മിഴിരണ്ടിലും

മലയാള ചലച്ചിത്രം

രഞ്ജിത്ത് സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മിഴിരണ്ടിലും[2]. ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, സുകുമാരി, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഈ ചലച്ചിത്രം നരേന്ദ്രപ്രസാദ് അഭിനയിച്ച അവസാനചിത്രവുമാണ്.

മിഴിരണ്ടിലും
സംവിധാനംരഞ്ജിത്ത്
നിർമ്മാണംഅഗസ്റ്റിൻ[1]
രചനരഞ്ജിത്ത്
അഭിനേതാക്കൾദിലീപ്
കാവ്യ മാധവൻ
ഇന്ദ്രജിത്ത്
സംഗീതംരവീന്ദ്രൻ
ജോൺസൺ (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണംഅളഗപ്പൻ. എൻ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംരാജശ്രീ ഫിലിംസ്
പെൻറ ആർട്സ്
അമ്പലക്കര ഫിലിംസ്
റിലീസിങ് തീയതി31 ഒക്ടോംബർ 2003
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം തിരുത്തുക

ഒരു നഴ്സായ ഭദ്ര (കാവ്യ മാധവൻ) വിധവയായ അമ്മ, മുത്തശ്ശി, ഒരു മെഡിക്കൽ വിദ്യാർത്ഥിനിയായ സഹോദരി ഭാമ എന്നിവരോടൊപ്പമാണ് താമസിക്കുന്നത്. ഭദ്രയുടെ മൂത്ത സഹോദരൻ അച്യുതൻകുട്ടി (ജഗതി ശ്രീകുമാർ) ഒരു രാഷ്ട്രീയക്കാരനാണ്. ഭദ്ര കൂടെ ജോലിചെയ്യുന്ന ഡോ. അരുണുമായി പ്രണയത്തിലാകുന്നു. പക്ഷേ, ഡോ. അരുണിന്റെ അച്ഛൻ മുസ്ലീമും അമ്മ ഒരു ഹിന്ദുവുമായതിനാൽ അച്യുതൻകുട്ടി ആ ബന്ധം തകർക്കാൻ ശ്രമിക്കുന്നു. അതേസമയം അച്യുതൻകുട്ടിയ്ക്ക് ബിസിനസ്സുകാരനും പണമിടപാടുകാരനുമായ കൃഷ്ണകുമാറിനെ (ദിലീപ്) നേരിടേണ്ടിവരുന്നു. കൃഷ്ണകുമാർ അച്യുതൻകുട്ടിയെ കുടുംബവീട് വിൽക്കുന്നതിനായി പ്രേരിപ്പിക്കുന്നു. മാതാപിതാക്കളുടെ മരണശേഷം തളർന്നുപോയ കൃഷ്ണകുമാറിന്റെ സഹോദരി ശ്രീദേവിയെ ഭദ്ര കണ്ടുമുട്ടുന്നു. ഇതേസമയം കൃഷ്ണകുമാർ ഭദ്രയെ ഇഷ്ടപ്പെടുന്നു. പക്ഷേ, ഡോ. അരുണിന്റെ ആത്മഹത്യ ഭദ്രയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. മാനസികമായ് തളർന്ന ഭദ്രയെ സംരക്ഷിക്കാൻ കൃഷ്ണകുമാർ തീരുമാനിക്കുന്നു, പിന്നീട് ഭദ്രയ്ക്കു സമ്മതമാണെങ്കിൽ വിവാഹം കഴിക്കാനും.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഈ ചലച്ചിത്രത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിലും വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികളിലും ആറു ഗാനങ്ങളാണുള്ളത്.

ഗാനങ്ങൾ തിരുത്തുക

# ഗാനം ഗായകർ രാഗം
1 " ആലിലത്താലിയുമായ് " പി. ജയചന്ദ്രൻ ശുദ്ധസാവേരി
2 "എന്തിനായ് നിൻ" കെ.എസ്. ചിത്ര സുമനീശ രഞ്ജനി
3 "ഓമനേ" കെ.ജെ. യേശുദാസ്, സുജാത മോഹൻ കല്ല്യാണി
4 "ഓമനേ (M)" കെ.ജെ. യേശുദാസ് കല്ല്യാണി
5 "വാർമഴവില്ലേ" കെ.എസ്. ചിത്ര കംബോജി
6 "വാർമഴവില്ലേ (M)" ശ്രീനിവാസ് കംബോജി

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിഴിരണ്ടിലും&oldid=3307139" എന്ന താളിൽനിന്ന് ശേഖരിച്ചത്