ഫ്രാൻസിയം

അണുസംഖ്യ 87 ആയ മൂലകം. പ്രതീകം Fr


87 radonfranciumradium
Cs

Fr

Uue
വിവരണം
പേര്, പ്രതീകം, അണുസംഖ്യ francium, Fr, 87
കുടുംബം alkali metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 1, 7, s
രൂപം metallic
സാധാരണ ആറ്റോമിക ഭാരം (223)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 7s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 8, 1
ഭൗതികസ്വഭാവങ്ങൾ
Phase ? solid
സാന്ദ്രത (near r.t.) 1.87  g·cm−3
ദ്രവണാങ്കം ? 300 K
(27 °C, 80 °F)
ക്വഥനാങ്കം ? 950 K
(? 677 °C, ? 1250 °F)
ദ്രവീകരണ ലീനതാപം ca. 2  kJ·mol−1
ബാഷ്പീകരണ ലീനതാപം ca. 65  kJ·mol−1
Vapor pressure (extrapolated)
P(Pa) 1 10 100 1 k 10 k 100 k
at T(K) 404 454 519 608 738 946
Atomic properties
ക്രിസ്റ്റൽ ഘടന ? cubic body centered
ഓക്സീകരണാവസ്ഥകൾ 1
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 0.7 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 380 kJ/mol
Miscellaneous
Magnetic ordering ?
വൈദ്യുത പ്രതിരോധം ? 3 µΩ·m
താപ ചാലകത (300 K)  ? 15  W·m−1·K−1
CAS registry number 7440-73-5
Selected isotopes
Main article: Isotopes of ഫ്രാൻസിയം
iso NA half-life DM DE (MeV) DP
221Fr syn 4.8 min α 6.457 217At
222Fr syn 14.2 min β 2.033 222Ra
223Fr syn 22.00 min β 1.149 223Ra
α 5.430 219At
അവലംബങ്ങൾ

അണുസംഖ്യ 87 ആയ മൂലകമാണ് ഫ്രാൻസിയം. Fr ആണ് ആവർത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് ഏക സീസിയം, ആക്റ്റീനിയം കെ എന്ന പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളിൽ, പോളിങ് പട്ടികയിൽ ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ*, അഥവാ ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകമാണ് ഫ്രാൻസിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം സീസിയത്തിന്റേത് 0.79 എന്നു നവീകരിക്കപ്പെട്ടു. എന്നാൽ ഫ്രാൻസിയത്തിന്റേത് നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊർജ്ജം (375.7041 kJ/mol), ഫ്രാൻസിയത്തിന്റെ അയോണീകരണ ഊർജ്ജത്തേക്കാൾ(392.811 kJ/mol)‍ കുറവായതിനാൽ (റിലേറ്റിവിസ്റ്റിക് ഇഫക്റ്റ് പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളിൽ ആസ്റ്ററ്റീനിന് പിന്നിലായി ഏറ്റവും അപൂർ‌വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയർന്ന റേഡിയോആക്റ്റീവായ ഫ്രാൻസിയം ശോഷണം സഭവിച്ച് ആസ്റ്ററ്റീൻ,റേഡിയം,റഡോൺ എന്നീ മൂലകങ്ങളഅയി മാറുന്നു. ആൽക്കലി ലോഹമായ ഇതിന് ഒരു സം‌യോജക ഇലക്ട്രോണാണുള്ളത്.

ചരിത്രം

തിരുത്തുക

1870കളിൽ, സീസിയത്തിന് ശേഷം അണുസംഖ്യ 87 ആയ ഒരു ആൽക്കലി ലോഹം ഉണ്ടായരിക്കുമെന്ന് ശാസ്ത്രജ്ഞർ ചിന്തിച്ചു. ഏക സീസിയം എന്ന പേരിലാണ് കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് അത് അറിയപ്പെട്ടിരുന്നത്. പരീക്ഷണങ്ങൾക്കിടയിൽ കുറഞ്ഞത് നാല് തവണ ആ മൂലകം കണ്ടെത്തിയെന്ന തെറ്റായ വാദങ്ങളുണ്ടായി. ഒടുവിൽ 1939ൽ ഫ്രഞ്ച് ശാസ്ത്രജ്ഞയായ മാർഗരറ്റ് പെരേ(Marguerite Perey) ഫ്രാൻസിയം കണ്ടെത്തി. ആക്റ്റീനിയം-227ന്റെ ശുദ്ധീകരണം വഴിയായിരുന്നു അത്.

സ്വഭാവങ്ങൾ

തിരുത്തുക

സീബോർഗിയത്തേക്കാൾ ഭാരം കുറഞ്ഞ മൂലകങ്ങളിൽ ഏറ്റവും അസ്ഥിരമായത് ഫ്രാൻസിയമാണ്. അതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ ഫ്രാൻസിയം-223ന്റ്റെ തന്നെ അർദ്ധായുസ് 22 മിനിറ്റിൽ താഴെയാണ്. ആൽക്കലി ലോഹമായ ഫ്രാൻസിയത്തിന് അതിന്റെ സവിശേഷതകളുടെ കാര്യത്തിൽ ഏറ്റവും സാമ്യമുള്ളത് സീസിയത്തോടാണ്.

"https://ml.wikipedia.org/w/index.php?title=ഫ്രാൻസിയം&oldid=2944906" എന്ന താളിൽനിന്ന് ശേഖരിച്ചത്