ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മീശമാധവൻ[1]. രഞ്ജൻ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ തമിഴിലും ദൊൻഗഡു എന്ന് പേരിൽ തെലുങ്കിലും പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക്കും തെലുങ്കിൽ രവി തേജയുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവൻനിലേത്. മൂവിക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വർണ്ണചിത്ര എന്നിവരാണ്.

മീശമാധവൻ
ഡിവിഡി പുറംചട്ട
സംവിധാനംലാൽ ജോസ്
നിർമ്മാണംസുധീഷ്, സുബൈർ
രചനരഞ്ജൻ പ്രമോദ്
അഭിനേതാക്കൾദിലീപ്
കാവ്യ മാധവൻ
ഇന്ദ്രജിത്ത്
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംരഞ്ജൻ ഏബ്രഹാം
സ്റ്റുഡിയോമൂവീ ക്ഷേത്ര]
വിതരണംകലാസംഘം
കാസ്
വർണ്ണചിത്ര
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം151 മിനിറ്റ്

കഥാസംഗ്രഹം

തിരുത്തുക

ചേക്ക് എന്ന ഗ്രാമത്തിൽ ചെറിയ മോഷണങ്ങളുമായി ജീവിക്കുന്ന കള്ളനാണ് മീശമാധവൻ. മാധവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് അവരുടെ വീട്ടിൽ കക്കാൻ കയറും, അങ്ങനെയാണ് മീശമാധവൻ എന്ന ഇരട്ടപ്പേര് മാധവനു കിട്ടിയത്. പോലീസ് കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരി, സുഗുണൻ, മോഷണം നിർത്തിയ കള്ളനായ പപ്പൻ എന്നിവരാണ് മാധവന്റെ പ്രധാന ചങ്ങാതിമാർ. മാധവന്റെ അച്ഛനെ ചതിച്ച് സ്വത്തുക്കൾ കൈക്കലാക്കിയ ഭഗീരഥൻ പിള്ളയാണ് മാധവന്റെ മുഖ്യശത്രു.
മാധവൻ ഭഗീരഥൻ പിള്ളയുടെ മകൾ രുക്മിണിയെ പ്രണയിക്കുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുകയായി.പുതിയതായി ചാർജെടുത്ത എസ്.ഐ ഈച്ചൻ പാച്ചപ്പിയും ഭഗീരഥൻ പിള്ളയും ചേർന്ന് മാധവനെ കുടുക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നു. ഭഗീരഥൻ പിള്ള മാധവന്റെ വീട് ജപ്തി ചെയ്യാനായി കേസ് കൊടുക്കുന്നു, മാധവന്റെ പെങ്ങളുടെ കല്യാണം മുടക്കുക എന്നെ ലക്ഷ്യവും അയാൾക്കുണ്ടായിരുന്നു. കേസിൽ നിന്നൊഴിവാക്കാൻ രുക്മിണിയെ ഉപേക്ഷിച്ചാൽ മതി എന്ന നിർദ്ദേശം മാധവൻ സ്വീകരിച്ചില്ല. ഈ സമയം മാധവന്റെ പെങ്ങളെ കല്യാണം കഴിക്കാൻ പോകുന്ന ആൾ മാധവനെ കോടതിയിൽ കെട്ടിവക്കേണ്ട തുക നൽകി സഹായിക്കുന്നു.
മാധവൻ കോടതിയിൽ തുക കെട്ടി വച്ചതിന്റെ തലേരാത്രി ചേക്കിലെ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോകുന്നതോടെ കഥാഗതി മാറുന്നു. നാട്ടുകാർ മുഴുവൻ മാധവനാണ് കള്ളൻ എന്നുറപ്പിക്കുന്നു. മാധവൻ പപ്പന്റെ സഹായം തേടുന്നു. ഈപ്പൻ പാപ്പച്ചിയാണ് വിഗ്രഹം മോഷ്ടിച്ചതെന്നു കണ്ടെത്തുന്ന മാധവൻ വിഗ്രഹം കടത്താനുള്ള നീക്കം തടയുകയും തന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യുന്നു. സന്തുഷ്ടനായ ഭഗീരഥൻ പിള്ള രുക്മിണിയും മാധവനുമായുള്ള വിവാഹത്തിന് സമ്മതം നൽകുന്നു.

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വിദ്യാസാഗറാണ് സംഗീതം പകർന്നത്. സത്യം ഓഡിയോസാണ് മീശമാധവനിലെ ഗാനങ്ങൾ വിതരണം ചെയ്തത്.

ഗാനങ്ങൾ
  1. കരിമിഴിക്കുരുവിയെ കണ്ടില്ല – ദേവാനന്ദ്, സുജാത മോഹൻ
  2. വാളെടുത്താൽ അങ്കക്കലി – വിധു പ്രതാപ്, അനുരാധ ശ്രീറാം
  3. കരിമിഴിക്കുരുവിയെ കണ്ടീല – സുജാത മോഹൻ
  4. എന്റെ എല്ലാമെല്ലാമല്ലേ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  5. പെണ്ണേ പെണ്ണേ നിൻ കല്യാണമായ് – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര , കല്യാണി മേനോൻ
  6. ഈ ഇളാവത്തൂർ കായലിന്റെ – പി. മാധുരി
  7. ചിങ്ങമാസം വന്ന് ചേർന്നാൽ – ശങ്കർ മഹാദേവൻ, റിമി ടോമി
  8. പത്തിരി ചുട്ടു – മച്ചാട് വാസന്തി
  9. എന്റെ എല്ലാമെല്ലാമല്ലേ – കെ.ജെ. യേശുദാസ്
  10. തീം മ്യൂസിക് – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ

തിരുത്തുക
  1. "മീശമാധവൻ". m3db. Retrieved 2018-03-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മീശമാധവൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മീശമാധവൻ&oldid=3914371" എന്ന താളിൽനിന്ന് ശേഖരിച്ചത്