89 radiumactiniumthorium
La

Ac

Ute
വിവരണം
പേര്, പ്രതീകം, അണുസംഖ്യ actinium, Ac, 89
കുടുംബം actinides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 3, 7, f
രൂപം silvery
സാധാരണ ആറ്റോമിക ഭാരം (227)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 6d1 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 9, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 10  g·cm−3
ദ്രവണാങ്കം (circa) 1323 K
(1050 °C, 1922 °F)
ക്വഥനാങ്കം 3471 K
(3198 °C, 5788 °F)
ദ്രവീകരണ ലീനതാപം 14  kJ·mol−1
ബാഷ്പീകരണ ലീനതാപം 400  kJ·mol−1
Heat capacity (25 °C) 27.2  J·mol−1·K−1
Atomic properties
ക്രിസ്റ്റൽ ഘടന cubic face centered
ഓക്സീകരണാവസ്ഥകൾ 3
(neutral oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.1 (Pauling scale)
Ionization energies 1st: 499 kJ/mol
2nd: 1170 kJ/mol
Atomic radius 195pm
Miscellaneous
Magnetic ordering no data
താപ ചാലകത (300 K) 12  W·m−1·K−1
CAS registry number 7440-34-8
Selected isotopes
Main article: Isotopes of ആക്റ്റിനിയം
iso NA half-life DM DE (MeV) DP
225Ac syn 10 days α 5.935 221Fr
226Ac syn 29.37 hours β- 226Th
ε 226Ra
α 222Fr
227Ac 100% 21.773 years β- 0.045 227Th
α 5.042 223Fr
അവലംബങ്ങൾ

അണുസംഖ്യ 89 ആയ മൂലകമാണ് ആക്ടീനിയം. Ac ആണ് അവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

തിരുത്തുക

ആക്ടീനിയം വെള്ളിനിറമുള്ള ഒരു റേഡിയോആക്ടീവ് മൂലകമാണ്. ഉയർന്ന റേഡിയോആക്ടീവിറ്റി മൂലം ആക്ടീനിയം ഇരുട്ടത്ത് മങ്ങിയ നീല നിറത്തിൽ തിളങ്ങുന്നു.

യുറേനിയം അയിരുകളിൽ ആക്ടീനിയം, 227Ac രൂപത്തിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ഒരു ആൽ‌ഫ (α), ബീറ്റ (β) ഉൽസർജീകാരിയായ ഇതിന്റെ അർദ്ധായുസ് 21.773 വർഷമാണ്. ഒരു ടൺ യുറേനിയം അയിരിൽ ഏകദേശം ഒരു ഗ്രാമിന്റെ പത്തിലൊന്ന് ആക്ടീനിയം അടങ്ങിയിരിക്കും. 235U(അല്ലെങ്കിൽ 239Pu)ൽ ആണ് ആക്ടീനിയം ഉൾപ്പെടുന്ന ശോഷണ ചങ്ങല തുടങ്ങുന്നത്. ഈ ശോഷണ പ്രക്രിയ സ്ഥിരതയുള്ള ഐസോട്ടോപ്പായ 207Pbൽ അവസാനിക്കുന്നു.

ഉപയോഗങ്ങൾ

തിരുത്തുക

റേഡിയത്തേക്കാൾ 150 മടങ്ങ് കൂടുതലുള്ള ആക്ടീനിയത്തിന്റെ റേഡിയോആക്ടീവിറ്റി അതിനെ ഒരു മികച്ച് ന്യൂട്രോൺ സ്രോതസ്സ് ആക്കുന്നു. ആക്ടീനിയത്തിന് വ്യവസായ രംഗത്ത് ഇതൊഴിച്ച് കാര്യമായ മറ്റ് ഉപയോഗങ്ങളൊന്നുംതന്നെയില്ല.

സാന്നിദ്ധ്യം

തിരുത്തുക

യുറേനിയം അയിരുകളിൽ ആക്ടീനിയം ചെറിയ അളവിൽ കാണപ്പെടുന്നു. എന്നാൽ 226Ra യെ ആണവ റിയാക്ടറിൽ ന്യൂട്രോൺ റേഡിയേഷന് വിധേയമാക്കിയാണ് സാധാരണയായി ആക്ടീനിയം നിർമ്മിക്കുന്നത്. 1100 മുതൽ 1300 °C വരെ താപനിലയുള്ള ലിഥിയം ബാഷ്പം ഉപയോഗിച്ച് ആക്ടീനിയം ഫ്ലൂറൈഡിനെ നിരോക്സീകരിച്ചും ആക്ടീനിയം ലോഹം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ആക്റ്റിനിയം&oldid=3072842" എന്ന താളിൽനിന്ന് ശേഖരിച്ചത്