ടൈറ്റാനിയം

(Titanium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂവൽക്കത്തിൽ എറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹങ്ങളിൽ ഒന്നാണ് ടൈറ്റാനിയം. കേരളത്തിന്റെ തീരദേശമണലിൽ ഇതിന്റെ അയിര് ധാരാളം അടങ്ങിയിരിക്കുന്നു.ഉരുക്കിനേക്കാൾ ശക്തിയുള്ളതു ഭാരം കുറഞ്ഞതും തുരുമ്പിനെ ചെറുക്കുന്നതുമായ എന്നാൽ തിളക്കം കുറവുള്ളതുമായ ലോഹമാണ്. (ഉപ്പുവെള്ളത്തിലും ക്ലോറിനിലും വരെ തുരുമ്പ് പിടിക്കില്ല). ഇരുമ്പ്, നിക്കൽ, വനേഡിയം, മോളിബ്ഡിനം തുടങ്ങിയ ലോഹങ്ങളുമായി മിശ്രിതപ്പെടുത്തി കൂട്ടുലോഹങ്ങൾ ഉണ്ടാക്കാവുന്നതാണ്.

ടൈറ്റാനിയം, 00Ti
ടൈറ്റാനിയം
Pronunciation/tɪˈtniəm, t-/[1] (tə-TAY-nee-əm, ty-)
Appearancesilvery grey-white metallic
ടൈറ്റാനിയം ആവർത്തനപ്പട്ടികയിൽ
Hydrogen Helium
Lithium Beryllium Boron Carbon Nitrogen Oxygen Fluorine Neon
Sodium Magnesium Aluminium Silicon Phosphorus Sulfur Chlorine Argon
Potassium Calcium Scandium Titanium Vanadium Chromium Manganese Iron Cobalt Nickel Copper Zinc Gallium Germanium Arsenic Selenium Bromine Krypton
Rubidium Strontium Yttrium Zirconium Niobium Molybdenum Technetium Ruthenium Rhodium Palladium Silver Cadmium Indium Tin Antimony Tellurium Iodine Xenon
Caesium Barium Lanthanum Cerium Praseodymium Neodymium Promethium Samarium Europium Gadolinium Terbium Dysprosium Holmium Erbium Thulium Ytterbium Lutetium Hafnium Tantalum Tungsten Rhenium Osmium Iridium Platinum Gold Mercury (element) Thallium Lead Bismuth Polonium Astatine Radon
Francium Radium Actinium Thorium Protactinium Uranium Neptunium Plutonium Americium Curium Berkelium Californium Einsteinium Fermium Mendelevium Nobelium Lawrencium Rutherfordium Dubnium Seaborgium Bohrium Hassium Meitnerium Darmstadtium Roentgenium Copernicium Nihonium Flerovium Moscovium Livermorium Tennessine Oganesson
-

Ti

Zr
സ്കാൻഡിയംടൈറ്റാനിയംവനേഡിയം
ഗ്രൂപ്പ്group 4
പിരീഡ്period 4
ബ്ലോക്ക്  d-block
ഇലക്ട്രോൺ വിന്യാസം[Ar] 3d2 4s2
Electrons per shell2, 8, 8, 4
Physical properties
Phase at STPsolid
ദ്രവണാങ്കം1941 K ​(1668 °C, ​3034 °F)
ക്വഥനാങ്കം3560 K ​(3287 °C, ​5949 °F)
Density (near r.t.)4.506 g/cm3
when liquid (at m.p.)4.11 g/cm3
ദ്രവീ‌കരണ ലീനതാപം14.15 kJ/mol
Heat of vaporization425 kJ/mol
Molar heat capacity25.060 J/(mol·K)
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 1982 2171 (2403) 2692 3064 3558
Atomic properties
Oxidation states−2, −1, +1, +2, +3, +4[2] (an amphoteric oxide)
ElectronegativityPauling scale: 1.54
അയോണീകരണ ഊർജം
ആറ്റോമിക ആരംempirical: 140 pm
calculated: 176 pm
കൊവാലന്റ് റേഡിയസ്136 pm
Color lines in a spectral range
Spectral lines of ടൈറ്റാനിയം
Other properties
Natural occurrenceprimordial
ക്രിസ്റ്റൽ ഘടനhexagonal
Hexagonal crystal structure for ടൈറ്റാനിയം
Speed of sound thin rod5090 m/s (at r.t.)
Thermal expansion8.6 µm/(m⋅K) (at 25 °C)
താപചാലകത21.9 W/(m⋅K)
Electrical resistivity0.420 µ Ω⋅m (at 20 °C)
കാന്തികതparamagnetic
Young's modulus116 GPa
Shear modulus44 GPa
ബൾക്ക് മോഡുലസ്110 GPa
Poisson ratio0.32
Mohs hardness6.0
Vickers hardness970 MPa
Brinell hardness716 MPa
സി.എ.എസ് നമ്പർ7440-32-6
Isotopes of ടൈറ്റാനിയം കാ • [{{fullurl:Template:{{{template}}}|action=edit}} തി]
Template:infobox ടൈറ്റാനിയം isotopes does not exist
 വർഗ്ഗം: ടൈറ്റാനിയം
| references

ഇൽമനൈറ്റ്, റൂടൈൽ എന്നീ അയിരുകളായാണ് ഈ ലോഹം കാണപ്പെടുന്നത്. ഇതിൽ ഇൽമനൈറ്റ് നമ്മുടെ കേരളത്തിൽ ധാരാളം ലഭ്യമാണ്. ട്രാവൻ‍കൂർ ടൈറ്റാനിയം കമ്പനിയിൽ ഇതിൽ നിന്ന് ടൈറ്റാനിയം ഡൈഓക്സൈഡ് എന്ന് പൊടി രൂപത്തിലുലുള്ള ടൈറ്റാനിയം നിർമ്മിക്കുന്നു. ഇത് വെള്ള നിറം കൊടുക്കുന്ന പദാർത്ഥമാണ്. ചായങ്ങളിലും മറ്റും ഉപയോഗിക്കുന്നു. ടൈറ്റാനിയത്തെ അത്ഭുത ലോഹം എന്നും അറിയപ്പെടുന്നു.

1797-ൽ ക്ലാപ് റത്ത് എന്ന ശാസ്ത്രജ്ഞനാണു ഈ നാമകരണം നടത്തിയിട്ടുള്ളത്. യവനപുരാണത്തിലെ ഭൂമിയുടെ പുത്രൻ എന്നവകാശപ്പെടുന്ന ടൈറ്റാനസ് എന്ന യവനദേവന്റെ ലാറ്റിൻ രൂപമായ ടൈറ്റാനിയെന്ന പദത്തിൽ നിന്നുമാണു ടൈറ്റാനിയം എന്ന വാക്കിന്റെ ഉത്ഭവം.

പ്രത്യേകതകൾ

തിരുത്തുക

ഭൗതിക-രാസഗുണങ്ങൾ. വളരെ ഉയർന്ന ഉരുകൽ നിലയും (1668 °C) തിളനിലയും (3287 °C) ഉള്ള തിളങ്ങുന്ന ഒരു വെള്ള ലോഹമാണ് ടൈറ്റാനിയം. സാന്ദ്രത: 4.5 ഗ്രാം / സെ.മീ.3, ടൈറ്റാനിയത്തിന് രണ്ടു പരൽ രൂപങ്ങളുണ്ട്. 882 °Cന് താഴെയുള്ള താപനിലയിൽ രൂപപ്പെടുന്ന ഷഡ്ഭുജ(closepacked hexagonal) ഘടനയുള്ള β രൂപം, 882°നു മുകളിൽ രൂപീകൃതമാവുന്ന ക്യുബിക് (body centered cubic) ഘടനയുള്ള β രൂപം. ഉരുക്കിന്റെ അത്ര തന്നെ ഉറപ്പും പകുതി മാത്രം ഭാരവുമുള്ള ടൈറ്റാനിയം ശുദ്ധമായ അവസ്ഥയിൽ വഴക്കമുള്ള ലോഹമാണ്. എന്നാൽ കാർബൺ, നൈട്രജൻ എന്നീ മാലിന്യങ്ങൾ അടങ്ങിയ ടൈറ്റാനിയം ഭംഗുരമാണ്. Ti43 മുതൽ T51 വരെയുള്ള പതിമൂന്ന് സമസ്ഥാനീയങ്ങൾ ഇതിനുണ്ട്. ഇവയിൽ Ti46 മുതൽ Ti50 വരെയുള്ളവയാണ് സ്ഥിരതയുള്ളത്. പ്രകൃതിയിൽ ലഭ്യമായ ടൈറ്റാനിയത്തിന്റെ 74 ശ.മാ. TiTi48 ആണ്. Ti46 , Ti47 , Ti47 ,Ti50 എന്നിവ 7.9 ശ.മാ., 7.3 ശ.മാ., 5.5 ശ.മാ., 5.3 ശ.മാ. എന്ന തോതിലാണ് ഉള്ളത്. മറ്റു സമസ്ഥാനീയങ്ങൾ രാദശക്തിയുള്ളവയാണ്. 3d2 4S2 എന്ന ഇലക്ട്രോൺ വിന്യാസമുള്ള ടൈറ്റാനിയം +4, +3,+2 എന്നീ സംയോജകതകൾ പ്രദർശിപ്പിക്കുന്നു.Ti4+ അവസ്ഥയാണ് ഏറ്റവും സ്ഥിരതയുള്ളത്.

സാധാരണ ഊഷ്മാവിൽ ടൈറ്റാനിയം വായുവുമായി പ്രതിപ്രവർത്തിച്ച് ഓക്സൈഡിന്റെയും നൈട്രൈഡിന്റെയും ആവരണം രൂപീകരിക്കുന്നു. ലോഹം തുരുമ്പു പിടിക്കുന്നതും ദ്രവിക്കുന്നതും തടയാൻ ഈ ആവരണം സഹായകമാണ്. ഉയർന്ന താപനിലകളിൽ ടൈറ്റാനിയത്തിന്റെ പ്രതിക്രിയാക്ഷമത വർദ്ധിക്കുന്നു. 1200 °C ൽ വായുവിൽ ഇത് കത്തിപ്പിടിക്കും. നൈട്രജൻ വാതകാന്തരീക്ഷത്തിൽപ്പോലും ജ്വലിക്കുന്ന അപൂർവ ലോഹങ്ങളിൽ ഒന്നാണ് ടൈറ്റാനിയം. നേർത്ത അമ്ല-ക്ഷാര ലായനികളുമായി ടൈറ്റാനിയം പ്രതിപ്രവർത്തിക്കുന്നില്ല. ഗാഢ അമ്ലങ്ങളിൽ (HCl, HNO3) ലോഹം ലേയമാണ്. ഫ്യൂമിങ് നൈട്രിക് അമ്ലവുമായുള്ള പ്രതിക്രിയ സ്ഫോടനാത്മകമാണ്. ഹൈഡ്രോഫ്ളൂറിക് അമ്ലവുമായി പ്രതിപ്രവർത്തിച്ച് ഹെക്സാഫ്ളൂറോ സംയുക്തങ്ങൾ ഉണ്ടാവുന്നു.

Ti + 4HF -> TiF4 + 2H2

TiF4 + 2F- -> [TiF6]2-

ദ്രവ രൂപത്തിലുള്ള ലോഹം കാർബണും നൈട്രജനും ആയി പ്രതിപ്രവർത്തിക്കുമ്പോൾ ടൈറ്റാനിയം കാർബൈഡും (TiC) നൈട്രൈഡും (Ti3N4 ) ലഭ്യമാവുന്നു. ടൈറ്റാനിയം അതിന്റെ തുരുമ്പിനെ ചെറുക്കുന്ന ശക്തി കൊണ്ട് വളരെയധികം ഉപയോഗപ്പെടുന്ന ഒരു ലോഹമാണ്. അമ്ലങ്ങൾ, ക്ലോറിൻ, ഉപ്പ് എന്നിവയിൽ നിന്നു പോലും പ്രതിരോധം പ്ലാറ്റിനത്തിനെപ്പോലെ തന്നെ ഉണ്ടതിന്. സംശുദ്ധമായിരിക്കുമ്പോൾ അതിനെ അടിച്ചു പരത്താനോ നീട്ടി കമ്പികളാക്കാനോ സാധിക്കും. ഓക്സിജൻ ഇല്ലാത്ത അന്തരീക്ഷത്തിൽ ഇത് പ്രായേണ എളുപ്പവുമാണ്.

ചരിത്രം

തിരുത്തുക

1791-ൽ വില്യം ഗ്രിഗർ എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം കണ്ടുപിടിച്ചത്. 1910 വരെ ടൈറ്റാനിയം വേർതിരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത് വിജയിച്ചില്ല.1910-ൽ മാത്യൂ എ.ഹണ്ടർ എന്ന ശാസ്ത്രജ്ഞൻ ടെട്രാ ക്ലോറൈഡിനെ ഒരു വായുനിബദ്ധമായ സ്റ്റീൽ സിലിണ്ടറിൽ വച്ച് സോഡിയമുപയോഗിച്ച് നിരോക്സീകരിച്ച് ടൈറ്റാനിയത്തെ വേർതിരിച്ചെടുത്തു.


  1. "titanium - definition of titanium in English | Oxford Dictionaries". Oxford University Press. 2017. Retrieved 2017-03-28.
  2. Andersson, N.; et al. (2003). "Emission spectra of TiH and TiD near 938 nm" (PDF). J. Chem. Phys. 118: 10543. Bibcode:2003JChPh.118.3543A. doi:10.1063/1.1539848.
"https://ml.wikipedia.org/w/index.php?title=ടൈറ്റാനിയം&oldid=3087411" എന്ന താളിൽനിന്ന് ശേഖരിച്ചത്