ലൈഫ് ഓഫ് ജോസൂട്ടി
മലയാള ചലച്ചിത്രം
ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി, രചന നാരായണൻകുട്ടി, സുരാജ് വെഞ്ഞാറമൂട്, അക്സ ഭട്ട് തുടങ്ങിയവരും അഭിനയിക്കുന്നു[1][2][3].രാജേഷ് വർമ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിൽ ജോൺസൺ ആണ്.കട്ടപ്പനയിലും ന്യൂസിലൻഡിലെ റൊട്ടൊറുവയിലുമായാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. 2015 സെപ്റ്റംബർ 24നു ചിത്രം പ്രദർശനത്തിനെത്തി[4].
ലൈഫ് ഓഫ് ജോസൂട്ടി | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | ജയലാൽ മേനോൻ അനിൽ ബിശ്വാസ് & സുനിൽ |
രചന | രാജേഷ് വർമ |
അഭിനേതാക്കൾ | ദിലീപ് രചന നാരായണൻകുട്ടി ജ്യോതി കൃഷ്ണ അക്സ് ഭട്ട് |
സംഗീതം | അനിൽ ജോൺസൺ |
ഛായാഗ്രഹണം | രവിചന്ദ്രൻ |
ചിത്രസംയോജനം | അയൂബ് ഖാൻ |
സ്റ്റുഡിയോ | ബാക്ക് വാട്ടർ സ്റ്റുഡിയോസ് |
വിതരണം | ഇറോസ് ഇന്റർനാഷണൽ പോപ്കോൺ എന്റർടെയിന്റ്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 8 കോടി |
സമയദൈർഘ്യം | 166 മിനിറ്റ് |
ആകെ | 13 കോടി |
അഭിനയിച്ചവർ
തിരുത്തുക- ദിലീപ് - ജോസൂട്ടി
- ജ്യോതി കൃഷ്ണ - റോസ്
- രഞ്ജിനി രൂപേഷ്- പ്രിയ
- ഹരീഷ് പേരടി - ജോസഫ്
- ചെമ്പിൽ അശോകൻ- ദേവസ്സി
- നോബി - ഗീവർഗ്ഗീസ്
- അഖ്സ ഭട്ട് - മാലാഖ
- രചന നാരായണൻകുട്ടി - ജെസ്സി
- സുരാജ് വെഞ്ഞാറമൂട് - വർക്കിക്കുഞ്ഞ്
- സുനിൽ സുഖദ - ഫാദർ ഗബ്രിയേൽ
- സാജു നവോദയ - രമേശൻ
- സുധീർ കരമന - മാത്തച്ചൻ
- വിജയകുമാരി - ശോശാമ്മ
- നയൻതാര - സ്വപ്ന
- കൃഷ്ണപ്രഭ - മോളിക്കുട്ടി
- പി. ബാലചന്ദ്രൻ - ജെസ്സിയുടെ അച്ഛൻ
- ശശി കലിംഗ- നാരായണൻ മാസ്റ്റർ
- ശാന്തകുമാരി- ഗീവർഗ്ഗീസിന്റെ അമ്മ
സംഗീതം
തിരുത്തുക# | ഗാനം | ഗാനരചന | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "മേലേ മേലേ" | ശ്രേയാ ഘോഷാൽ | 4:59 | ||
2. | "കേട്ടൂ ഞാൻ (duet)" | നജീം അർഷദ്, സംഗീത പ്രഭു | 5:14 | ||
3. | "കാലമേ" | വിജയ് യേശുദാസ് | 4:55 | ||
4. | "മേലേ മേലേ (Duet)" | ശ്രേയാ ഘോഷാൽ, നജീം അർഷദ് | 5:00 | ||
5. | "കേട്ടൂ ഞാൻ" | സംഗീത പ്രഭു | 5:14 | ||
ആകെ ദൈർഘ്യം: |
22:26 |
അവലംബം
തിരുത്തുക- ↑ Vijay George. "Life of Josutty". The Hindu. Retrieved 2015 August 1.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Exclusive: Jeethu joins Prithviraj for action saga". Bangalore Mirror. Retrieved 2015 August 1.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Kashmiri beauty Aqsa in Life of Josutty". The Times of India. Retrieved 2015 August 1.
{{cite web}}
: Check date values in:|accessdate=
(help) - ↑ "'Life of Josutty', 'Ennu Ninte Moideen' release dates postponed over distributor-exhibitor disputes". International Business Times. 2015 September 17. Retrieved 2015 September 18.
{{cite news}}
: Check date values in:|accessdate=
and|date=
(help)