മഴത്തുള്ളിക്കിലുക്കം

മലയാള ചലച്ചിത്രം

അൿബർ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, നവ്യ നായർ, ശാരദ, ഭാരതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഴത്തുള്ളിക്കിലുക്കം. ശാരദ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാരദ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഷൈലേഷ് ദിവാകരൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

മഴത്തുള്ളിക്കിലുക്കം
വി.സി.ഡി. പുറംചട്ട
സംവിധാനംഅൿബർ ജോസ്
നിർമ്മാണംശാരദ
കഥഷൈലേഷ് ദിവാകരൻ
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾദിലീപ്
നവ്യ നായർ
ശാരദ
ഭാരതി
സംഗീതം
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോശാരദ പ്രൊഡക്ഷൻ
വിതരണംസർഗ്ഗം സ്പീഡ് റിലീസ്
റിലീസിങ് തീയതി2002 മാർച്ച് 13
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം136 മിനിറ്റ്

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ സൂപ്പർ സ്റ്റാർ ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കിനാവിന്റെ – വിശ്വനാഥ്
  2. തേരിറങ്ങും മുകിലേ – പി. ജയചന്ദ്രൻ
  3. വേളിപ്പെണ്ണിന് താലിയ്ക്ക് – ശ്രീനിവാസ്, സുജാത മോഹൻ
  4. പുതു വെട്ടം തേടി വന്നു – എം.ജി. ശ്രീകുമാർ, കോറസ്
  5. രാവിന്റെ ദേവഹൃദയത്തിൽ – കെ.ജെ. യേശുദാസ്
  6. സ്വർഗ്ഗം നമ്മുടെ – വിധു പ്രതാപ്
  7. രാവിന്റെ ദേവഹൃദയത്തിൻ – ചിത്ര ശ്രീറാം

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പി. സുകുമാർ
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല സുരേഷ് കൊല്ലം
ചമയം സലീം കടയ്ക്കൽ, ശങ്കർ
വസ്ത്രാലങ്കാരം വജ്രമണി
നൃത്തം കുമാർ ശാന്തി, കല
സംഘട്ടനം മാഫിയ ശശി
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിർവ്വഹണം ജെയ്സൻ ഇളംകുളം
ലെയ്‌സൻ പൊടിമോൻ കൊട്ടാരക്കര

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

മഴത്തുള്ളിക്കിലുക്കം

"https://ml.wikipedia.org/w/index.php?title=മഴത്തുള്ളിക്കിലുക്കം&oldid=3806891" എന്ന താളിൽനിന്ന് ശേഖരിച്ചത്