ഐൻസ്റ്റീനിയം
| |||||||||||||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ഐൻസ്റ്റീനിയം, Es, 99 | ||||||||||||||||||||||||||||||||||||||||||
കുടുംബം | ആക്ടിനൈഡുകൾ | ||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 7, f | ||||||||||||||||||||||||||||||||||||||||||
രൂപം | silver-coloured[1] | ||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | (252) g·mol−1 | ||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Rn] 5f11 7s2 | ||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 29, 8, 2 | ||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 8.84 g·cm−3 | ||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1133 K (860 °C, 1580 °F) | ||||||||||||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 2, 3, 4 | ||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.3 (Pauling scale) | ||||||||||||||||||||||||||||||||||||||||||
അയോണീകരണ ഊർജ്ജം | 1st: 619 kJ/mol | ||||||||||||||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||||||||||||||
Magnetic ordering | no data | ||||||||||||||||||||||||||||||||||||||||||
CAS registry number | 7429-92-7 | ||||||||||||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 99 ആയ മൂലകമാണ് ഐൻസ്റ്റീനിയം. Es ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഈ ലോഹം ഒരു കൃത്രിമ (മനുഷ്യ നിർമിത) മൂലകമാണ്. ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ ഏഴാമത്തേതും, ആക്ടിനൈഡുകളിൽ പതിനൊന്നാമത്തേതുമായ മൂലകമാണിത്. ആൽബർട്ട് ഐൻസ്റ്റീന്റെ ബഹുമാനാർത്ഥമാണ് ഇതിന് ഏൻസ്റ്റീനിയം എന്ന് പേരിട്ടത്.
രാസസ്വഭാവങ്ങൾ
തിരുത്തുകവളരെ ചെറിയ അളവിൽ മാത്രമേ നിർമികപ്പെട്ടിട്ടുള്ളുവെങ്കിലും ഐൻസ്റ്റീനിയത്തിന് വെള്ളി നിറമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആവർത്തനപ്പട്ടികയിലെ സ്ഥാനം ഇതിന്റെ ഭൗതിക ഗുണങ്ങൾ മറ്റ് ലോഹങ്ങളുടേതിന് സമാനമായിരിക്കുമെന്ന സൂചന നൽകുന്നു. ലോസ് അൽമോസ് നാഷ്ണൽ ലാബോറട്ടറിയിൽവ 253Es ഉപയോഗിച്ച് നടന്ന പഠനങ്ങളനുസരിച്ച് ഐൻസ്റ്റീനിയത്തിന്റെ രാസസ്വഭാവങ്ങൾ ഭാരമേറിയ, ത്രിസംയോജമായ ഒരു ആക്ടിനൈഡിന്റേതിന് സമാനമാണ്. എല്ലാ കൃത്രിമമൂലകങ്ങളേയും പോലെ ഐൻസ്റ്റീനിയത്തിന്റെ ഐസോട്ടോപ്പുകളും റേഡിയോആക്ടീവാണ്.
ഉൽപാദനം
തിരുത്തുകഅളക്കാനാവുന്ന അളവിൽ ഐൻസ്റ്റീനിയം ഒരിക്കലും പ്രകൃതിയിൽ ഉണ്ടാവുന്നില്ല. ഈ മൂലകത്തിന്റെ ആധുനിക നിർമ്മാണ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം പ്ലൂട്ടോണിയം-239 നെ റേഡിയേഷന് വിധേയമാക്കുകയാണ്. അപ്പോൾ ഉണ്ടാകുന്ന പ്ലൂട്ടോണിയം-242 (പ്ലൂട്ടോണിയം(IV) ഓക്സൈഡ് എന്ന സംയുക്തത്തിന്റെ രൂപത്തിൽ ) അലുമിനിയത്തോടൊപ്പം ചേർത്ത് ചെറിയ ഉരുളകളാക്കുന്നു. ആ ഉരുളകൾ പിന്നീട് ഏകദേശം ഒരു വർഷത്തേക്ക് ആണവ റിയാക്ടറിൽ വച്ച് റേഡിയേഷന് വിധേയമാക്കുന്നു. അതിനുശേഷം അവയെ മറ്റൊരുതരം റിയാക്ടറിൽ നാല് മാസത്തേക്ക് റേഡിയേഷന് വിധേയമാക്കുന്നു. അപ്പോൾ കാലിഫോർണിയത്തിന്റെയും ഐൻസ്റ്റീനിയത്തിന്റെയും ഒരു മിശ്രിതം ഉണ്ടാകുന്നു. അവയെ വേർതിരിച്ചെടുക്കാൻ സാധിക്കും.
ഉപയോഗങ്ങൾ
തിരുത്തുകമറ്റ് മൂലകങ്ങളുടെ നിർമ്മാണത്തിലെ ഉപോൽപന്നം, നിർമ്മാണ പ്രക്രീയയിലെ ഒരു ഘട്ടം എന്നീ നിലകളിൽ പ്രവർത്തിക്കുന്നെന്നതല്ലാതെ ഐൻസ്റ്റീനിയത്തിന് മറ്റ് ഉപയോഗങ്ങൾ ഒന്നുംതന്നെയില്ല.
ചരിത്രം
തിരുത്തുകഐൻസ്റ്റീനിയം ആദ്യമായി തിരിച്ചറിഞ്ഞത് 1952 ഡിസംബറിൽ ആൽബർട്ട് ഗിയോർസൊ എന്ന ശാസ്ത്രജ്ഞനാണ്. ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ വച്ചായിരുന്നു അത്.
അവലംബം
തിരുത്തുക- ↑ Einsteinium - National Research Council Canada. Retrieved 2 December 2007.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |