കുഞ്ഞിക്കൂനൻ

മലയാള ചലച്ചിത്രം

ശശി ശങ്കറിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, സായി കുമാർ, നവ്യ നായർ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുഞ്ഞിക്കൂനൻ. ദിലീപ് ഇതിൽ കൂനനായ കുഞ്ഞൻ എന്ന കഥാപാത്രമായും പ്രസാദ് എന്ന മറ്റൊരു കഥാപാത്രമായും ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സുപ്രീം ഫിലിംസിന്റെ ബാനറിൽ കെ.എ. ജലീൽ നിർമ്മിച്ച ഈ ചിത്രം ഗ്യാലക്സി ഫിലിംസ്, ലാൽ റിലീസ് എനിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

കുഞ്ഞിക്കൂനൻ
വി.സി.ഡി. പുറംചട്ട
സംവിധാനംശശി ശങ്കർ
നിർമ്മാണംകെ.എ. ജലീൽ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾദിലീപ്
നെടുമുടി വേണു
കൊച്ചിൻ ഹനീഫ
സായി കുമാർ
നവ്യ നായർ
മന്യ
സംഗീതംമോഹൻ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംപി. സുകുമാർ
സാലു ജോർജ്ജ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോസുപ്രീം ഫിലിംസ്
വിതരണംഗ്യാലക്സി ഫിലിംസ്
ലാൽ റിലീസ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

കുഞ്ഞൻ എന്ന ബിമൽ കുമാർ (ദിലീപ്) എന്ന ഗ്രാമീണ യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അയാൾ തന്റെ വൈകല്യത്തെ നർമ്മം കൊണ്ട് മറയ്ക്കുന്നു. അയാളുടെ രൂപഭാവം ശ്രദ്ധിക്കാതെ, കുഞ്ഞൻ തന്റെ സുഹൃത്ത് തോമയുടെ (കൊച്ചി ഹനീഫ) സഹായത്തോടെ അനുയോജ്യമായ ഒരു വധുവിനെ തേടി ചുറ്റിനടക്കുന്നു. തനിക്കുനേരെ ചൊരിയപ്പെട്ട പല അധിക്ഷേപങ്ങളും മാറ്റിനിർത്തി അയാൾ തിരച്ചിൽ തുടരുന്നു. തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും മറ്റുള്ളവരുടെ വേദനകളും അയാൾ വഹിച്ചു. അവൻ ഉന്നതമായ മാനുഷിക ധാർമ്മികതയുള്ള, മഹത്തായ സദ്‌ഗുണമുള്ള ഒരു മനുഷ്യനായിരുന്നു

അയാളിൽ നിന്ന് വ്യത്യസ്തമായി, അക്രമാസക്തനായ കോളേജ് വിദ്യാർത്ഥിയായ പ്രസാദ് (ദിലീപ്), തന്റെ സഹപാഠിയായ ലക്ഷ്മിയെ (മന്യ) സ്നേഹിക്കുന്നു. തന്റെ ഹൃദയത്തിലെ പുരുഷനുമായി അവളെ വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകുന്ന കുഞ്ഞനെ അവൾ കണ്ടുമുട്ടുന്നു, പക്ഷേ വാസു (സായി കുമാർ) എന്ന ഗുണ്ടയുടെ ബലാത്സംഗശ്രമത്തിൽ നിർഭാഗ്യവശാൽ അവൾ കൊല്ലപ്പെടുന്നു. ഇതിനിടയിൽ, അനാഥയും അന്ധയുമായ ചെമ്പകം (നവ്യ നായർ) എന്ന പാവം പെൺകുട്ടിയെ കുഞ്ഞൻ കണ്ടുമുട്ടുന്നു. അവളെ സഹായിച്ചുകൊണ്ട് അയാൾ അവളുടെ ഹൃദയം കീഴടക്കുന്നു.

അവന്റെ പരിശ്രമങ്ങളുടെ ഫലമായി ചെമ്പകം അവളുടെ കാഴ്ച വീണ്ടെടുക്കുന്നു (മരിച്ച ലക്ഷ്മിയുടെ കണ്ണുകൾ അവൾക്ക് ദാനം ചെയ്യപ്പെട്ടിരിക്കുന്നു). ഇതോടെ ചെമ്പകം ഇപ്പോൾ ആരുടെതാണ് എന്നതിനെ ചൊല്ലി കുഞ്ഞനും പ്രസാദും തമ്മിലുള്ള തർക്കത്തിൽ കലാശിക്കുന്നു. എന്നിരുന്നാലും, പ്രസാദിന്റെ നോട്ടത്തെ ഭയന്ന്, കൂനൻ കുഞ്ഞൻ ചെമ്പകത്തിന്റെ നന്മയ്ക്കായി സ്വന്തം പ്രണയം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. പക്ഷേ വിധി അവനു വേറെ ചില കാര്യങ്ങൾ കരുതി വെയ്ക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. കുഞ്ഞന്റെ പെണ്ണിന് – വിധു പ്രതാപ്
  2. കടഞ്ഞ ചന്ദനമോ – കെ.ജെ. യേശുദാസ്
  3. അഴകേ – മാധവൻ
  4. കണ്ണേ ഉണരുനീ കണികാണാൻ – കെ.ജെ. യേശുദാസ്
  5. കുഞ്ഞന്റെ പെണ്ണിന് – ജ്യോത്സ്ന, ഹൃദ്യ സുരേഷ്
  6. കണ്ണേ ഉണരുനീ കണികാണാൻ – സുജാത മോഹൻ
  7. ഓമന മലരേ – രാധിക തിലക്

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പി. സുകുമാർ, സാലു ജോർജ്ജ്
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല സാലു കെ. ജോർജ്ജ്
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം ഊട്ടി ബാബു
നൃത്തം കല, പ്രസന്ന
സംഘട്ടനം ത്യാഗരാജൻ
പരസ്യകല സാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം രാജൻ കുന്ദംകുളം
നിർമ്മാണ നിർവ്വഹണം ജെയ്സൻ ഇളംകുളം
ലെയ്‌സൻ അഗസ്റ്റിൻ
അസോസിയേറ്റ് കാമറാമാൻ ജയൻ, സുധി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുഞ്ഞിക്കൂനൻ&oldid=3703532" എന്ന താളിൽനിന്ന് ശേഖരിച്ചത്