കാന്തികത

(Magnetism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാന്തികത (ആംഗലേയം: magnetism), ഒരുവസ്തു, മറ്റു വസ്തുക്കളെ ആകർഷിക്കുകയോ വികർഷിക്കുകയോ ചെയ്യുന്ന പ്രതിഭാസം. കാന്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ് കാന്തങ്ങൾ. ഇരുമ്പ്, ഉരുക്ക് മുതലായ വസ്തുക്കളെ കാന്തങ്ങൾ ശക്തമായി ആകർഷിക്കുന്നു. എങ്കിലും മറ്റെല്ലാ വസ്തുക്കളും കുറഞ്ഞ അളവിലെങ്കിലും കാന്തികക്ഷേത്രത്താൽ സ്വാധീനിക്കപ്പെടുന്നുണ്ട്.

ഇരുമ്പുതരികൾ ഒരു കാന്തികദണ്ഡിന്റെ കാന്തികക്ഷേത്രത്തിൽ‎

ഹൻസ് ക്രിസ്റ്റെൻ ഒസറ്റെഡ്(Hans Christian Oersted)ആണ് അദ്യമായി വൈദ്യുതയും കാന്തികതയും തമ്മിലുളള ബന്ധം മനസ്സിലാക്കിയത്

വൈദ്യുത ചാർജിന്റെ സഞ്ചാരം കൊണ്ടാണ് കാന്തികബലം ഉണ്ടാകുന്നത്. മാക്സ്‌വെല്ലിന്റെ സമവാക്യങ്ങളും, ബയോറ്റ്-സവാർട്ട് നിയമം ആംപിയറിന്റെ സർക്യൂട്ടൽ നിയമവും കാന്തികബലത്തെക്കുറിച്ചുള്ളതാണ്.

വൈദ്യുതകാന്തികതയും സ്ഥിരകാന്തികതയും

തിരുത്തുക

വൈദ്യുതചാർജുള്ള കണങ്ങൾ സഞ്ചരിക്കുന്നിടത്തെല്ലാം കാന്തികതയും ദൃശ്യമാകുന്നു. വൈദ്യുതധാര ഫലമായി, അതായത് ഇലക്ട്രോണുകളുടെ സഞ്ചാരഫലമായുണ്ടാകുന്ന കാന്തികതയാണ് വൈദ്യുതകാന്തികത (ആംഗലേയം: electromagnetism). ഇലക്ട്രോണുകളുടെ സ്വയംഭ്രമണത്തിലോ അവയുടെ പഥത്തിലോ ഉള്ള പ്രത്യേകത മൂലമാണ് സ്ഥിരകാന്തികത (ആംഗലേയം: permanent magnetism) ദൃശ്യമാകുന്നത്.

"https://ml.wikipedia.org/w/index.php?title=കാന്തികത&oldid=3537608" എന്ന താളിൽനിന്ന് ശേഖരിച്ചത്