ബാന്ദ്ര (ചലച്ചിത്രം)

2023 ഇന്ത്യൻ ആക്ഷൻ ഡ്രാമ ചലച്ചിത്രം

ഉദയ്കൃഷ്ണയുടെ രചനയിൽ അരുൺ ഗോപി സംവിധാനം ചെയ്ത് 2023-ൽ നിർമാതാവ് വിനായക അജിത്ത് പുറത്തിറക്കിയ ഒരു മലയാള ചലച്ചിത്രമാണ് ബാന്ദ്ര. ചിത്രത്തിൽ ദിലീപ്, തമന്ന ഭാട്ടിയ, ദിനോ മോറിയ, മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ആർ. ശരത്കുമാർ, ലെന, ഈശ്വരി റാവു, കെ.ബി. ഗണേഷ് കുമാർ, സിദ്ധിഖ്, വിടിവി ഗണേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം സാം സി.എസും ഛായാഗ്രഹണം ഷാജി കുമാറും ചിത്രസംയോജനം വിവേക് ഹർഷനും നിർവ്വഹിച്ചിരിക്കുന്നു. രാമലീലയ്ക്ക് (2017) ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വന്ന രണ്ടാമത്തെ ചിത്രമാണിത്.[1][2]

ബാന്ദ്ര
പോസ്റ്റർ
സംവിധാനംഅരുൺ ഗോപി
നിർമ്മാണംവിനായക അജിത്
രചനഉദയകൃഷ്ണ
അഭിനേതാക്കൾ
സംഗീതംസാം സി.എസ്.
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഅജിത് വിനായക ഫിലിംസ്
വിതരണംഅജിത് വിനായക റിലീസ്
റിലീസിങ് തീയതി10 നവംബർ 2023
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹30 കോടി
സമയദൈർഘ്യം156 നിമിഷം

10 നവംബർ 2023-ന് ബാന്ദ്ര തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുകയും ബോക്‌സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.[3]

കഥാസംഗ്രഹം

തിരുത്തുക

അഭിനേതാക്കൾ

തിരുത്തുക
 • ദിലീപ് ... ആല എന്ന് വിളിക്കപ്പെടുന്ന അലൻ അലക്സാണ്ടർ ഡൊമിനിക്
 • തമന്ന ഭാട്ടിയ ... താര ജാനകി
 • മംമ്ത മോഹൻദാസ് ... സാക്ഷി
 • കലാഭവൻ ഷാജോൺ ... മിർച്ചി
 • ദിനോ മോറിയ ... രാഘവേന്ദ്ര ദേശായി
 • ആർ. ശരത്കുമാർ ... വീരരാഘവൻ ഐപിഎസ്
 • ലെന ... ഹേമാജി
 • ഈശ്വരി റാവു ... റോസമ്മ
 • കെ.ബി. ഗണേഷ് കുമാർ ... ബാബുക്ക
 • സിദ്ധിഖ് ... എസ്പി സ്റ്റാൻലി ഐപിഎസ്
 • വിടിവി ഗണേഷ് ... ഗോസ്വാമി
 • രാജവീർ അങ്കുർ സിംഗ് ... ബാല
 • ദാരാസിംഗ് ഖുറാന ... മുന്ന
 • അമിത് തിവാരി ... റാഷിദ് ഖാൻ
 • റിജോയിസ് ... റിജോയിസ്
 • സുരേഷ് കുമാർ ... ശരത് കുമാർ
 • സുരേഷ് മേനോൻ ... രാജീവ് കുമാർ
 • ഉബൈദുള്ള ... രാരിച്ചൻ
 • സുന്ദർ രാജ് ... സന്താനം
 • ആര്യൻ സന്തോഷ് ... എസിപി സഞ്ജയ് ഭട്ട്
 • അഞ്ജന അപ്പുക്കുട്ടൻ ... സുധ
 • ബിന്ദു സഞ്ജീവ് ... കൗസല്യ
 • ഗൗതം റോഡ് ... അർജുൻ പാണ്ഡെ
 • ശരത് സഭ ... പൗലോ
അതിഥി വേഷം

നിർമാണം

തിരുത്തുക

ദിലീപിന്റെ കരിയറിലെ 147-ാംമത്തെ ചിത്രമാണിത്. തെന്നിന്ത്യൻ താര റാണി ആയ തമന്ന ഭാട്ടിയയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ കഥ സാങ്കൽപ്പികമാണെങ്കിലും ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അരുൺ ഗോപി പറഞ്ഞത്.[4] 1 സെപ്റ്റംബർ 2022-ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്ന ചിത്രത്തിൻ്റെ പൂജാ ചടങ്ങോടെയാണ് ബന്ദ്രയുടെ ഛായാഗ്രഹണം ആരംഭിച്ചത്.[5][6] ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഡിസംബറിൽ രാജസ്ഥാനിൽ പൂർത്തിയാക്കി.[7] ഹൈദരാബാദിൽ ജയിലറിന്റെ രണ്ടു ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം, തമന്ന 20 ജനുവരി 2023-ന് കൊച്ചിയിൽ ബന്ദ്രയുടെ രണ്ടാം ഷെഡ്യൂളിൽ പങ്കു ചേർന്നു.[8][9] അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം.[10] ഏപ്രിലിൽ റഷ്യയിൽ വച്ചാണ് ചിത്രത്തിൻ്റെ പോസ്റ്റ്-ക്രെഡിറ്റ് രംഗങ്ങൾ ചിത്രീകരിച്ചത്.[11] 14 സെപ്റ്റംബർ 2023-ന് ബന്ദ്രയുടെ ചിത്രീകരണം പൂർത്തിയായി.[12] അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കി ഇരിക്കുന്നത്.[13] ₹30 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.[14]

ബാന്ദ്ര
ശബ്ദട്രാക്ക് ആൽബം by സാം സി.എസ്.
Released29 നവംബർ 2023 (2023-11-29)
Recorded2023
Genreശബ്ദട്രാക്ക്
Length18:28
Languageമലയാളം
Labelസരിഗമ
സാം സി.എസ്. chronology
ആർഡിഎക്സ്
(2023)
ബാന്ദ്ര
(2023)
  External audio
  യൂട്യൂബ്-ൽ ബാന്ദ്ര (ഔദ്യോഗിക ഓഡിയോ ജൂക്ക്ബോക്സ്)
Singles from ബാന്ദ്ര
 1. "രക്ക രക്ക"
  Released: 31 ഒക്ടോബർ 2023
 2. "വാർമേഘമേ"
  Released: 7 നവംബർ 2023
 3. "ഒറ്റ കൊലകൊമ്പനാട"
  Released: 11 നവംബർ 2023
 4. "മുഝേ പാലേ"
  Released: 16 നവംബർ 2023

ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സാം സി.എസ്. ആണ്. ചിത്രത്തിലെ ഗാനങ്ങളുടെ പകർപ്പവകാശ സരിഗമ ആണ് സ്വന്തമാക്കിയത്. ചിത്രത്തിലെ ആദ്യ ഗാനമായ "രക്ക രക്ക" 31 ഒക്ടോബർ 2023-ന് പുറത്തിറങ്ങി.[15][16] ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ "വാർമേഘമേ" 7 നവംബർ 2023-ന് പുറത്തിറങ്ങി.[17][18] ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ "ഒറ്റ കൊലകൊമ്പനാട" 11 നവംബർ 2023-ന് പുറത്തിറങ്ങി.[19][20] ചിത്രത്തിലെ നലാമത്തെ ഗാനമായ "മുഝേ പാലേ" 16 നവംബർ 2023-ന് പുറത്തിറങ്ങി.[21][22] 5 ട്രാക്കുകൾ ഉൾക്കൊള്ളുന്ന ബന്ദ്രയുടെ മുഴുവൻ ആൽബം 2023 നവംബർ 29-ന് പുറത്തിറങ്ങി.[23]

പട്ടിക
# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "രക്ക രക്ക"  വിനായക് ശശികുമാർശങ്കർ മഹാദേവൻ, നക്ഷത്ര സന്തോഷ് 3:14
2. "വാർമേഘമേ"  സന്തോഷ് വർമ്മശ്വേത മോഹൻ, കപിൽ കപിലൻ 4:57
3. "ഒറ്റ കൊലകൊമ്പനാട"  അജീഷ് ദാസൻയാസിൻ നിസാർ 3:04
4. "പ്രാണൻ പോൾ"  വിനായക് ശശികുമാർകപിൽ കപിലൻ 3:34

പ്രചാരണം

തിരുത്തുക

ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 27 ഒക്ടോബർ 2022 ൽ പുറത്തിറക്കി.[24] ചിത്രത്തിന്റെ ആദ്യ ടീസർ 22 ഏപ്രിലിലും രണ്ടാമത്തെ ടീസർ 18 ഒക്ടോബർ 2023 ലും പുറത്തിറക്കി.[25][1]

പ്രകാശനം

തിരുത്തുക

10 നവംബർ 2023-ന് ബാന്ദ്ര തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.[26]

സ്വീകരണം

തിരുത്തുക

ബോക്സ് ഓഫീസ്

തിരുത്തുക

ആദ്യ ദിവസങ്ങളിൽ ബോക്‌സ് ഓഫീസിൽ ഒരു ചലനം സൃഷ്ടിക്കാൻ ബാന്ദ്ര പരാജയപ്പെട്ടു. റിലീസ് ചെയ്ത് രണ്ടാം ദിവസം അവസാനിക്കുമ്പോൾ ₹2.8 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.[27] ആദ്യ ആഴ്ചയിലെ ആകെ കളക്ഷൻ ₹4.15 കോടി മാത്രം.[28]

നിരൂപക പ്രതികരണം

തിരുത്തുക

"മാസ് ആക്‌ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന സിനിമയാണ് ബാന്ദ്ര. എന്നാൽ അതിൽ മാത്രം ഒതുക്കാതെ നല്ലൊരു കഥ കൂടി സിനിമ പറഞ്ഞു പോകുന്നുണ്ട്. അതിൽ പ്രണയവും വാത്സല്യവും വിരഹവുമുണ്ട്. അങ്ങനെ നോക്കിയാൽ കുടുംബ പ്രേക്ഷകർക്കു കൂടി ഇഷ്ടമാകുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്." എന്ന് മനോരമ ഓൺലൈൻ ലേഖകൻ ജിതൻ എഴുതി.[29] മാതൃഭൂമി ലേഖകൻ അഞ്ജയ് ദാസ് എൻ.ടി. യുടെ അഭിപ്രായത്തിൽ മികച്ച ആക്ഷൻ രംഗങ്ങളുള്ള സ്റ്റൈലിഷ് ഇമോഷണൽ ചിത്രമാണ് ബാന്ദ്ര.[30] 90-കളിൽ, ബോളിവുഡ് ചലച്ചിത്ര നിർമ്മാണത്തിൽ അധോലോകത്തിന്റെ ഭയപ്പെടുത്തുന്ന പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു നല്ല കഥാതന്തു ഉണ്ടായിരുന്നിട്ടും അത് ഫലപ്രദമായി ഉപയോഗിക്കുവാൻ സംവിധായകന് കഴിഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടി ദ ടൈംസ് ഓഫ് ഇന്ത്യയുടെ അന്ന മാത്യൂസ് ചിത്രത്തിന് 5-ൽ 2.5 റേറ്റിംഗ് നൽകി.[31]

ദ വീക്കിൻ്റെ അരുന്ധതി അനിൽ ഒട്ടും രസകരമല്ലാത്ത ഒരു തിരക്കഥയിൽ ഒരുക്കിയ മറക്കാനാവുന്ന ഒരു ആക്ഷൻ ചിത്രമായി ബാന്ദ്രയെ വിശേഷിപ്പിച്ചു.[32] സിനിമാ എക്സ്പ്രസിന്റെ വിഘ്നേഷ് മധു ഇതിനെ മന്ദഗതിയിലുള്ള പോട്ട് ബോയിലർ എന്ന് വിശേഷിപ്പിച്ച് 5-ൽ 2 റേറ്റിംഗ് നൽകി.[33] പ്രതീക്ഷ നൽകാത്ത ഒരു ചിത്രമായി ബാന്ദ്ര ആരംഭിക്കുകയും കാഴ്ചക്കാരെ വളരെയധികം ദേജാ വൂ അനുഭവിപ്പിച്ചതിന് ശേഷം അതേ രീതിയിൽ അവസാനിപ്പിക്കുകയും ചെയ്തു എന്നു അഭിപ്രായപ്പെട്ട ഇന്ത്യൻ എക്സ്പ്രസിന്റെ ആനന്ദു സുരേഷ് ചിത്രത്തിന് 5-ൽ 1.5 റേറ്റിംഗ് നൽകി.[34] താരനിബിഡമായ അഭിനേതാക്കൾ ഉണ്ടായിരുന്നിട്ടും ഒറിജിനാലിറ്റി, യോജിച്ച കഥ, ആകർഷകമായ കഥാപാത്രങ്ങൾ എന്നിവയുടെ അഭാവത്തെ വിമർശിച്ചുകൊണ്ട് ഒടിടി പ്ലേയുടെ റയാൻ ഗോമസ് ചിത്രത്തിന് 5-ൽ 1.5 റേറ്റിംഗ് നൽകി.[35]

 1. 1.0 1.1 "Bandra: ദിലീപ് തമന്ന ചിത്രം ബാന്ദ്ര..! സെക്കന്റ് ടീസർ ഔട്ട്". Zee News Malayalam. 17 ഒക്ടോബർ 2023. Archived from the original on 17 ഒക്ടോബർ 2023. Retrieved 17 ഒക്ടോബർ 2023.
 2. "Dileep's action-packed teaser for 'Bandra' is set to arrive on October 17 — Malayalam Movie News". The Times of India (in ഇംഗ്ലീഷ്). 16 ഒക്ടോബർ 2023. Archived from the original on 17 ഒക്ടോബർ 2023. Retrieved 17 ഒക്ടോബർ 2023.
 3. "'Bandra' OTT release: When and where to watch Dileep's action drama". The Times of India (in ഇംഗ്ലീഷ്). 27 നവംബർ 2023. Archived from the original on 28 നവംബർ 2023. Retrieved 27 നവംബർ 2023.
 4. Sanjith Sidhardhan (24 ഏപ്രിൽ 2023). "Bandra: Dileep is not an underworld gangster in the Tamannaah-starrer, says Arun Gopy | Exclusive" (in ഇംഗ്ലീഷ്). OTT Play. Archived from the original on 19 മേയ് 2023. Retrieved 7 നവംബർ 2023.
 5. "Tamannaah Bhatia To Star Opposite Dileep In Debut Malayalam Film". News18 (in ഇംഗ്ലീഷ്). 2 സെപ്റ്റംബർ 2022. Archived from the original on 26 സെപ്റ്റംബർ 2022. Retrieved 22 ഒക്ടോബർ 2023.
 6. Rajpal, Roktim (1 സെപ്റ്റംബർ 2022). "Tamannaah to make her Malayalam debut with Dileep's D147. Check details". India Today (in ഇംഗ്ലീഷ്). Archived from the original on 5 സെപ്റ്റംബർ 2022. Retrieved 22 ഒക്ടോബർ 2023.
 7. Srinivasan, Latha. "Tamannaah to begin second schedule of Malayalam debut film Bandra with Dileep on January 20". India Today (in ഇംഗ്ലീഷ്). Archived from the original on 27 ജനുവരി 2023. Retrieved 22 ഒക്ടോബർ 2023.
 8. "Tamannaah Bhatia to Rejoin Rajnikanth and Jailer Team in February for Shoot, Details Inside". News18 (in ഇംഗ്ലീഷ്). 22 ജനുവരി 2023. Archived from the original on 26 ജനുവരി 2023. Retrieved 22 ഒക്ടോബർ 2023.
 9. Ratda, Khushboo (6 ജനുവരി 2023). "EXCLUSIVE: Tamannaah Bhatia to begin new schedule of Dileep's Malayalam film Bandra from THIS date in Kochi". Pinkvilla (in ഇംഗ്ലീഷ്). Archived from the original on 28 ഏപ്രിൽ 2023. Retrieved 22 ഒക്ടോബർ 2023.
 10. "ബാന്ദ്ര'യുടെ സെക്കൻഡ് ടീസർ". News18 Malayalam. 17 ഒക്ടോബർ 2023. Archived from the original on 17 ഒക്ടോബർ 2023. Retrieved 17 ഒക്ടോബർ 2023.
 11. Madhu, Vignesh (7 ഏപ്രിൽ 2023). "Dileep shoots for Bandra in Russia". Cinema Express (in ഇംഗ്ലീഷ്). Archived from the original on 7 ഏപ്രിൽ 2023. Retrieved 22 ഒക്ടോബർ 2023.
 12. "Dileep's action extravaganza 'Bandra's shoot nears completion". The Times of India (in ഇംഗ്ലീഷ്). 13 സെപ്റ്റംബർ 2023. ISSN 0971-8257. Archived from the original on 14 സെപ്റ്റംബർ 2023. Retrieved 22 ഒക്ടോബർ 2023.
 13. Mathew, Ranjina P (29 ഒക്ടോബർ 2023). "'നമ്മുടെ ജീവിതത്തിൽ തന്നെ അടിക്കേണ്ട സിറ്റുവേഷൻ വന്നാൽ നമ്മൾ ആളെ എണ്ണിയല്ല അടിക്കുന്നത്'; ദിലീപ് പറയുന്നു!". FiLMiBEAT. Archived from the original on 2 നവംബർ 2023. Retrieved 12 നവംബർ 2023.
 14. Sidhardhan, Sanjith (9 നവംബർ 2023). "Bandra director Arun Gopy on why he doesn't doubt himself or the skills of Dileep and Udaykrishna". OTTPlay. Archived from the original on 24 നവംബർ 2023. Retrieved 24 നവംബർ 2023.
 15. Bandra (2023). Rakka Rakka (motion picture) (in ഇംഗ്ലീഷ്). India: Saregama. Archived from the original on 31 ഒക്ടോബർ 2023. Retrieved 31 ഒക്ടോബർ 2023.
 16. "'രക്ക രക്ക'; ദിലീപിന്റെയും തമന്നയുടെയും തകർപ്പൻ ഡാൻസുമായി ബാന്ദ്രയിലെ വീഡിയോ സോംഗ്". News18 Malayalam. 31 ഒക്ടോബർ 2023. Archived from the original on 1 നവംബർ 2023. Retrieved 2 നവംബർ 2023.
 17. Vaarmeghame (motion picture). India: Saregama. 2023. Archived from the original on 7 നവംബർ 2023. Retrieved 7 നവംബർ 2023.
 18. Features, CE (8 നവംബർ 2023). "Vaarmeghame song from Dileeps's Bandra is out". The New Indian Express (in ഇംഗ്ലീഷ്). Archived from the original on 9 നവംബർ 2023. Retrieved 9 നവംബർ 2023.
 19. Otta Kolakombanaada (motion picture). India: Saregama. 2023. Archived from the original on 11 നവംബർ 2023. Retrieved 11 നവംബർ 2023.
 20. "Otta Kolakombanaada (Lyrical)". The Times of India (in ഇംഗ്ലീഷ്). 13 നവംബർ 2023. Archived from the original on 16 നവംബർ 2023. Retrieved 16 നവംബർ 2023.
 21. Mujhe Paale (motion picture). India: Saregama. 2023. Archived from the original on 16 നവംബർ 2023. Retrieved 16 നവംബർ 2023.
 22. ലേഖിക, മനോരമ (20 നവംബർ 2023). "തകർപ്പൻ താളത്തിൽ ബാന്ദ്രയിലെ ഐറ്റം സോങ്; കത്തിക്കയറി 'മുഝേ പാലേ'". Manorama Online. Archived from the original on 21 നവംബർ 2023. Retrieved 30 നവംബർ 2023.
 23. Bandra - Full album (motion picture). India: Saregama. 2023. Archived from the original on 30 നവംബർ 2023. Retrieved 29 നവംബർ 2023.
 24. "Dileep — Arun Gopy film titled 'Bandra', makers unveil the first look poster on actor's birthday — Malayalam Movie News". The Times of India (in ഇംഗ്ലീഷ്). 27 ഒക്ടോബർ 2022. Archived from the original on 14 നവംബർ 2022. Retrieved 17 ഒക്ടോബർ 2023.
 25. "Dileep's 'Bandra' teaser leaves fans excited for action-packed drama". Onmanorama (in ഇംഗ്ലീഷ്). 23 ഏപ്രിൽ 2023. Archived from the original on 4 മേയ് 2023. Retrieved 17 ഒക്ടോബർ 2023.
 26. Nair, Aishwarya (27 ഒക്ടോബർ 2023). "Malayalam star Dileep announces release date of his next 'Bandra'; Check". Asianet News Network Pvt Ltd (in ഇംഗ്ലീഷ്). Archived from the original on 27 ഒക്ടോബർ 2023. Retrieved 27 ഒക്ടോബർ 2023.
 27. "'Bandra' box office collections day 2: Dileep's film struggles; rakes in only Rs 2.8 crores". The Times of India (in ഇംഗ്ലീഷ്). 13 നവംബർ 2023. Retrieved 1 ഡിസംബർ 2023.
 28. Team, Web (18 നവംബർ 2023). "Bandra Box Office Collection : ഒരാഴ്ചയായി തീയറ്ററിൽ:ദിലീപിൻറെ ബാന്ദ്ര എത്ര നേടി; കളക്ഷൻ വിവരങ്ങൾ‌ ഇങ്ങനെ.!". Asianet News Network Pvt Ltd. Retrieved 1 ഡിസംബർ 2023.
 29. "മാസ് മാത്രമല്ല, സ്റ്റൈലിഷ്, ഇമോഷനൽ; 'ബാന്ദ്ര' റിവ്യു". Manorama News. 10 നവംബർ 2023. Archived from the original on 11 നവംബർ 2023. Retrieved 11 നവംബർ 2023.
 30. "മികച്ച ആക്ഷൻ രംഗങ്ങൾ, സ്റ്റൈലിഷും ഇമോഷണലുമാണ് ബാന്ദ്ര". Mathrubhumi. 10 നവംബർ 2023. Archived from the original on 11 നവംബർ 2023. Retrieved 11 നവംബർ 2023.
 31. Mathews, Anna (10 നവംബർ 2023). "Bandra Movie Review : Dileep-Tamannaah fail to create a spark". The Times of India (in ഇംഗ്ലീഷ്). ISSN 0971-8257. Archived from the original on 10 നവംബർ 2023. Retrieved 10 നവംബർ 2023.
 32. "Bandra' review: Dileep's action flick is entertaining but forgettable". The Week (in ഇംഗ്ലീഷ്). Archived from the original on 10 നവംബർ 2023. Retrieved 10 നവംബർ 2023.
 33. Madhu, Vignesh (10 നവംബർ 2023). "Bandra Movie Review: A sluggish and sloppy potboiler". Cinema Express (in ഇംഗ്ലീഷ്). Archived from the original on 10 നവംബർ 2023. Retrieved 10 നവംബർ 2023.
 34. Suresh, Anandu (10 നവംബർ 2023). "Bandra movie review: Dileep film is just a copy of a copy of a copy". The Indian Express (in ഇംഗ്ലീഷ്). Archived from the original on 10 നവംബർ 2023.
 35. "Bandra review: A contrived, tedious, and hollow masala film". OTTplay (in ഇംഗ്ലീഷ്). Archived from the original on 10 നവംബർ 2023. Retrieved 10 നവംബർ 2023.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാന്ദ്ര_(ചലച്ചിത്രം)&oldid=4072698" എന്ന താളിൽനിന്ന് ശേഖരിച്ചത്