കാവ്യ മാധവൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(കാവ്യാ മാധവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കാവ്യ മാധവൻ
കാവ്യ
ജനനം
കാവ്യ മാധവൻ

(1984-09-19) 19 സെപ്റ്റംബർ 1984  (39 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമീനു, കാർത്തിക, കുഞ്ഞി,
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1991 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)നിശാൽ ചന്ദ്ര (2009-2011) ദിലീപ് (2016 നവംമ്പർ)

നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.

കുടുംബം

തിരുത്തുക

പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.

 

2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി[1].

തുടർന്ന് 2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു[2].

അഭിനയിച്ച സിനിമകൾ

തിരുത്തുക
ക്രമ നമ്പർ വർഷം സിനിമ വേഷം സംവിധാനം മറ്റു വിവരങ്ങൾ
1 1991 പൂക്കാലം വരവായി ഗീതുവിന്റെ സുഹൃത്ത് (ബേബി ശ്യാമിലി) കമൽ
2 1994 പാവം I. A. ഐവാച്ചൻ സാറ ഐവാച്ചൻ റോയ് പി. തോമസ്
3 1994 ദ പ്രസിഡന്റ് ബാലതാരം റിലീസ് ചെയ്തില്ല
4 1994 പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു നീന പി. വേണു
5 1996 അഴകിയ രാവണൻ കുമാരി അനുരാധ (ഭാനുപ്രിയ) കമൽ
6 1997 ഒരാൾ മാത്രം ഗോപിക മേനോൻ സത്യൻ അന്തിക്കാട്
7 1997 സ്നേഹസിന്ദൂരം അഞ്ജലി Krishnan Munnaddu
8 1997 ഭൂതക്കണ്ണാടി മീനു ലോഹിതദാസ്
9 1997 ഇരട്ടക്കുട്ടികളുടെ അച്ഛൻ ധന്യ സത്യൻ അന്തിക്കാട്
10 1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് അഞ്ജലി കമൽ
11 1998 കാറ്റത്തൊരു പെൺപൂവ് യമുന മോഹൻ കുപ്ലേരി
12 1999 ചന്ദ്രനുദിക്കുന്ന ദിക്കിൽ രാധ ലാൽ ജോസ് ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
13 2000 മധുരനൊമ്പരക്കാറ്റ് സുനൈന കമൽ
14 2000 ഡാർലിങ് ഡാർലിങ് പദ്മജ/പപ്പി രാജസേനൻ
15 2000 കൊച്ചു കൊച്ചു സന്തോഷങ്ങൾ സെലിൻ സത്യൻ അന്തിക്കാട് ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
16 2001 സഹയാത്രികയ്ക്ക് സ്നേഹപൂർവം മായ എം.ശങ്കർ
17 2001 തെങ്കാശിപ്പട്ടണം ദേവു റാഫി മെക്കാർട്ടിൻ
18 2001 രാക്ഷസ രാജാവ് ഡെയ്സി വിനയൻ
19 2001 ദോസ്ത് ഗീതു ( ദിലീപിന്റെ സഹോദരി) തുളസിദാസ്
20 2001 ജീവൻ മസായി മഞ്ജരി ടി.എൻ. ഗോപകുമാർ
21 2001 മഴമേഘ പ്രാവുകൾ മാളു പ്രദീപ്
22 2002 ഒന്നാമൻ സുഹറ തമ്പി കണ്ണന്താനം
23 2002 ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ ഗോപിക വിനയൻ
24 2002 കാശി (തമിഴ്) ലക്ഷ്മി (വിക്രമിന്റെ സഹോദരി) വിനയൻ
25 2002 മീശമാധവൻ രുക്മിണി (ജഗതിയുടെ മകൾ) ലാൽ ജോസ്
26 2002 എൻ മന വാനിൽ (തമിഴ്) തിലക വിനയൻ
27 2003 തിളക്കം അമ്മു (ഒടുവിലിന്റെ മകൾ) ജയരാജ്
28 2003 സദാനന്ദന്റെ സമയം സുമംഗല (ദിലീപിന്റെ ഭാര്യ) അക്ബർ- ജോസ്
29 2003 കഥ മീര സുന്ദർദാസ്
31 2003 മിഴി രണ്ടിലും ഭദ്ര/ഭാമ
(ഇരട്ട വേഷം)
രഞ്ജിത്ത് ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
32 2003 പുലിവാൽ കല്യാണം ഗംഗ (ലാലു അലക്സിന്റെ മകൾ) ഷാഫി
33 2003 ഗൗരിശങ്കരം ഗൗരി നേമം പുഷ്പരാജ്
34 2004 റൺവേ ഗോപിക ജോഷി
35 2004 അപരിചിതൻ മീനാക്ഷി സഞ്ജീവ് ശിവൻ
36 2004 ഗ്രീറ്റിങ്സ് ശീതൾ ഷാജൂൺ കരിയാൽ
37 2004 പെരുമഴക്കാലം ഗംഗ കമൽ ഏറ്റവും നല്ല നടിക്കുള്ളകേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
38 2005 ഇരുവട്ടം മണവാട്ടി ഭൂമിക സനൽ
39 2005 അന്നൊരിക്കൽ പൊന്നു ശരത്ചന്ദ്രൻ വയനാട്
40 2005 കൊച്ചിരാജാവ് അശ്വതി ജോണി ആന്റണി
41 2005 അനന്തഭദ്രം ഭദ്ര സന്തോഷ് ശിവൻ ഏറ്റവും നല്ല നടിക്കുള്ള കേരള ചലച്ചിത്ര നിരൂപണ പുരസ്കാരം
42 2005 ശീലാബതി ശീലാബതി ശരത്ത്
43 2006 ലയൻ ശാരിക ജോഷി
44 2006 വടക്കുംനാഥൻ ഭാമ ഷാജൂൺ കരിയാൽ
45 2006 ക്ലാസ്മേറ്റ്സ് താര കുറുപ്പ് ലാൽ ജോസ്
46 2006 ചക്കരമുത്ത് അനിത ലോഹിതദാസ്
47 2006 വാസ്തവം സുമിത്ര എം. പദ്മകുമാർ
48 2006 അരുണം വല്ലി വിനോദ് മങ്കര
49 2006 കിലുക്കം കിലുകിലുക്കം ചാന്ദിനി സന്ധ്യ മോഹൻ
50 2007 ഇൻസ്പെക്ടർ ഗരുഡ് സേതുലക്ഷ്മി IAS ജോണി ആന്റണി
51 2007 അതിശയൻ മായ വിനയൻ
52 2007 നാദിയ കൊല്ലപ്പെട്ട രാത്രി നാദിയ/നാദിറ
(ഇരട്ട വേഷം)
കെ. മധു
53 2007 നാലു പെണ്ണുങ്ങൾ സുഭദ്ര അടൂർ ഗോപാലകൃഷ്ണൻ
54 2007 കങ്കാരു ജാൻസി രാജ് ബാബു
55 2008 ട്വൻറ്റി:20 ആൻസി ജോഷി
56 2008 Sadhu Miranda (തമിഴ്) പ്രിയ സിദ്ദീക്ക്
57 2008 മാടമ്പി ജയലക്ഷ്മി ബി. ഉണ്ണികൃഷ്ണൻ
58 2009 ബനാറസ് അമൃത നേമം പുഷ്പരാജ്
59 2009 ഈ പട്ടണത്തിൽ ഭൂതം ആൻസി ജോണി ആന്റണി
60 2010 പാപ്പി അപ്പച്ചാ ആനി Mamas K. Chandran നാമനിർദ്ദേശം: ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
61 2011 ഗദ്ദാമ അശ്വതി കമൽ ഏറ്റവും നല്ല നടിക്കുള്ള കേരള ചലച്ചിത്ര പുരസ്കാരം
ഏറ്റവും നല്ല നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
62 2011 ക്രിസ്ത്യൻ ബ്രദേഴ്സ് മീനാക്ഷി ജോഷി
63 2011 ചൈനാടൗൺ റോസമ്മ റാഫി മെക്കാർട്ടിൻ
64 2011 ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് സുമംഗല പ്രിയനന്ദനൻ
65 2011 വെനീസിലെ വ്യാപാരി അമ്മു ഷാഫി
66 2011 വെള്ളരിപ്രാവിന്റെ ചങ്ങാതി സുലേഖ / മേരി വർഘീസ് അക്കു അക്ബർ
67 2012 ബാവൂട്ടിയുടെ നാമത്തിൽ വനജ ജി. എസ്. വിജയൻ നാമനിർദ്ദേശം: ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
68 2013 ലോക്പാപാൽ ഡോ.ഗീത ജോഷി
69 2013 പ്ലെയേർസ് റോസ് സനൽ
70 2013 ബ്രേക്കിംഗ് ന്യൂസ് ലൈവ് നയന സുധീർ അമ്പലപ്പാട്
71 2013 അഞ്ചു സുന്ദരികൾ ഗൗരി ലക്ഷ്മി ആഷിക്ക് അബു
72 2015 ഷി ടാക്സി ദേവയാനി (ടാക്സി ഡ്രൈവർ) സജി സുരേന്ദ്രൻ
73 2016 ആകാശവാണി വാണി ഖൈസ് മിലൻ
74 2016 പിന്നേയും ദേവി അടൂർ ഗോപാലകൃഷ്ണൻ
75 2016 പേരിടാത്ത സിനിമ ഹീറോയിൻ ജീതു ജോസഫ്

അംഗീകാരങ്ങൾ

തിരുത്തുക
 
കേരള സ്കൂൾ കലോത്സവം 2014 ന്റെ സമാപന ചടങ്ങിൽ
പുരസ്കാരം വർഷം മേഖല ചിത്രം
ഫിലിം ക്രിട്ടിക്സ് അവാർഡ് 2000 മികച്ച രണ്ടാമത്തെ നടി ചന്ദ്രനുദിക്കുന്ന ദിക്കിൽ
ഭരതൻ അവാർഡ് നവാഗത പ്രതിഭ
ഏഷ്യാനെറ്റ് ഫിലിം അവാർഡ് പ്രത്യേക ജൂറി പുരസ്കാരം കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുരനൊമ്പരക്കാറ്റ്.
കേരള സിനിമാ പ്രേക്ഷക അവാർഡ് മോനിഷാ പുരസ്കാരം
അറ്റ്ലസ് ഫിലിം അവാർഡ് 2001 മികച്ച രണ്ടാമത്തെ നടി കൊച്ചു കൊച്ചു സന്തോഷങ്ങൾ
മാതൃഭൂമി മെഡിമിക്സ് അവാർഡ് 2002 ജനപ്രിയ നടി മികച്ച താരജോടി (ദിലീപിനൊപ്പം)
നാലാമത് രാജു പിലാക്കാട് അവാർഡ് 2003 മികച്ച നടി ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ
സംസ്ഥാന സർക്കാർ അവാർഡ് 2004 മികച്ച നടി പെരുമഴക്കാലം
സംസ്ഥാന സർക്കാർ അവാർഡ്[3] 2010 മികച്ച നടി ഗദ്ദാമ
  1. മാധ്യമം[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-25. Retrieved 2016-11-25.
  3. "സംസ്ഥാന സർക്കാർ സിനിമാ പുരസ്കാരങ്ങൾ-2010". മാതൃഭൂമി ഓൺലൈൻ. Archived from the original on 2013-10-31. Retrieved 2013 ഒക്ടോബർ 31. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാവ്യ മാധവൻ


"https://ml.wikipedia.org/w/index.php?title=കാവ്യ_മാധവൻ&oldid=3775598" എന്ന താളിൽനിന്ന് ശേഖരിച്ചത്