ഇഷ്ടം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സിബി മലയിലിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, ഇന്നസെന്റ്, നവ്യ നായർ, ജയസുധ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇഷ്ടം. നവ്യ നായർ അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ഇത്. ചിങ്കു അച്ചു സിനിമാസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മാണം ചെയ്ത ഈ ചിത്രം കോക്കേഴ്സ്, കാച്ചപ്പിള്ളി റിലീസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ കെടാമംഗലം സദാനന്ദന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലവൂർ രവികുമാർ ആണ്.

ഇഷ്ടം
സംവിധാനംസിബി മലയിൽ
നിർമ്മാണംഡേവിഡ് കാച്ചപ്പിള്ളി
കഥകെടാമംഗലം സദാനന്ദൻ
തിരക്കഥകലവൂർ രവികുമാർ
അഭിനേതാക്കൾദിലീപ്
നെടുമുടി വേണു
ഇന്നസെന്റ്
നവ്യ നായർ
ജയസുധ
സംഗീതംമോഹൻ സിതാര
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സച്ചിദാനന്ദൻ പുഴങ്കര
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോചിങ്കു അച്ചു സിനിമാസ്
വിതരണംകോക്കേഴ്സ്
കാച്ചപ്പിള്ളി റിലീസ്
റിലീസിങ് തീയതി2001 ഒക്ടോബർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം110 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി, സച്ചിദാനന്ദൻ പുഴങ്കര എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്. ഗാനങ്ങൾ സൂപ്പർ സ്റ്റാർ ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ചഞ്ചല ദ്രുതപദതാളം – കെ.എസ്. ചിത്ര
  2. കളി പറയും – സുനിൽ
  3. വട്ടത്തിൽ – സുനിൽ
  4. ഇഷ്ടം ഇഷ്ടം – കോറസ്
  5. കാണുമ്പോൾ പറയാമോ – കെ.ജെ. യേശുദാസ്
  6. കണ്ടു കണ്ടു കണ്ടില്ല – ധന്യ
  7. കാണുമ്പോൾ പറയാമോ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  8. കണ്ടു കണ്ടു കണ്ടില്ല – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇഷ്ടം_(ചലച്ചിത്രം)&oldid=3548464" എന്ന താളിൽനിന്ന് ശേഖരിച്ചത്