90 actiniumthoriumprotactinium
Ce

Th

(Uqn)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ thorium, Th, 90
കുടുംബം Actinides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം silvery white
സാധാരണ ആറ്റോമിക ഭാരം 232.0381(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 6d2 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 10, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 11.7  g·cm−3
ദ്രവണാങ്കം 2115 K
(1842 °C, 3348 °F)
ക്വഥനാങ്കം 5061 K
(4788 °C, 8650 °F)
ദ്രവീകരണ ലീനതാപം 13.81  kJ·mol−1
ബാഷ്പീകരണ ലീനതാപം 514  kJ·mol−1
Heat capacity (25 °C) 26.230  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2633 2907 3248 3683 4259 5055
Atomic properties
ക്രിസ്റ്റൽ ഘടന cubic face centered
ഓക്സീകരണാവസ്ഥകൾ 4
(weakly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  587  kJ·mol−1
2nd:  1110  kJ·mol−1
3rd:  1930  kJ·mol−1
Atomic radius 180pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (0 °C) 147 nΩ·m
താപ ചാലകത (300 K) 54.0  W·m−1·K−1
Thermal expansion (25 °C) 11.0  µm·m−1·K−1
Speed of sound (thin rod) (20 °C) 2490 m/s
Young's modulus 79  GPa
Shear modulus 31  GPa
Bulk modulus 54  GPa
Poisson ratio 0.27
Mohs hardness 3.0
Vickers hardness 350  MPa
Brinell hardness 400  MPa
CAS registry number 7440-29-1
Selected isotopes
Main article: Isotopes of തോറിയം
iso NA half-life DM DE (MeV) DP
228Th syn 1.9116 years α 5.520 224Ra
229Th syn 7340 years α 5.168 225Ra
230Th syn 75380 years α 4.770 226Ra
231Th trace 25.5 hours β 0.39 231Pa
232Th 100% 1.405×1010 years α 4.083 228Ra
234Th trace 24.1 days β 0.27 234Pa
അവലംബങ്ങൾ

അണുസംഖ്യ 90 ആയ മൂലകമാണ് തോറിയം. Th ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. പ്രകൃത്യാ ഉണ്ടാകുന്ന ഈ മൂലകം ചെറിയ അളവിൽ റേഡിയോആക്ടീവാണ്. തോറിയം-232 ന്റെ അർധായുസ്സ് 1400 കോടി വർഷങ്ങളാണ് (ഏകദേശം പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായം). യുറേനിയത്തിന് പകരമാകാവുന്ന ഒരു ആണവ ഇന്ധനമായി ഇതിനെ കണക്കാക്കുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ തിരുത്തുക

ശുദ്ധരൂപത്തിൽ തോറിയത്തിന് വെള്ളികലർന്ന വെള്ള നിറമാണ്. മാസങ്ങളോളം ഇതിന്റെ തിളക്കം നിലനിൽക്കും. എന്നാൽ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ തോറിയം കാലക്രമേണ ചാരനിറവും അവസാനം കറുപ്പ് നിറവുമാകുന്നു. തോറിയം ഡൈഓക്സൈഡ് (ThO2) തോറിയ എന്നും അറിയപ്പെടുന്നു. ഏറ്റവും ഉയർന്ന ദ്രവണനിലയുള്ള ഓക്സൈഡാണിത്(3300 °C).[1] തോറിയം ഉപയോഗിച്ചുള്ള നിർമ്മാണങ്ങളിലെ അവശിഷ്ടങ്ങൾ വായുവിൽ ചൂടാക്കിയാൽ വെളുത്ത പ്രകാശം പുറപ്പെടുവിച്ച്‌കൊണ്ട് നന്നായി കത്തും.

ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകങ്ങളിലൊന്നാണ് തോറിയം. ഇതിന്റ ദ്രവണനിലയും തിളനിലയും തമ്മിൽ 2946 Kയുടെ വ്യത്യാസമുണ്ട്.

ഉപയോഗങ്ങൾ തിരുത്തുക

തോറിയം ഡൈഓക്സൈഡിന്റെ (ThO2) ഉപയോഗങ്ങൾ:

  • വാതക വിളക്കുകളുടെ മാന്റിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • ഉത്പ്രേരകമായി ഉപയോഗിക്കുന്നു.

ലഭ്യത തിരുത്തുക

തോറിയനൈറ്റ് (തോറിയം ഓക്സൈഡ്), തോറൈറ്റ് (തോറിയം സിലിക്കേറ്റ്), മോണസൈറ്റ് (സീറിയം, യിട്രിയം, ലാൻഥനം, തോറിയം എന്നിവയുടെ ഫോസ്ഫേറ്റുകൾ) എന്നിവയാണ് തോറിയത്തിന്റെ പ്രധാന അയിരുകൾ. ഇവയിൽ തോറിയത്തിന്റെ പ്രധാന സ്രോതസ്സായ മണലുകൾ ഇന്ത്യ, ബ്രസീൽ, ശ്രീലങ്ക, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സുലഭമാണ്. ഇന്ത്യയിൽ കേരളത്തിലെ കടലോരങ്ങളിലാണ് മോണസൈറ്റ് മണൽ സുലഭമായിട്ടുള്ളത്. ലോകത്തിൽവച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലും കേരളത്തിലേതാണ്. കരിമണൽ എന്നാണ് തോറിയം നിക്ഷേപമുള്ള മണൽ കേരളത്തിൽ അറിയപ്പെടുന്നത്.

അവലംബം തിരുത്തുക

  1. Emsley, John (2001). Nature's Building Blocks ((Hardcover, First Edition) ed.). Oxford University Press. pp. page 441. ISBN 0-19-850340-7. {{cite book}}: |pages= has extra text (help)
"https://ml.wikipedia.org/w/index.php?title=തോറിയം&oldid=1714529" എന്ന താളിൽനിന്ന് ശേഖരിച്ചത്