കമ്മത്ത് & കമ്മത്ത്

മലയാള ചലച്ചിത്രം

തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മത്ത് & കമ്മത്ത്. മമ്മൂട്ടിയും ദിലീപും കമ്മത്ത് സഹോദരന്മായി പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നിവരാണ് നായികമാർ. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച ഈ ചിത്രം ആൻ മെഗാ മീഡിയ വിതരണം ചെയ്തിരിക്കുന്നു. തമിഴ് നടൻ ധനുഷ് ഒരു അതിഥിവേഷത്തിൽ ഈ ചിത്രത്തിലെത്തുന്നു.

കമ്മത്ത് & കമ്മത്ത്
പോസ്റ്റർ
സംവിധാനംതോംസൺ കെ. തോമസ്
നിർമ്മാണംആന്റോ ജോസഫ്
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനസന്തോഷ് വർമ്മ
ഛായാഗ്രഹണംഅനിയ നായർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോആന്റോ ജോസഫ് ഫിലിം കമ്പനി
വിതരണംആൻ മെഗാ മീഡിയ റിലീസ്
റിലീസിങ് തീയതി2013 ജനുവരി 25
രാജ്യംഇന്ത്യ
ഭാഷമലയാളം

2013 ജനുവരി 25-നു പ്രദർശനശാലകളിലെത്തിയ ചിത്രത്തിന്റെ സംപ്രേഷണാവകാശം റെക്കാർഡ് തുകയായ 4.95 കോടിക്കാണ് മഴവിൽ മനോരമ വാങ്ങിയത്.

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

താരനിർണ്ണയം

തിരുത്തുക

ചിത്രത്തിലെ നായകന്മാരിലൊരാളായി മമ്മൂട്ടിയെ ആദ്യം തന്നെ നിശ്ചയിച്ചു. രണ്ടാമത്തെ നായകനായ ചിത്രത്തിലെ മമ്മൂട്ടിയുടെ സഹോദരകഥാപാത്രത്തെ അവതരിപ്പിക്കാൻ ജയറാമിനെ ആയിരുന്നു ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ തിരക്കുമൂലം അദ്ദേഹം പിന്മാറിയപ്പോൾ ബദലായി ദിലീപിനെ പരിഗണിച്ചു.[1] മറ്റൊരു പ്രധാനകഥാപാത്രമായ ഇൻകം ടാക്സ് ഓഫീസറിനെ അവതരിപ്പിക്കാൻ നരേനിനെ തിരഞ്ഞെടുത്തു. തമിഴ് നടനായ ധനുഷ് കമ്മത്ത് സഹോദരന്മാരുടെ ഹോട്ടൽ ഉദ്ഘാടനം ചെയ്യാൻ വരുന്ന താരമായി അതിഥിവേഷത്തിലെത്തുന്നു.[2][3] സഹോദരിമാരായ നായികമാരെ അവതരിപ്പിക്കാൻ റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നവിരെ നിശ്ചയിച്ചു.

ചിത്രീകരണം

തിരുത്തുക

ചിത്രത്തിന്റെ പ്രധാനഘടകമായ കമ്മത്ത് ദോശ ഹോട്ടൽ കലാസംവിധായകനായ മനു ജഗദാണ് സെറ്റിട്ട് നിർമ്മിച്ചത്. 35 ലക്ഷത്തോളം രൂപ പ്രസ്തുത സെറ്റിനു വേണ്ടി ചെലവഴിച്ചു.

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ദോശ ദോശ"  ശങ്കർ മഹാദേവൻ, എം. ജയചന്ദ്രൻ, നിഖിൽ രാജ്  
2. "നിന്റെ പിന്നാലെ"  അൻവർ സാദത്ത്  
3. "കോയമ്പത്തൂർ നാട്ടിലെ"  ഹരിചരൺ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്  
4. "കാറ്റാടി കാറ്റാടി"  രാജേഷ് കൃഷ്ണൻ, സംഗീത ശ്രീകാന്ത്  
  1. "Mammootty And Dileep In Kammath And Kammath - Exclusive Stills | Dhanush In Malayalam - Tamil Movies". Zimbio. Retrieved 2012-11-10.
  2. The writer has posted comments on this article. "Dhanush shoots with [[Mammootty]] and [[Dileep(actor)|Dileep]] in Kochi - The Times of India". Timesofindia.indiatimes.com. Retrieved 2012-11-10. {{cite web}}: URL–wikilink conflict (help)
  3. http://www.tikkview.com/movies/3229-kammath-and-kammath

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കമ്മത്ത്_%26_കമ്മത്ത്&oldid=3429416" എന്ന താളിൽനിന്ന് ശേഖരിച്ചത്