മലർവാടി ആർട്സ് ക്ലബ്

മലയാള ചലച്ചിത്രം

മലയാളത്തിലെ പ്രശസ്ത സിനിമാതാരമായ വിനീത് ശ്രീനിവാസന്റെ രചനയിലും സം‌വിധാനത്തിലും 2010-ൽ നിർമ്മിക്കപ്പെട്ട ചലച്ചിത്രമാണ് മലർ‌വാടി ആർട്സ് ക്ലബ്. ചിത്രത്തിന്റെ നിർമ്മാണം നടൻ ദിലീപ് ആണ്‌.

മലർ‌വാടി ആർട്സ് ക്ലബ്
സംവിധാനംവിനീത് ശ്രീനിവാസൻ
നിർമ്മാണംദിലീപ്
കഥവിനീത് ശ്രീനിവാസൻ
തിരക്കഥവിനീത് ശ്രീനിവാസൻ
അഭിനേതാക്കൾനിവിൻ പോളി,
അജു വർഗ്ഗീസ്,
ഹരികൃഷ്ണൻ,
ഭഗത് മാനുവൽ,
ശ്രാവൺ
സംഗീതംഷാൻ റഹ്‌മാൻ
ഗാനരചനവിനീത് ശ്രീനിവാസൻ
ഛായാഗ്രഹണംപി സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഗ്രാൻഡ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതിജൂലൈ 16, 2010
രാജ്യംഇന്ത്യ
ഭാഷമലയാളം

ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർ‌വാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയാണ്‌ ഈ ചിത്രം പറയുന്നത്. ഇതിലെ സുഹൃത്തുക്കളായ അഞ്ചു പേരെ പുതുമുഖങ്ങളാണ്‌ അവതരിപ്പിക്കുന്നത്. രണ്ടു നായികാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്‌. ഇവരെക്കൂടാതെ ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു[1].

പ്രകാശ്, പ്രവീൺ, കുട്ടു, പുരുഷു, സന്തോഷ് എന്നീ യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മലർവാടി പിള്ളേർ എന്നാണ് ഇവരെ അറിയപ്പെടുന്നത്.

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
നിവിൻ പോളി പ്രകാശൻ
ശ്രാവൺ സന്തോഷ്
ഹരികൃഷ്ണൻ പ്രവീൺ
ഭഗത് പുരുഷു
അജു വർഗ്ഗീസ് കുട്ടു
നെടുമുടി വേണു കുമാരൻ
ജഗതി ശ്രീകുമാർ രാഘവൻ
സുരാജ് വെഞ്ഞാറമൂട് ശേഖരൻ
ജനാർദ്ധനൻ നെല്ലൂർ ഗോപാലൻ
കോട്ടയം നസീർ പ്രേം
ലിഷോയ്
മണികണ്ഠൻ പട്ടാമ്പി
മാളവിക വെയിൽസ് ഗീതു
രേവതി

ഷാൻ റഹ്‌മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്‌.

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പി സുകുമാർ
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കലാസം‌വിധാനം അജയൻ മങ്ങാട്
ചമയം പി. വി. ശങ്കർ
വസ്ത്രാലങ്കാരം സമീറ സനീഷ്
നിശ്ചല ഛായാഗ്രഹണം മഞ്ജു ആദിത്യ
നിർമ്മാണ നിർവ്വഹണം വിനോദ് ഷൊർണൂർ
  1. "'Malarvadi Arts Club' starts at Kochi". Archived from the original on 2010-07-27. Retrieved 2010-07-13.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലർവാടി_ആർട്സ്_ക്ലബ്&oldid=3806888" എന്ന താളിൽനിന്ന് ശേഖരിച്ചത്