സുന്ദരകില്ലാഡി

മലയാള ചലച്ചിത്രം

മുരളീകൃഷ്ണന്റെ സംവിധാനത്തിൽ ദിലീപ്, അശോകൻ, നെടുമുടി വേണു, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സുന്ദരകില്ലാഡി. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഫാസിൽ ആണ്.

സുന്ദരകില്ലാഡി
വി.സി.ഡി. പുറംചട്ട
സംവിധാനംമുരളീകൃഷ്ണൻ
നിർമ്മാണംഫാസിൽ
രചനഫാസിൽ
അഭിനേതാക്കൾദിലീപ്
അശോകൻ
നെടുമുടി വേണു
ശാലിനി
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൗരീശങ്കർ
സ്റ്റുഡിയോഅമ്മു ഇന്റർനാഷണൽ
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം


കഥാസാരം

തിരുത്തുക

പുറം ലോകവുമായി കാര്യമായി ബന്ധമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് കിണർ നിർമ്മിക്കാൻ എത്തുന്ന നാൽവർസംഘം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. കുടിവെള്ളമെന്നത് ആ ഗ്രാമത്തിന് കിട്ടാക്കനിയാണ്. കുടിവെള്ളത്തിനായി കിണർ നിർമ്മിക്കാൻ വന്നവരൊക്കെ മരിക്കുന്ന സാഹചര്യവും മുമ്പുണ്ടായിട്ടുണ്ട്. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന ഗ്രാമത്തിലാണ് നാൽവർ സംഘമെത്തുന്നത്. അവിടെവെച്ച് കഥാനായകൻ പ്രേമചന്ദ്ര സുന്ദരകില്ലാഡി ദേവയാനിയുമായി പ്രണയത്തിലാകുന്നുണ്ട്.[1] [2]

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ദിലീപ് പ്രേമചന്ദ്ര സുന്ദരകില്ലാഡി
അശോകൻ ഭുവനപ്പൻ
നെടുമുടി വേണു
കുതിരവട്ടം പപ്പു വാസു
നന്ദു പ്രദീപ്
സാദിഖ്
ശങ്കരാടി
ടി.പി. മാധവൻ
ബാബു നമ്പൂതിരി
ശാലിനി ദേവയാനി

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ഫാസിൽസ് ഓഡിയോ.

ഗാനങ്ങൾ
  1. കൂടാരക്കൂട്ടിൽ തേങ്ങും – കെ.ജെ. യേശുദാസ്
  2. മാടം പുലരുമ്പോൾ – റെജു ജോസഫ്, കെ.എസ്. ചിത്ര, കോറസ്
  3. മനസ്സിൽ വളർന്നൊരു – ഔസേപ്പച്ചൻ
  4. കൂടാരക്കൂട്ടിൽ തേങ്ങും – കെ.എസ്. ചിത്ര
  5. മാടം പുലരുമ്പോൾ – കെ.എസ്. ചിത്ര, ഗോപി സുന്ദർ
  6. നാടോടി തെയ്യവും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  7. കൂടാരക്കൂട്ടിൽ തേങ്ങും – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  8. പച്ചമുടിപ്പുഴ – എം.ജി. ശ്രീകുമാർ, കോറസ്
  9. മാടം പുലരുമ്പോൾ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം ടി.ആർ. ശേഖർ, കെ.ആർ. ഗൗരീശങ്കർ
കല മണി സുചിത്ര
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺ
നിർമ്മാണ നിയന്ത്രണം എ. കബീർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ഷാഹിർ
ഓഫീസ് നിർവ്വഹണം ശ്രീകുമാർ
  1. "Entertainment - the Times of India". Archived from the original on 9 June 2020.
  2. "Archived copy". www.cscsarchive.org:80. Archived from the original on 14 February 2008. Retrieved 30 September 2022.{{cite web}}: CS1 maint: archived copy as title (link)


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുന്ദരകില്ലാഡി&oldid=4534147" എന്ന താളിൽനിന്ന് ശേഖരിച്ചത്