സൈന്യം
ആയുധങ്ങളും പോർസാമഗ്രികളും ഉപയോഗിച്ച്, സംരക്ഷിത താല്പര്യങ്ങളുടെയോ പൊതുസ്വത്തിന്റെയോ ശോഷണത്തിനുതകുന്ന പ്രവ്രത്തികളെ തടയുവാനും നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുവാനും രാജ്യമോ മറ്റ് ഉന്നതാധികാരികളോ ഉണ്ടാക്കുന്ന സംഘടനയാണ് സൈന്യം. യുദ്ധങ്ങളിൽ നിന്നും സായുധ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതും സൈന്യത്തിന്റെ ചുമതലയാണ്. മിക്കപ്പോഴും രാജാക്കന്മാരോ ഭരണകൂടമോ നിഷ്കർഷിക്കുന്ന രീതിയിൽ മാത്രമേ ഇവ പ്രവർത്തിക്കാറുള്ളൂ. പുരാതനകാലം മുതൽ വേട്ടയാടുന്നതിനും മറ്റും സൈന്യങ്ങൾ രൂപീകരിച്ചിരുന്നു.
ചരിത്രം
തിരുത്തുകചരിത്രാതീത കാലം മുതൽതന്നെ സൈന്യങ്ങൾ നിലനിന്നിരുന്നു. യുദ്ധങ്ങളുടെ ആവിർഭാവത്തിനു മുൻപ്‌തന്നെ സൈന്യം രൂപം കൊണ്ടിരുന്നു. ഗോത്രവർഗ്ഗക്കാർ വന്യജന്തുക്കളുടെ ആക്രമണങ്ങളെ തടയാൻ വേണ്ടിയാകാം ആദ്യ സൈന്യം ഉണ്ടാക്കിയത്.
എല്ലാ പോരാട്ടങ്ങളുടെയും ചരിത്രമായാണ് (ഭരണകൂടത്തിന്റെ കീഴിലുള്ള സൈന്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളുടെ മാത്രമല്ല) സൈനിക ചരിത്രം കണക്കാക്കപ്പെടുന്നത്. യുദ്ധത്തിന്റെ ചരിത്രവും സൈനികചരിത്രവും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ സൈനിക ചരിത്രം യുദ്ധത്തിലേർപ്പെടുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പറ്റിയാണ് പഠിക്കുന്നതെന്നാണ്. യുദ്ധചരിത്രം യുദ്ധരീതികളുടെ പരിണാമത്തെപ്പറ്റിയാണ് പ്രധാനമായും പരാമർശിക്കുന്നത്.
സൈനികചരിത്രത്തിന് പല ലക്ഷ്യങ്ങളുണ്ട്. പഴയ നേട്ടങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സൈന്യത്തിന്റെ പാരമ്പര്യം സംബന്ധിച്ച ഒരു കാഴ്ച്ചപ്പാടുണ്ടാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. കെട്ടുറപ്പുള്ള സൈന്യം രൂപീകരിക്കുന്നതിന് ഇത് ആവശ്യമാണ്. യുദ്ധങ്ങൾ എങ്ങനെ തടയാം എന്നത് പരിശോധിക്കുകയാണ് മറ്റൊരു ലക്ഷ്യം.
രണ്ടുതരം സൈനിക ചരിത്രങ്ങളുണ്ട്. വിശദീകരിച്ചുള്ള ചരിത്രങ്ങൾ പോരാട്ടങ്ങളെപ്പറ്റി പ്രസ്താവിക്കുന്നു. യുദ്ധത്തിന്റെ കാരണങ്ങൾ, യുദ്ധനടപടികൾ, ഫലങ്ങൾ എന്നിവയെപ്പറ്റിയൊന്നും ഇത്തരം ചരിത്രം പരാമർശിക്കാറില്ല. നേരേമറിച്ച് വിശകലനാത്മകമായ ചരിത്രം ഇത്തരം വിഷയങ്ങളെപ്പറ്റി ആഴത്തിൽ വിശകലനം നടത്തും.
സൈന്യത്തിന്റെ ഘടന
തിരുത്തുകലോകചരിത്രത്തിൽ വിവിധ രാജ്യങ്ങൾക്ക് വിവിധതരം സൈന്യങ്ങളാണ് ആവശ്യം വന്നിട്ടുള്ളത്. ഈ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിച്ചു എന്നത് സൈന്യത്തിന്റെ ഘടനയിൽനിന്നും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിൽ നിന്നും ലഭ്യമായ സൗകര്യങ്ങളിൽ നിന്നും വ്യക്തമാകും.
സൈന്യത്തിന്റെ ലക്ഷ്യങ്ങൾ നേടാനുള്ള ശേഷിയില്ലാത്ത വിഭാഗങ്ങളെ അർദ്ധസൈനികവിഭാഗങ്ങൾ, സിവിൽ ഡിഫൻസ്, മിലീഷ്യ എന്നീ പേരുകളിൽ വിളിക്കാറുണ്ട്.
സൈനികനേതൃത്വം
തിരുത്തുകരാജ്യത്തിന്റെ പ്രതിരോധനയം നടപ്പിലാക്കത്തക്ക ശക്തി നേടുക എന്നതാണ് സൈന്യത്തിന്റെ പ്രാധമിക ലക്ഷ്യം.
ഇതിനുതകുന്ന സൈന്യത്തിന് ഒരു കേന്ദ്രീകൃത നേതൃത്വം അത്യാവശ്യമാണ്.
സൈനികർ
തിരുത്തുകനേതൃത്വം നൽകുന്ന ഓഫീസർമാർ, അവർക്കു കീഴിലുള്ള സേനാംഗങ്ങൾ എന്നിങ്ങനെ രണ്ടുതരത്തിൽ സൈനികരെ വിഭജിക്കാം.
സൈനിക ഇന്റലിജൻസ്
തിരുത്തുകഭീഷണികൾ തിരിച്ചറിയാനുള്ള സംവിധാനം സൈന്യഥ്റ്റിനാവശ്യമാണ്. ഇതിനായുള്ള സംവിധാനത്തെയാണ് സൈനിക ഇന്റലിജൻസ് എന്നു വിളിക്കുന്നത്..
"ചൈനയുടെയും ഇന്ത്യയുടെയും സൈന്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിപ്പമുള്ളത്, അല്ലെങ്കിൽ അമേരിക്കൻ സൈന്യമാണ് ഏറ്റവും ശക്തം[1] എന്നതുമാതിരിയുള്ള ഒരു പ്രസ്താവനയുടെ വാസ്തവാവസ്ഥ അറിയുന്നതുമുതൽ സൈനിക ഇന്റലിജൻസിന്റെ കർത്തവ്യമാണ്.
സൈനിക സാമ്പത്തികശാസ്ത്രം
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Statistics on Americans' opinion about the U.S. being the world's no1 military power, Gallup, March 2012. Retrieved May 3, 2013.
സ്രോതസ്സുകൾ
തിരുത്തുക- Dupuy, T.N. (Col. ret.), Understanding war: History and Theory of combat, Leo Cooper, London, 1990
- Tucker, T.G., Etymological dictionary of Latin, Ares publishers Inc., Chicago, 1985,www.youmilitary.com,
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Military Expenditure % of GDP hosted by Lebanese economy forum, extracted from the World Bank public data