താലിയം

(Thallium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
81 രസംതാലിയംലെഡ്
In

Tl

Uut
വിവരണം
പേര്, പ്രതീകം, അണുസംഖ്യ താലിയം, Tl, 81
കുടുംബം poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 13, 6, p
Appearance വെള്ളികലർന്ന വെള്ള
സാധാരണ ആറ്റോമിക ഭാരം 204.3833(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d10 6s2 6p1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 3
ഭൗതികസ്വഭാവങ്ങൾ
Phase ഖരം
സാന്ദ്രത (near r.t.) 11.85  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
11.22  g·cm−3
ദ്രവണാങ്കം 577 K
(304 °C, 579 °F)
ക്വഥനാങ്കം 1746 K
(1473 °C, 2683 °F)
ദ്രവീകരണ ലീനതാപം 4.14  kJ·mol−1
ബാഷ്പീകരണ ലീനതാപം 165  kJ·mol−1
Heat capacity (25 °C) 26.32  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 882 977 1097 1252 1461 1758
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3, 1
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.62 (Pauling scale)
Ionization energies 1st: 589.4 kJ/mol
2nd: 1971 kJ/mol
3rd: 2878 kJ/mol
Atomic radius 190pm
Atomic radius (calc.) 156  pm
Covalent radius 148  pm
Van der Waals radius 196 pm
Miscellaneous
Magnetic ordering ???
വൈദ്യുത പ്രതിരോധം (20 °C) 0.18 µ Ω·m
താപ ചാലകത (300 K) 46.1  W·m−1·K−1
Thermal expansion (25 °C) 29.9  µm·m−1·K−1
Speed of sound (thin rod) (20 °C) 818 m/s
Young's modulus 8  GPa
Shear modulus 2.8  GPa
Bulk modulus 43  GPa
Poisson ratio 0.45
Mohs hardness 1.2
Brinell hardness 26.4  MPa
CAS registry number 7440-28-0
Selected isotopes
Main article: Isotopes of താലിയം
iso NA half-life DM DE (MeV) DP
203Tl 29.524% stable
204Tl syn 119 Ms
(3.78 y)
β- 0.764 204Pb
ε 0.347 204Hg
205Tl 70.476% stable
അവലംബങ്ങൾ

അണുസംഖ്യ 81 ആയ മൂലകമാണ് താലിയം. Tl ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.[1] മൃദുവും ചാരനിറമുള്ളതും അടിച്ച് പരത്താവുന്നതുമായ ഒരു ലോഹമാണിത്. ടിന്നുമായി രൂപസാദൃശ്യമുണ്ടെങ്കിലും വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇതിന്റെ നിറം മാറുന്നു. ഉൽപാദിപ്പിക്കപ്പെടുന്ന താലിയത്തിന്റെ ഏകദേശം 60-70% ഇലക്ട്രോണിക്സ് വ്യവസായത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഔഷധ വ്യവസായത്തിലും ഗ്ലാസ് നിർമ്മാണത്തിലും ഉപയോഗിക്കപ്പെടുന്നു.[2] ഇൻഫ്രാറെഫ് ഡിക്റ്റക്ടറുകളിലും താലിയം ഉപയോഗ്ക്കാറുണ്ട്.[3] ഉയർന്ന വിഷാംശമുള്ളതിനാൽ എലിവിഷത്തിലും മറ്റു കീടനാശിനികളിലും താലിയം ഉപയോഗിക്കാറുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയന്ത്രിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കൊലപാതകങ്ങൾക്കായും ഈ ലോഹം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

തിരുത്തുക
 
1 ഗ്രാം താലിയം

താലിയം വളരെ മൃദുവും അടിച്ച് പരത്താവുന്നതുമാണ്. ഒരു കത്തികൊണ്ട് ഈ ലോഹത്തെ മുറിക്കാൻ സാധിക്കും. താലിയത്തിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇത് പെട്ടെന്ന് ക്ലാവ് പിടിക്കുകയും നീല കലർന്ന ചാരനിറത്തിൽ ലെഡിനോട് സമാനമായ രൂപത്തിലാവുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ താലിയത്തിന് ചുറ്റം കനംകൂടിയ ഓക്സൈഡ് പാളി ഉണ്ടാകുന്നു. ജലത്തിന്റ് സാന്നിദ്ധ്യത്തിൽ താലിയം ഹൈഡ്രോക്സൈഡ് ഉണ്ടാകും.

സാന്നിദ്ധ്യവും ഉൽപാദനവും

തിരുത്തുക

ക്രൂക്സൈറ്റ്, ലൊറൻഡൈറ്റ്, ഹച്ചിൻസണൈറ്റ്, പൈറൈറ്റ് എന്നീ ധാതുക്കളിൽ താലിയം പ്രകൃത്യാ കാണപ്പെടുന്നു. [2]

പൈറൈറ്റിന്റെ റോസ്റ്റിങിലൂടെയുള്ള സൾഫ്യൂറിക് ആസിഡിന്റെ നിർമ്മാണത്തിലും ലെഡ്, സിങ്ക് അയിരുകളുടെ സ്മെൽടിങിലും ഒരു ഉപോൽപന്നമായാണ് താലിയം നിർമ്മിക്കപ്പെടുന്നത്.[2]

ഉപയോഗങ്ങൾ

തിരുത്തുക

രുചിയും മണവുമില്ലാത്ത താലിയം സൾഫേറ്റ് ഒരുകാലത്ത് എലി വിഷമായും ഉറുമ്പ് കൊല്ലിയായും ഉപയോഗിക്കപ്പെട്ടിരുന്നു. 1975 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് പല രാജ്യങ്ങളിലും സുരക്ഷാ കാരണങ്ങളാൽ ഇതിന്റെ ഉപയോഗം നിരോധിക്കപ്പെട്ടു.[2]

മറ്റ് ഉപയോഗങ്ങൾ:

ചരിത്രം

തിരുത്തുക

1861-ൽ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ സർ വില്യം ക്രൂക്ക്‌സ് ആണ് താലിയം കണ്ടെത്തിയത്. പച്ച മുള അല്ലെങ്കിൽ മരക്കമ്പ് എന്നർത്ഥമുള്ള താലോസ് (θαλλός)എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് താലിയം എന്ന പേരിന്റെ ഉദ്ഭവം.[4] താലിയത്തിന്റെ ഉജ്ജ്വലമായ പച്ച നിറത്തിലുള്ള ദൃശ്യ ഉൽസർജ്ജന രേഖകളാണ് ഈ പേരിടാൻ കാരണം.

  1. thallium Archived 2010-12-02 at the Wayback Machine., Los Alamos National Laboratory. Retrieved November 21, 2006.
  2. 2.0 2.1 2.2 2.3 "Chemical fact sheet — Thallium". Spectrum Laboratories. 2001. Archived from the original on 2008-02-21. Retrieved 2008-02-02. {{cite web}}: Italic or bold markup not allowed in: |publisher= (help); Unknown parameter |month= ignored (help)
  3. Nayer, P. S. "Thallium selenide infrared detector". Smithsonian/NASA ADS Physics Abstract Service. Retrieved 2006-11-25. {{cite web}}: Cite has empty unknown parameters: |accessyear=, |month=, and |accessmonthday= (help); Unknown parameter |coauthors= ignored (|author= suggested) (help)
  4. Liddell & Scott, A Greek-English Lexicon, sub θαλλος Archived 2016-04-15 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=താലിയം&oldid=3931243" എന്ന താളിൽനിന്ന് ശേഖരിച്ചത്