ഭൂമിയിലെ ഒരു മൂലകത്തിന്റെ ഓരോ ഐസോടോപ്പിന്റെയും ആറ്റോമിക് ഭാരവും താരതമ്യേനയുള്ള ബാഹുല്യവും കണക്കിലെടുത്തുകൊണ്ടുള്ള ഗണിതശരാശരിയാണ് ആ മൂലകത്തിന്റെ അടിസ്ഥാന ആറ്റോമിക ഭാരം(ar, സ്റ്റാൻഡേർഡ് (ഇ)). ഉദാഹരണത്തിന്, ഭൂമിയിലെ ചെമ്പിന്റെ 69 ശതമാനവും ഐസോടോപ്പ് 63 Cu ( Ar = 62.929) ആണ്. ബാക്കിയുള്ള 31 ശതമാനം65 Cu ( Ar = 64.927), ആണ്. ഇതു കണക്കിലെടുത്ത് ചെമ്പിൻറെ അടിസ്ഥാന അറ്റോമികഭാരം കണക്കാക്കുന്ന വിധം താഴെ കാണിച്ചിരിക്കുന്നു.
ആപേക്ഷിക ഐസോടോപ്പിക് പിണ്ഡങ്ങൾക്ക് മാനങ്ങൾ ഇല്ലാത്തതിനാൽ, അടിസ്ഥാന ആറ്റോമികഭാരത്തിനും മാനങ്ങളില്ല. അതിനെ ഡാൾട്ടനുമായി ഗുണിച്ചാൽ ഇതിനെ ഭാരത്തിന്റെ അളവാക്കി മാറ്റാം, ഇതാണ് അറ്റോമിക് മാസ് കോൺസ്റ്റന്റ്.