Group 2
Period       
2 4
Be
3 12
Mg
4 20
Ca
5 38
Sr
6 56
Ba
7 88
Ra

ആവർത്തനപ്പട്ടികയിലെ രണ്ടാം ഗ്രൂപ്പിലെ മൂലകങ്ങളുടെ ശൃംഖലയാണ് ആൽക്കലൈൻ ലോഹങ്ങൾ അഥവാ ആൽക്കലൈൻ എർത്ത് ലോഹങ്ങൾ. ബെറിലിയം (Be), മഗ്നീഷ്യം (Mg), കാത്സ്യം (Ca), സ്ട്രോൺഷിയം (Sr), ബേരിയം (Ba), റേഡിയം (Ra). ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പുകൾ ക്രമാവർത്തന പ്രവണത കാണിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ആൽക്കലൈൻ ലോഹങ്ങൾ. ഗ്രൂപ്പിൽ താഴേക്കുള്ള മൂലകങ്ങൾ ഒരേ സ്വഭാവങ്ങൾ കാണിക്കുന്നു.

ആൽക്കലൈൻ ലോഹങ്ങൾ വെള്ളി നിറമുള്ള മൃദുവായ ലോഹങ്ങളാണ്. ഇവ ഹാലൊജനുകളോട് വളരെ പെട്ടെന്ന് പ്രവർത്തിക്കുകയും അയോണിക ലവണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ആൽക്കലി ലോഹങ്ങളുടെ അത്രയും വേഗത്തിലല്ലെങ്കിലും ജലവുമായി പ്രവർത്തിച്ച് ശക്തിയേറിയ ക്ഷാര ഹൈഡ്രോക്സൈഡുകൾ ഉണ്ടാക്കുന്നു.

The alkaline earth metals.
അണുസംഖ്യ മൂലകം
4 ബെറിലിയം
12 മഗ്നീഷ്യം
20 കാൽസ്യം
38 സ്ട്രോൺഷ്യം
56 ബേരിയം
88 റേഡിയം

കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക