ഗ്രാമഫോൺ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കമലിന്റെ സംവിധാനത്തിൽ ദിലീപ്, മുരളി, മീര ജാസ്മിൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗ്രാമഫോൺ. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സർഗ്ഗം റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ കമലിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഇൿബാൽ കുറ്റിപ്പുറം ആണ്.

ഗ്രാമഫോൺ
വി.സി.ഡി. പുറംചട്ട
സംവിധാനംകമൽ
നിർമ്മാണംസർഗ്ഗം കബീർ
കഥകമൽ
തിരക്കഥഇഖ്‌ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾദിലീപ്
മുരളി
മീര ജാസ്മിൻ
നവ്യ നായർ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സച്ചിദാനന്ദൻ പുഴങ്ങര
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോസ്വർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസ്
വിതരണംസർഗ്ഗം റിലീസ്
റിലീസിങ് തീയതി2003 മേയ് 23
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്ങര എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. നിനക്കെന്റെ മനസ്സിലെ തളിരിട്ട – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  2. എന്തേ ഇന്നും വന്നീല – പി. ജയചന്ദ്രൻ , എരഞ്ഞൊളി മൂസ, കോറസ്
  3. വിളിച്ചതെന്തിന് നീ – കെ.ജെ. യേശുദാസ്
  4. പൈക്കുറുമ്പിയെ മേയ്ക്കും – ബൽ‌റാം, സുജാത മോഹൻ, കോറസ്
  5. ഐ റിമംബർ – ശാലിനി
  6. ഒരു പൂമഴയിലേയ്ക്കെന്നപോലെ – കെ.ജെ. യേശുദാസ് (ഗാനരചന – സച്ചിദാനന്ദൻ പുഴങ്ങര)
  7. മേരി സിന്ദഗീ മേം തൂ പെഹലാ പ്യാർ – പിയൂഷ് സോണി (ഗാനരചന, സംഗീതം – പിയൂഷ് സോണി)

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗ്രാമഫോൺ_(ചലച്ചിത്രം)&oldid=2341701" എന്ന താളിൽനിന്ന് ശേഖരിച്ചത്