Group → 1
↓ Period
1 1
H
2 3
Li
3 11
Na
4 19
K
5 37
Rb
6 55
Cs
7 87
Fr

ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങളുടെ (ഐ.യു.പി.എ.സി. രീതി) ശൃംഖലയാണ് ക്ഷാര ലോഹങ്ങൾ അഥവാ ആൽക്കലി ലോഹങ്ങൾ. ലിഥിയം (Li), സോഡിയം (Na), പൊട്ടാസ്യം (K), റൂബിഡിയം (Rb), സീസിയം (Cs), ഫ്രാൻസിയം (Fr) എന്നിവയെയാണ് ക്ഷാരലോഹങ്ങൾ എന്ന് വിളിക്കുന്നത്. (ഹൈഡ്രജൻ ഒന്നാം ഗ്രൂപ്പിലാണെങ്കിലും വളരെ അപൂർ‌വമായേ ക്ഷാര ലോഹങ്ങളുടെ സ്വഭാവങ്ങൾ കാണിക്കാറുള്ളൂ. ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പുകൾ ക്രമാവർത്തന പ്രവണത കാണിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ക്ഷാരലോഹങ്ങൾ. ഗ്രൂപ്പിൽ താഴേക്കുള്ള മൂലകങ്ങൾ ഒരേ സ്വഭാവങ്ങൾ കാണിക്കുന്നു.

വളരെ ക്രീയാശീലമായ ക്ഷാരലോഹങ്ങൾ പ്രകൃതിയിൽ മൂലകരൂപത്തിൽ കാണപ്പെടുന്നില്ല. ഇതിന്റെ ഫലമായി പരീക്ഷണശാലകളിൽ ഇവയിൽ ലിഥിയത്തേയും സോഡിയത്തേയും ധാതു എണ്ണയിലാണ് സൂക്ഷിക്കുന്നത്. പൊട്ടാസ്യവും റൂബിഡിയവും സീസിയവും ആർഗോൺ പോലുള്ള നിഷ്ക്രിയവാതകങ്ങൾ നിറച്ച ഗ്ലാസ് ആമ്പ്യൂളുകളിലും സൂക്ഷിക്കുന്നു. വളരെ എളുപ്പം നാശനം സംഭവിക്കുന്ന ആൽക്കലി ലോഹങ്ങളുടെ ദ്രവണാങ്കവും സാന്ദ്രതയും വളരെ താഴ്ന്നതായിരിക്കും. ഇവയിൽ പൊട്ടാസ്യവും റൂബിഡിയവും അപകടകരമല്ലാത്ത ചെറിയ അളവിൽ റേഡിയോആക്റ്റീവാണ്.

"https://ml.wikipedia.org/w/index.php?title=ക്ഷാരലോഹങ്ങൾ&oldid=3397617" എന്ന താളിൽനിന്ന് ശേഖരിച്ചത്