സെൻട്രൽ പ്രൊസസിങ് യൂണിറ്റ്
കമ്പ്യൂട്ടർ പ്രോഗ്രാമിലെ നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടർ ഭാഗമാണ് സെൻട്രൽ പ്രോസസിങ് യൂണിറ്റ് അഥവാ സി.പി.യു. ലളിതമായി പ്രോസസർ എന്ന പേരിലും അറിയപ്പെടുന്നു. മിക്ക കമ്പ്യൂട്ടറുകളിലും ഒറ്റ ഐ.സി. ചിപ്പിൽ ഒതുക്കിയ രൂപത്തിലായിരിക്കും സി.പി.യു. കാണപ്പെടുക. ഇത്തരം ചിപ്പുകളാണ് മൈക്രോപ്രോസസറുകൾ. കമ്പ്യൂട്ടർ പ്രോഗ്രാമിലെ ഗണിത-താരതമ്യ-ഇൻപുട്ട്/ഔട്ട്പുട്ട് ക്രിയകൾ പ്രാവർത്തികമാക്കുക എന്നതാണ് സി.പി.യുവിന്റെ അടിസ്ഥാനധർമ്മം. മനുഷ്യന് തലച്ചോറെന്നതിനു സമാനമായ പ്രവർത്തനമാണ് കമ്പ്യൂട്ടറിൽ സി.പി.യുവിനുള്ളത്. സി.പി.യു. എന്നത്, കമ്പ്യൂട്ടർ വ്യവസായത്തിൽ 1960-കുളുടെ തുടക്കം മുതൽക്കേ ഉപയോഗിച്ചു വരുന്ന പദമാണ്.[1] സി.പി.യുവിന്റെ രൂപവും, രൂപകൽപ്പനയും, പ്രത്യക്ഷവൽക്കരണവും അന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായെങ്കിലും ഇതിന്റെ അടിസ്ഥാനധർമ്മം ഇപ്പോഴും പഴയതുതന്നെയാണ്. ഇതിന്റെ വേഗത, വലിപ്പം, പ്രവർത്തനരീതി എന്നിവയിൽ കാലത്തിനനുസരിച്ച് പല മാറ്റങ്ങളും വന്നിട്ടുണ്ട്.


മൈക്രോപ്രൊസസ്സർ രൂപകൽപ്പനയും നിർമ്മാണവും ചെയ്യുന്ന കമ്പനികൾതിരുത്തുക
- അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് - പ്രധാനമായും എക്സ്.86 ഘടനയിലുള്ള പേഴ്സണൽ കമ്പ്യൂട്ടർ സി.പി.യു. നിർമ്മാണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
- എ.ആർ.എം. - സി.പി.യു. നിർമ്മാണത്തിൽ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കാതെ, തങ്ങളുടെ രൂപകൽപ്പനയിലുള്ള സി.പി.യു. നിർമ്മിക്കാനുള്ള അവകാശം വിറ്റ് ലാഭമുണ്ടാക്കുന്ന ചുരുക്കം ചില കമ്പനികളീലൊന്നാണ് എ.ആർ.എം. എംബഡഡ് ആപ്ലിക്കേഷനുകളിൽ ഏറ്റവും ജനകീയമായ സി.പി.യു. രൂപകൽപ്പനയാണ് എ.ആർ.എം. രൂപകൽപ്പന. മൊബൈൽ ഫോണുകൾ, ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
- ഫ്രീസ്കേൽ സെമീകണ്ടക്റ്റർ (മുൻപ് മോട്ടറോള) - നിരവധി എംബഡഡ്, എസ്.ഒ.സി. പവർപിസി പ്രോസസറുകളുടെ നിർമ്മാതാക്കളാണ്.
- ഐ.ബി.എം. മൈക്രോഇലക്ട്രോണിക്സ് - ഐ.ബി.എമ്മിന്റെ മൈക്രോഇലക്ട്രോണിക്സ് വിഭാഗം, പിൽക്കാലത്ത് നിരവധി വീഡിയോ ഗെയിം ഉപകരണങ്ങളിൽ ഉപയോഗിക്കപ്പെട്ട പവർ, പവർപിസി പ്രോസസർ രൂപകൽപ്പനകളുടെ ഉപജ്ഞാതാക്കളാണ്.
- ഇന്റൽ കോർപ്പറേഷൻ - ഐ.എ.-32, ഐ.എ.-64, എക്സ്.സ്കേൽ എന്നിങ്ങനെയുള്ള നിരവധി പ്രശസ്ത സി.പി.യു. പരമ്പരകളുടെ നിർമ്മാതാക്കളാണ് ഇന്റൽ. ഈ സി.പി.യു. പരമ്പരകൾക്കൊപ്പം ഉപയോഗിക്കാനുള്ള പെരിഫെറൽ ചിപ്പ്സെറ്റുകളുടെ നിർമ്മാതാക്കളുമാണ് ഇന്റൽ.
- മിപ്സ് ടെക്നോളജീസ് - റിസ്ക് രൂപകൽപ്പനകളിൽ ഉന്നതശ്രേണിയിലുള്ള മിപ്സ് രൂപകൽപ്പനയുടെ ഉപജ്ഞാതാക്കളാണ്.
- എൻ.ഇ.സി. ഇലക്ട്രോണിക്സ്
- സൺ മൈക്രോസിസ്റ്റംസ് - റിസ്ക് ഘടനയിലുള്ള സ്പാർക് രൂപകൽപ്പന വികസിപ്പിച്ചത് സൺ ആണ്.
- ടെക്സസ് ഇൻസ്ട്രുമെന്റ്സ് - പല തരത്തിലുള്ള കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്ന മൈക്രോകണ്ട്രോളറുകളുടെ നിർമ്മാതാക്കളാണ്.
- ട്രാൻസ്മെറ്റ - എക്സ്.86 അധിഷ്ഠിതമായ ക്രൂസോ, എഫിഷിയോൺ തുടങ്ങിയ പ്രോസസറുകളുടെ നിർമ്മാതാക്കളാണ്.
- വയ ടെക്നോളജീസ് - എക്സ്.86 അധിഷ്ഠിതമായ സി.പി.യു. നിർമ്മിക്കുന്ന ഒരു തായ്വാൻ കമ്പനിയാണിത്.
അവലംബംതിരുത്തുക
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)