ക്രോമ(Chrôma)(നിറം എന്നർത്ഥം) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്രോമിയം എന്ന വാക്കുദ്ഭവിച്ചത്.1797ന് ലൂയിസ് നിക്കോളാസ് വാൻക്കല്ലിനാണ് ആദ്യമായി ഈ മൂലകം വേർതിരിച്ചെടുത്തത്,
ക്രോമിയം സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്. ആവർത്തനപ്പട്ടികയിലെ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ക്രോമിയം(0)ന്റെ ഇലക്ട്രോണിക വിന്യാസം 4s13d5 ആണ്. ഇതിന് പല ഓക്സീകരണാവസ്ഥകളുണ്ട്. അവയിൽ സാധാരണമായവ +2, +3, +6 എന്നിവയാണ്. +3 ആണ് അവയിൽ ഏറ്റവും സ്ഥിരതയുള്ളത്. +1, +4, +5 എന്നീ ഓക്സീകരണാവസ്ഥകൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. +6 ഓക്സീകരണാവസ്ഥയിലുള്ള ക്രോമിയം സംയുക്തങ്ങൾ (ഉദാ: പൊട്ടാസ്യം ഡൈക്രോമേറ്റ് ) ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
↑Cr(–4) is known in Na 4Cr(CO) 4; see John E. Ellis (2006). "Adventures with Substances Containing Metals in Negative Oxidation States". Inorganic Chemistry (in ഇംഗ്ലീഷ്). 45 (8). doi:10.1021/ic052110i.
↑Cr(0) is known in Cr(CO) 6; see John E. Ellis (2006). "Adventures with Substances Containing Metals in Negative Oxidation States". Inorganic Chemistry (in ഇംഗ്ലീഷ്). 45 (8). doi:10.1021/ic052110i.