ചന്ദ്രനുദിക്കുന്ന ദിക്കിൽ

മലയാള ചലച്ചിത്രം

ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ചന്ദ്രനുദിക്കുന്ന ദിക്കിൽ'. മൂൺസ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോയ്, ജോൺ റാഫി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രമ്യ ഫിലിംസ്, കാർത്തിക ഫിലിംസ്, പ്രിൻസ് ഫിലിംസ് എന്നിവരാണ് വിതരണം ചെയ്തത്. മലയാളചലച്ചിത്രരംഗത്തെ പ്രമുഖ നടിയായ കാവ്യാ മാധവൻ ആദ്യമായി നായികാവേഷത്തിലെത്തിയ ചലച്ചിത്രവും കൂടിയാണിത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ബാബു ജനാർദ്ദനൻ ആണ്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ
വി.സി.ഡി. പുറംചട്ട
സംവിധാനംലാൽ ജോസ്‌
നിർമ്മാണംജോജു ജോയ്
ജോൺ റാഫി
രചനബാബു ജനാർദ്ദനൻ
അഭിനേതാക്കൾദിലീപ്
ബിജു മേനോൻ
ലാൽ
സംയുക്ത വർമ്മ
കാവ്യ മാധവൻ
സംഗീതംവിദ്യാസാഗർ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോമൂൺസ്റ്റാർ ക്രിയേഷൻസ്
വിതരണംരമ്യ ഫിലിംസ്
കാർത്തിക ഫിലിംസ്
പ്രിൻസ് ഫിലിംസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
ദിലീപ് മുകുന്ദൻ
ബിജു മേനോൻ
ലാൽ പാർത്ഥൻ
ഇന്നസെന്റ് ആന്റണി
ജഗദീഷ് ശശി
കുതിരവട്ടം പപ്പു
ഇന്ദ്രൻസ്
എൻ.എഫ്. വർഗ്ഗീസ്
സാദിഖ്
സംയുക്ത വർമ്മ
കാവ്യ മാധവൻ രാധ
സുകുമാരി
മറിയ

സംഗീതംതിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ എസ്സൽ ഡിജി ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
 1. തീം മ്യൂസിക് – ദിലീപ്, ശ്രുതി
 2. അമ്പാടി പയ്യുകൾ മേയും – കെ.ജെ. യേശുദാസ്
 3. മായാദേവകിക്ക് മകൻ പിറന്നേ – കെ.എസ്. ചിത്ര, വിശ്വനാഥ്, ശ്രീറാം
 4. അമ്പാടിപയ്യുകൾ മേയും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
 5. മഞ്ഞ് പെയ്യണ് – സുജാത മോഹൻ
 6. ഹമ്മിങ്ങ് (അമ്പാടി പയ്യുകൾ മേയും) – സുജാത മോഹൻ
 7. തെയ് ഒരു തെന വയൽ – എം.ജി. ശ്രീകുമാർ, എസ്.പി. ബാലസുബ്രഹ്മണ്യം, സുജാത മോഹൻ
 8. അമ്പാടി പയ്യുകൾ മേയും – സുജാത മോഹൻ
 9. ഒരു കുഞ്ഞുപൂവിന്റെ – കെ.ജെ. യേശുദാസ്
 10. വിസിൽ (അമ്പാടി പയ്യുകൾ മേയും) – വിദ്യാസാഗർ
 11. തെയ് ഒരു തെനവയൽ കടന്നിട്ട് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല ഗംഗൻ തലവിൽ
ചമയം സുദേവൻ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
സംഘട്ടനം പഴനിരാജ്
പരസ്യകല സാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണം സൂര്യ പീറ്റർ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ, വാഴൂർ ജോസ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക