ ലയിക്കുന്നു. റോക്കറ്റുകളിലെ ദ്രാവക ഇന്ധനമായി ഉപയോഗിക്കുന്നു.
- യൂറിയ (NH2CONH2) - വളം.
- ഹൈഡ്രസിൻ (Hydrazine) - റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന മറ്റൊരു നൈട്രജൻ സംയുക്തമാണ്. N2H4 ആണ് ഇതിന്റെ രാസവാക്യം.
- ഹൈഡ്രജൻ അസൈഡ് (Hydrogen azide - HN3)
- നൈട്രസ് ഓക്സൈഡ് (N2O) - വൈദ്യശാസ്ത്രരംഗത്ത് രോഗികളെ ഭാഗികമായി മയക്കുന്നതിന് 19-ആം നൂറ്റാണ്ടിൽ തന്നെ ഇത് ഉപയോഗിച്ചിരുന്നു. ശസ്ത്രക്രിയക്കായി പൂർണമായി മയക്കുന്നതിന് ഇത് ഉപയോഗിച്ച് തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ചിരിപ്പിക്കുന്ന വാതകം എന്നും ഇത് അറിയപ്പെടുന്നു. മദ്യപിച്ചതിനു തുല്യമായുള്ള ഉന്മാദാവസ്ഥ ഉണ്ടാക്കാൻ ഇതിനു കഴിയുമെന്നുള്ളതിനാലാണ് ഇത്തരത്തിൽ അറിയപ്പെടുന്നത്.
- നൈട്രോഗ്ലിസറിനും, നൈട്രോപ്രസ്സൈഡും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന മരുന്നുകളാണ്.
- ക്ലോറാമിൻ (ClNH2) - അണുനാശിനി, ജലശുദ്ധീകരണം.
- നൈട്രജൻ ട്രൈ അയോഡൈഡ് (NI3) - ശക്തികുറഞ്ഞ സ്ഫോടകവസ്തു.
- നൈട്രജൻ ട്രൈക്ലോറൈഡ് (NCl3)
- നൈട്രജൻ പെന്റാഫ്ലൂറൈഡ് (NF5) - നിലനിൽക്കും എന്നു പരികൽപ്പനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു സൈദ്ധാന്തിക സംയുക്തം.
നൈട്രജൻ ചക്രം
തിരുത്തുകജീവന്റെ നിലനില്പിന് നൈട്രജൻ അത്യന്താപേക്ഷിതമാണ്. മാംസ്യത്തിലും മർമ്മാമ്ലങ്ങളിലും (Nucleic Acids) നൈട്രജൻ അടങ്ങിയിരിക്കുന്നു. ജീവികളുടെ സ്വഭാവഘടകമായ ജീനുകളിലെ ഡി.എൻ.എ. തന്നെ ഒരു നൈട്രജൻ സംയുക്തമാണ്. ജീവമണ്ഡലത്തിലെ നൈട്രജന്റെ പ്രധാന സ്രോതസ്സ് വായുവിൽ സ്വതന്ത്രാവസ്ഥയിലുള്ള നൈട്രജൻ തന്നെയാണ്. സസ്യങ്ങൾക്കും ജന്തുക്കൾക്കും വായുവിലെ നൈട്രജനെ നേരിട്ടു സ്വീകരിക്കാനുള്ള കഴിവില്ല. മണ്ണിലെ നൈട്രേറ്റ്, അമോണിയം സംയുക്തങ്ങളിൽ നിന്നാണ് സസ്യങ്ങൾക്കാവശ്യമുള്ള നൈട്രജൻ ലഭിക്കുന്നത്. സസ്യങ്ങളിൽ നിന്ന് നൈട്രജൻ ജന്തുക്കൾക്കും പകർന്നു കിട്ടുന്നു.
ജീവികളുടെ മൃതശരീരങ്ങളും ജന്തുവിസർജ്ജ്യങ്ങളും അമോണീകരണ ബാക്റ്റീരിയങ്ങൾ (Ammonifying bacteria) വിഘടിപ്പിച്ച് കാർബണിക സംയുക്തങ്ങളിലെ നൈട്രജനെ അമോണിയ ആക്കുന്നു. രാസസംശ്ലേഷക നൈട്രീകരണ ബാക്റ്റീരിയങ്ങൾ (Chemosythetic Nitrifying Bacteria) ഇങ്ങനെയുണ്ടാകുന്ന അമോണിയയെ നൈട്രേറ്റുകൾ ആക്കി മാറ്റുന്നു. റൈസോബിയം, ക്ലോസ്ട്രിയം, അസറ്റോബാക്റ്റർ തുടങ്ങിയ ബാക്റ്റീരയങ്ങൾക്ക് അന്തരീക്ഷവായുവിൽ നിന്ന് നൈട്രജൻ സ്വീകരിച്ച് നൈട്രജൻ സംയുക്തങ്ങളാക്കാൻ കഴിവുണ്ട്. ഇവയെ നൈട്രജൻ സ്ഥിരീകരണ ബാക്റ്റീരിയങ്ങൾ (Nitrogen Fixing Bacteria) എന്നു വിളിക്കുന്നു. റൈസോബിയത്തിന്റെ ഇനത്തിൽ പെടുന്ന ബാക്റ്റീരിയങ്ങൾ പയർ വർഗ്ഗത്തിലെ പെടുന്ന ചെടികളുടെ മൂലാർബുദങ്ങളിൽ വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ട് റബ്ബർ തോട്ടങ്ങളിലും നെൽവയലുകളിൽ രണ്ട് വിളകൾക്കിടയിലും പയർവർഗ്ഗത്തിലെ ചെടികൾ നടാറുണ്ട്. ക്ലോസ്ട്രിയം, അസറ്റോബാക്റ്റർ തുടങ്ങിയവ മണ്ണിൽ സ്വതന്ത്രമായി ജീവിക്കുന്നവയും നൈട്രജൻ സ്ഥിരീകരണം നടത്തുന്നവയുമാണ്. ചില നീല ഹരിത ആൽഗകൾക്കും അന്തരീക്ഷവായുവിലെ നൈട്രജൻ സ്വീകരിച്ച് നൈട്രജൻ സംയുക്തങ്ങളുണ്ടാക്കാൻ കഴിവുണ്ട്. അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട്. ഇടിമിന്നൽ ഉണ്ടാകുമ്പോഴും നൈട്രജൻ സ്ഥിരീകരണം നടക്കാറുണ്ട്. അത്തരം സന്ദർഭത്തിൽ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ ഓക്സൈഡുകൾ മഴയിൽ മണ്ണിലെത്തുകയും നൈട്രേറ്റുകൾ ആവുകയും ചെയ്യും.
അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന നൈട്രജന്റെ ഒരുഭാഗം മൃതശരീരങ്ങളിലും മറ്റും പ്രവർത്തിക്കുന്ന ഡീനൈട്രിഫയിങ് ബാക്റ്റീരിയങ്ങളുടെ പ്രവർത്തന ഫലമായി അന്തരീക്ഷത്തിലേക്ക് തിരിച്ചു ചെല്ലുന്നുണ്ട്.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
- ↑ "Gases - Density". The Engineering Toolbox. Retrieved 27 January 2019.