ചക്കരമുത്ത്
മലയാള ചലച്ചിത്രം
ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപ്, സായി കുമാർ, ജിഷ്ണു രാഘവൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചക്കരമുത്ത്. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.
ചക്കരമുത്ത് | |
---|---|
സംവിധാനം | എ.കെ. ലോഹിതദാസ് |
നിർമ്മാണം | ജി.പി. വിജയകുമാർ |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | ദിലീപ് സായി കുമാർ ജിഷ്ണു രാഘവൻ കാവ്യ മാധവൻ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി എ.കെ. ലോഹിതദാസ് |
ഛായാഗ്രഹണം | രാജരത്നം |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
സ്റ്റുഡിയോ | സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് |
വിതരണം | സെവൻ ആർട്സ് റിലീസ് |
റിലീസിങ് തീയതി | 2006 സെപ്റ്റംബർ 17 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകബൗദ്ധിക വൈകല്യമുള്ള അരവിന്ദൻ(ദിലീപ്) ജീവിതത്തിലുടനീളം പിന്തുണച്ച സുഹൃത്തിനോട് പ്രണയത്തിലാകുന്നു. എന്നിരുന്നാലും, അവൾക്ക് ഒരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ അയാളുടെ ജീവിതം മാറിമറിയുന്നു.
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ദിലീപ് | അരവിന്ദർ |
സായി കുമാർ | |
ജിഷ്ണു രാഘവൻ | ജീവൻ |
ശരത് | രാജീവ് |
കൊച്ചിൻ ഹനീഫ | കുമാരൻ |
കലാഭവൻ നവാസ് | |
രവീന്ദ്രൻ | |
മഹേഷ് | |
കാവ്യ മാധവൻ | അനിത |
സുകുമാരി | |
ശാന്തകുമാരി | |
ബിന്ദു പണിക്കർ | |
ലക്ഷ്മി |
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി, എ.കെ. ലോഹിതദാസ് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
- മറന്നുവോ പൂമകളേ – കെ.ജെ. യേശുദാസ്
- പഹാടി പാടൂ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കാക്കേ കാക്കേ – ടിപ്പു, റിമി ടോമി
- കരിനീലക്കണ്ണിലെന്തടീ – വിനീത് ശ്രീനിവാസൻ, സുജാത മോഹൻ
- പഹാടി പാടൂ – കെ.ജെ. യേശുദാസ്
- മറന്നുവോ പൂമകളേ – സുജാത മോഹൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രാജരത്നം |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
കല | പ്രശാന്ത് മാധവ് |
ചമയം | സുദേവൻ |
വസ്ത്രാലങ്കാരം | പളനി |
നൃത്തം | ഫൈവ് സ്റ്റാർ ഗണേഷ് |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | സാബു കൊളോണിയ |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ജയപ്രകാശ് പയ്യന്നൂർ |
നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
ലെയ്‌സൻ | കാർത്തിക് ചെന്നൈ |