സ്പാനിഷ് മസാല

മലയാള ചലച്ചിത്രം

ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ജനുവരി 20-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പാനിഷ് മസാല. ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ് നിർമ്മിച്ച ഈ ചിത്രം പ്ലാസ റിലീസ് വിതരണം ചെയ്തിരിക്കുന്നു.

സ്പാനിഷ് മസാല
പോസ്റ്റർ
സംവിധാനംലാൽ ജോസ്
നിർമ്മാണംനൗഷാദ്
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
ഗാനരചനആർ. വേണുഗോപാൽ
ഛായാഗ്രഹണംഎൽ. ലോകനാഥൻ
ചിത്രസംയോജനംകെവിൻ തോമസ്
സ്റ്റുഡിയോബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ്
വിതരണംപ്ലാസ റിലീസ്
റിലീസിങ് തീയതി2012 ജനുവരി 20
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം153 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

ചിത്രീകരണം

തിരുത്തുക

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലാണ് സ്പാനിഷ് മസാലയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു ഗാനം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ വച്ച് ദൃശ്യവത്കരിച്ചു. കൊച്ചിയിലും ആലപ്പുഴയിലുമായിട്ടാണ് ചിത്രത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചത്.[1]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ആർ. വേണുഗോപാൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

# ഗാനംപാടിയവർ ദൈർഘ്യം
1. "ആരെഴുതിയാവോ"  കാർത്തിക്, ശ്രേയ ഘോഷാൽ 4:53
2. "ഹയ്യോ"  യാസിൻ നസീർ, ഫ്രാങ്കോ 5:23
3. "ഇരുളിൽ ഒരു കൈത്തിരി"  കാർത്തിക്, വിദ്യാസാഗർ 4:17
4. "അക്കരെ നിന്നൊരു"  വിനീത് ശ്രീനിവാസൻ, സുജാത മോഹൻ 4:37
5. "ഓമനത്തിങ്കൾ"  നിഖിത 1:48
6. "ഇരുളിൽ ഒരു"  ഉദിത് നാരായൺ, വിദ്യാസാഗർ 4:18
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2012-07-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്പാനിഷ്_മസാല&oldid=3809400" എന്ന താളിൽനിന്ന് ശേഖരിച്ചത്