തെങ്കാശിപ്പട്ടണം
മലയാള ചലച്ചിത്രം
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തെങ്കാശിപട്ടണം. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
തെങ്കാശിപട്ടണം | |
---|---|
സംവിധാനം | റാഫി മെക്കാർട്ടിൻ |
നിർമ്മാണം | ലാൽ |
രചന | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി ലാൽ ദിലീപ് സംയുക്ത വർമ്മ ഗീതു മോഹൻദാസ് കാവ്യ മാധവൻ |
സംഗീതം | സുരേഷ് പീറ്റേഴ്സ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | ലാൽ ക്രിയേഷൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2000 ഡിസംബർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി – കണ്ണൻ
- ലാൽ – ദാസപ്പൻ
- ദിലീപ് – ശത്രുഘ്നൻ
- സ്ഫടികം ജോർജ്ജ് – ദേവരാജൻ
- വിനു ചക്രവർത്തി
- സലീം കുമാർ
- കൊച്ചുപ്രേമൻ
- മച്ചാൻ വർഗീസ്
- സംയുക്ത വർമ്മ – മീനാക്ഷി
- ഗീതു മോഹൻദാസ് – സംഗീത
- കാവ്യ മാധവൻ – ദേവൂട്ടി
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സുരേഷ് പീറ്റേഴ്സ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൌണ്ട്.
- ഗാനങ്ങൾ
- കടമിഴിയിൽ കമലദളം – മനോ, സ്വർണ്ണലത
- ഗോലുമാല് – എം.ജി. ശ്രീകുമാർ, മനോ, സുജാത മോഹൻ
- എന്റെ തെങ്കാശി തമിഴ് പെൺകൊടീ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- ഒരു പാട്ടിൻ – ശ്രീറാം, സുജാത മോഹൻ
- എങ്ങു പോയ് നീ – കെ.ജെ. യേശുദാസ്
- പച്ചപ്പവിഴ വർണ്ണ കുട – കെ.എസ്. ചിത്ര, സുരേഷ് പീറ്റേഴ്സ്
- ഒരു സിംഹമലയും കാട്ടിൽ – സുജാത മോഹൻ
- കടമിഴിയിൽ കമലദളം (വെർഷൻ 2) – ശ്രീറാം, സ്വർണ്ണലത
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സാലു ജോർജ്ജ്
- ചിത്രസംയോജനം: ഹരിഹരപുത്രൻ
- കല: ബോബൻ
- ചമയം: പട്ടണം റഷീദ്
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
- നൃത്തം: വൃന്ദ, പ്രസന്ന, കൂൾ ജയന്ത് (ആദ്യ ചിത്രം)
- സംഘട്ടനം: ത്യാഗരാജൻ
- ലാബ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സുനിൽ ഗുരുവായൂർ
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്, സൈമൺ ഇടപ്പള്ളി
- നിർമ്മാണ നിയന്ത്രണം: ഗിരീഷ് വൈക്കം
- വാതിൽപുറചിത്രീകരണം: വിശാഖ് ഔട്ട്ഡോർ യൂണിയ്
- അസോസിയേറ്റ് ഡയറക്ടർ: സതീഷ് മണർക്കാട്, ഷാഫി
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- തെങ്കാശിപ്പട്ടണം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- തെങ്കാശിപ്പട്ടണം – മലയാളസംഗീതം.ഇൻഫോ
ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക