കല്ല്യാണരാമൻ
മലയാള ചലച്ചിത്രം
ഷാഫിയുടെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്ല്യാണരാമൻ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മാണം ചെയ്ത ഈ ചിത്രം ലാൽ റിലീസ് വിതരണം ചെയ്തിരിക്കുന്നു.[1] കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.[2].
കല്യാണരാമൻ | |
---|---|
സംവിധാനം | ഷാഫി |
നിർമ്മാണം | ലാൽ |
രചന | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | ദിലീപ് കുഞ്ചാക്കോ ബോബൻ ലാലു അലക്സ് ലാൽ നവ്യ നായർ ജ്യോതിർമയി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | ലാൽ ക്രിയേഷൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2002 ഡിസംബർ 20 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 127 മിനിറ്റ് |
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- ദിലീപ് – തെക്കേടത്ത് രാമൻ കുട്ടി
- നവ്യ നായർ – ഗൗരി
- കുഞ്ചാക്കോ ബോബൻ – ഉണ്ണി
- ലാൽ – തെക്കേടത്ത് അച്യുതൻ കുട്ടി
- സലിം കുമാർ – പ്യാരി
- ഇന്നസെന്റ് – പോഞ്ഞിക്കര കേശവൻ
- ജ്യോതിർമയി – രാധിക
- ബോബൻ ആലുമ്മൂടൻ – ഡോ. ശിവദാസ്
- ലാലു അലക്സ് – തമ്പി
- ഉണ്ണികൃഷ്ണൻ നമ്പൂതിരി – തെക്കേടത്ത് ഗോപാലകൃഷ്ണൻ
- കൊച്ചുപ്രേമൻ – യു.പി.പി. മേനോൻ
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്.
ഗാനങ്ങൾ
തിരുത്തുക- കഥയിലെ രാജകുമാരിയും – കെ.ജെ. യേശുദാസ്
- രാക്കടൽ – കെ.ജെ. യേശുദാസ്
- കൈത്തുടി താളം – അഫ്‌സൽ
- കഥയിലെ – ഗായത്രി
- തിങ്കളേ – എം.ജി. ശ്രീകുമാർ , അഫ്‌സൽ
- രാക്കടൽ – ബിജു നാരായണൻ, സുജാത മോഹൻ
- തുമ്പിക്കല്ല്യാണത്തിന് – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
- ഒന്നാം മലകേറി – ദിലീപ്, ലാൽ, ഇന്നസെന്റ്, ലാലു അലക്സ്, നാരായണൻ കുട്ടി, കൊച്ചുപ്രേമൻ, സലീം കുമാർ
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: പി. സുകുമാർ
- ചിത്രസംയോജനം: ഹരിഹരപുത്രൻ
- കല: ബോബൻ
- ചമയം: പട്ടണം റഷീദ്
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
- നൃത്തം: ബൃന്ദ, കൂൾ ജയന്ത്, പ്രസന്ന
- പരസ്യകല: സാബു കൊളോണിയ
- നിശ്ചല ഛായാഗ്രഹണം: സൂര്യ ജോൺസ്
- ശബ്ദലേഖനം: വിനോദ് പി.എസ്.
- നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
- അസിസ്റ്റന്റ് കാമറാമാൻ: എം.വി. വസന്ത് കുമാർ
- ലെയ്സൻ: അഗസ്റ്റിൻ
- പ്രൊഡക്ഷൻ ഡിസൈൻ: ജോസ് തടവനാൽ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കല്ല്യാണരാമൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കല്ല്യാണരാമൻ – മലയാളസംഗീതം.ഇൻഫോ
ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക