ദീപസ്തംഭം മഹാശ്ചര്യം

മലയാള ചലച്ചിത്രം

കെ.ബി. മധു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദീപസ്തംഭം മഹാശ്ചര്യം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദിലീപ് ഒരു ഓട്ടൻ തുള്ളൽ കലാകാരനായാണ് വേഷമിട്ടിരിക്കുന്നത്. മഹാകവി കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ ഒരു ശ്ലോകത്തിലെ ആദ്യവരിയാണ് ഈ ചലച്ചിത്രത്തിന്റെ പേരായി ഇട്ടിരിക്കുന്നത്. ആച്ചീസ് ഫിലിംസിന്റെ ബാനറിൽ സലീം സത്താർ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന സുരേഷ് പൊതുവാൾ നിർവ്വഹിച്ചിരിക്കുന്നു.

ദീപസ്തംഭം മഹാശ്ചര്യം
വി.സി.ഡി. പുറംചട്ട
സംവിധാനംകെ.ബി. മധു
നിർമ്മാണംസലീം സത്താർ
രചനസുരേഷ് പൊതുവാൾ
അഭിനേതാക്കൾ
സംഗീതംമോഹൻ സിത്താര
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോആച്ചീസ് ഫിലിംസ്
വിതരണം
  • ആച്ചീസ് ഫിലിംസ്
  • സിനിവിഷൻ
  • സെവൻസ്റ്റാർ
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം138 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പ്രണയകഥ"  മോഹൻ സിത്താര 4:47
2. "സ്നേഹത്തിൻ പൂ നുള്ളി"  കെ.എസ്. ചിത്ര 5:41
3. "നിന്റെ കണ്ണിൽ"  കെ.ജെ. യേശുദാസ് 4:10
4. "നിന്റെ കണ്ണിൽ"  രാധിക തിലക് 4:10
5. "കളവാണി നീയാദ്യം"  കെ.ജെ. യേശുദാസ് 4:48
6. "എന്റെ ഉള്ളുടുക്കും കൊട്ടി"  കെ.ജെ. യേശുദാസ്, രാധിക തിലക് 5:40
7. "സിന്ദൂര സന്ധ്യേ"  കെ.എസ്. ചിത്ര 4:47
8. "സിന്ദൂര സന്ധ്യേ"  കെ.ജെ. യേശുദാസ് 4:46

വാൽകഷണം

തിരുത്തുക
  • ദിലീപ് മീശയില്ലാതെ വെള്ളിത്തിരയിലെത്തിയ ആദ്യചിത്രമാണിത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദീപസ്തംഭം_മഹാശ്ചര്യം&oldid=3391118" എന്ന താളിൽനിന്ന് ശേഖരിച്ചത്