വൃദ്ധന്മാരെ സൂക്ഷിക്കുക
മലയാള ചലച്ചിത്രം
വൃദ്ധന്മാരെ സൂക്ഷിക്കുക ദിലീപ്, ജയറാം, ഹരിശ്രീ അശോകൻ എന്നിവർ അഭിനയിച്ച സുനിലിന്റെ സംവിധാനത്തിൽ 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്.
വൃദ്ധന്മാരെ സൂക്ഷിക്കുക | |
---|---|
സംവിധാനം | സുനിൽ |
നിർമ്മാണം | എം. മണി |
രചന | സുനിൽ |
അഭിനേതാക്കൾ | ദിലീപ് ജയറാം ഹരിശ്രീ അശോകൻ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ചിത്രസംയോജനം | പി.സി. മോഹനൻ |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 20 ലക്ഷം |
ആകെ | 2 കോടി |
കഥ
തിരുത്തുകസുഹൃത്തുക്കളായ സത്യരാജും ധർമ്മരാജും രണ്ട് വൃദ്ധന്മാരുടെ വേഷം ധരിച്ച് ഹേമയുടെ ഉടമസ്ഥതയിലുള്ള റോസ് ഹോട്ടലിലേക്ക് പോകുന്നു. റോസ് ഹോട്ടലിൽ വയോധികർ അപ്രതീക്ഷിതമയി ബന്ദികളാക്കപ്പെടുന്നു. ജനങ്ങളെ രക്ഷിക്കേണ്ടത് ഹേമയുടെ പ്രതിശ്രുത വരൻ വിജയ് കൃഷ്ണനാണ്.
അഭിനേതാക്കൾ
തിരുത്തുക- ജയറാം - വിജയ് കൃഷ്ണൻ
- ദിലീപ് - സത്യരാജ്/കെ.ജി. നായർ
- ഹരിശ്രീ അശോകൻ - ധർമ്മരാജ്/ഡാനിയേൽ
- ഖുശ്ബു - ഹേമ
- ജഗതി ശ്രീകുമാർ - രുദ്രൻ പിള്ള
- കരമന ജനാർദ്ദനൻ നായർ - ഗോദ വർമ്മ
- കെ.ടി.എസ്. പടന്നയിൽ - ഫൽഗുനൻ
- വി.കെ. ശ്രീരാമൻ - മേജർ
- മാമുക്കോയ - ആഭ്യന്തര മന്ത്രി
- കുതിരവട്ടം പപ്പു - സുന്ദരേശൻ നായർ
- എം.എസ്. തൃപ്പൂണിത്തുറ - വാര്യർ
- പ്രതാപചന്ദ്രൻ - പോലീസ് ഓഫീസർ
- എൻ.എൽ. ബാലകൃഷ്ണൻ - ശാന്തസുന്ദരൻ പിള്ള
- കൃഷ്ണൻകുട്ടി നായർ - ഭീമസേന കുറുപ്പ്
- കെ.പി.എ.സി. ലളിത - ഭാഗീരഥി തമ്പുരാട്ടി
- ഫിലോമിന - മാർഗരറ്റ്
- അടൂർ ഭവാനി - പങ്കജവല്ലി
- അടൂർ പങ്കജം - കുസുമവല്ലി
- പൂജപ്പുര രവി - സ്വാമി
- ജോസ് പെല്ലിശ്ശേരി - നോവലിസ്റ്റ്
- പറവൂർ ഭരതൻ - പാച്ചു
- ടി.പി. മാധവൻ - തൊമ്മിച്ചൻ
- ബേബി അനന്യ
- അനില ശ്രീകുമാർ
- ചാരുലത
- അരോമ സുനിൽകുമാർ - ബാലു